Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ വിവാഹം നീണ്ടില്ല, ഒന്നിലധികം കല്യാണം കഴിച്ചു! ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിവരാണ്

സെലിബ്രിറ്റികളെ സംബന്ധിച്ച് പ്രണയവും വിവാഹവും വേര്‍പിരിയലുമൊന്നും വലിയ പുതുമയുള്ള കാര്യമല്ല. ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ചും ഇത് അങ്ങനെ തന്നെയാണ്. പ്രണയ ബന്ധങ്ങളുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാത്ത ക്രിക്കറ്റ് താരങ്ങള്‍ ചുരുക്കമാണ്. മിക്കവരും ഒന്നിലധികം പ്രണയ ബന്ധമുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ പല ക്രിക്കറ്റ് താരങ്ങളുടെയും വിവാഹ ജീവിതം അത്ര വിജയകരമായിരുന്നില്ല. പലരും ഒന്നിലധികം തവണ വിവാഹം ചെയ്തു.

ഇത്തരത്തില്‍ ആദ്യ വിവാഹം വേര്‍പിരിയുകയും ഒന്നിലധികം തവണ വിവാഹം ചെയ്യുകയും ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഒന്നിലധികം വിവാഹം ചെയ്ത താരമാണ്. ഇന്ത്യയുടെ നായകനും സൂപ്പര്‍ താരവുമായിരിക്കെയാണ് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട് അസ്ഹറുദ്ദീന് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത്. കരിയറിലെ തകര്‍ച്ച പോലെ അദ്ദേഹത്തിന്റെ ആദ്യ വിവാഹ ബന്ധവും തകര്‍ന്നു.

1987ലാണ് 16 വയസുകാരി നൗറീനെ അസ്ഹറുദ്ദീന്‍ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. മുഹമ്മദ് അസാദുദ്ദീന്‍, മുഹമ്മദ് ആയാസുദ്ദീന്‍ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. ഒമ്പതുവര്‍ഷമാണ് ഈ വിവാഹ ബന്ധം നീണ്ടുനിന്നത്. പിന്നാലെ ഇരുവരും വിവാഹ മോചിതരായി. ആ സമയത്തുതന്നെ സിനിമാ താരവും മോഡലുമായ സംഗീത ബിജിലാനിയുമായി അസ്ഹറുദ്ദീന്‍ ഡേറ്റിങ്ങിലായിരുന്നു.

ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനുപിന്നാലെ തന്നെ അസ്ഹറുദ്ദീന്‍ സംഗീതയെ വിവാഹം ചെയ്തു. 14 വര്‍ഷം നീണ്ട ദാമ്പത്യത്തിന് 2010ല്‍ ഇരുവരും അവസാനമിട്ടു. ഇപ്പോള്‍ അസ്ഹറുദ്ദീന് നിയമപരമായി ഭാര്യയില്ല. എന്നാല്‍ വിദേശിയായ ഷാനോന്‍ മരിയയുമായി അസ്ഹറുദ്ദീന്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ സജീവമായുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരമില്ല.

vinod kambli

രണ്ടാമത്തെ താരം വിനോദ് കാംബ്ലിയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം വളര്‍ന്ന കാംബ്ലി ഇന്ത്യയുടെ ഇതിഹാസമാവുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല. ക്രിക്കറ്റിലെ ആഡംഭരത്തില്‍ മതിമറന്ന് മദ്യപാനവും ദൂര്‍ത്തുമായി കരിയര്‍ ക്ലാംബ്ലി നശിപ്പിച്ചു. വിവാഹത്തിന്റെ കാര്യത്തിലും കാംബ്ലിക്ക് തകര്‍ച്ച നേരിട്ടു. 1998ല്‍ നിയോല ലെവിസിനെയാണ് കാംബ്ലി ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ ഈ ബന്ധം അധികനാള്‍ മുന്നോട്ടുപോയില്ല.

പിന്നീട് ആന്‍ഡ്രിയ ഹെവിറ്റിനെ വിവാഹം ചെയ്ത കാംബ്ലിക്ക് ഈ ബന്ധത്തില്‍ ഒരു ആണ്‍കുട്ടിയുമുണ്ട്. ഇപ്പോഴും ജീവിതത്തില്‍ അച്ചടക്കമില്ലാത്ത നിലപാടാണ് കാംബ്ലിക്കുള്ളത്. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ പേസ് ബൗളറായ ജവഗല്‍ ശ്രീനാഥും ഒന്നിലധികം വിവാഹം ചെയ്തയാളാണ്. 1999ല്‍ ജോത്സനെയെയാണ് ശ്രീനാഥ് ആദ്യം വിവാഹം ചെയ്തത്. എട്ട് വര്‍ഷമാണ് ഈ വിവാഹ ബന്ധം നീണ്ടുപോയത്. 2007ല്‍ ഇവര്‍ വിവാഹ മോചിതരായി. ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീനാഥ് പുനര്‍ വിവാഹം ചെയ്തു.

മാധവി പത്രാവലിയെയാണ് അദ്ദേഹം രണ്ടാമത് വിവാഹം ചെയ്തത്. മാധ്യമ പ്രവര്‍ത്തകയാണ് മാധവി. ഇപ്പോഴും ഈ വിവാഹ ബന്ധം തുടരുന്നു. വിരമിച്ച ശേഷം കമന്റേറ്ററായി പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍ മാച്ച് റഫറിയായും പ്രവര്‍ത്തിക്കുന്നുണ്ട്. യുവരാജ് സിങ്ങിന്റെ പിതാവും മുന്‍ താരവുമായ യോഗ് രാജ് സിങ്ങും ഒന്നിലധികം വിവാഹം ചെയ്തു. യോഗ് രാജിന്റെ ആദ്യ ഭാര്യ മുസ്ലിം മത വിശ്വാസിയായ ഷബ്‌നമായിരുന്നു.

ഈ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് അദ്ദേഹം സത്‌വീര്‍ കൗറിനെ വിവാഹം ചെയ്തത്. ആദ്യ വിവാഹത്തിലുള്ള മകനാണ് യുവരാജ് സിങ്. മറ്റൊരാള്‍ ദിനേഷ് കാര്‍ത്തികാണ്. ബാല്യകാല സുഹൃത്തായ നികിത വഞ്ചാരയെയാണ് കാര്‍ത്തിക് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം വേര്‍പെടുത്തിയാണ് സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെ കാര്‍ത്തിക് വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ കാര്‍ത്തികിന് രണ്ട് കുട്ടികളുണ്ട്.

Story first published: Monday, June 19, 2023, 12:25 [IST]
Other articles published on Jun 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+