ഇന്ത്യന്‍ ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള പ്രണയബന്ധം ഇന്നോ, ഇന്നലെയോ ആരംഭിച്ചതല്ല. അതിനു ഒരുപാട് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നു കാണാം. ഓരോ കാലഘട്ടത്തിലും വ്യത്യസ്ത ക്രിക്കറ്റ്- ബോളിവുഡ് പ്രണയകഥകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയും നടി അനുഷ്‌കാ ശര്‍മയും തമ്മിലുള്ള പ്രണയും വിവാഹവുമെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളതാണ്.
എന്നാല്‍ മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയയുമൊന്നും ഒട്ടും തന്നെയില്ലാത്ത കാലത്തും ഇത്തരത്തിലുള്ള വലിയ പ്രണയകഥകള്‍ക്കു നമ്മള്‍ സാക്ഷിയായിട്ടുണ്ട്. അക്കൂട്ടത്തില്‍ പെടുത്താവുന്നതാണ് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെയും നടി സംഗീത ബിജ്‌ലാനിയുടെയും പ്രണയ കഥ.

ബോളിവുഡിലെ വളര്‍ന്നുവരുന്ന നടിയും മോഡലുമായിരിക്കെയായിരുന്നു ഒരു പരസ്യ ഷൂട്ടിനിടെ സംഗീതയെ അസ്ഹറുദ്ദീന്‍ ആദ്യമായി നേരിട്ടു കണ്ടത്. അസ്ഹറിന സംബന്ധിച്ച് ആദ്യ കാഴ്ചയില്‍ തന്നെ അദ്ദേഹം നടിയുമായി പ്രണയത്തിലാവുകയായിരുന്നു. 1990ലായിരുന്നു ഞാന്‍ സംഗീതയെ പരിചയപ്പെടുന്നത്.
ആദ്യ കാഴ്ചയില്‍ തന്നെ ഞാന്‍ അവരെ പ്രണയിക്കുകയായിരുന്നു. ആരും ഇതേക്കുറിച്ച് ഇത്ര തുറന്നു പറയില്ല, പക്ഷെ ഞാന്‍ നിങ്ങളോടു ഇതു പറയുകയാണെന്നായിരുന്നു സംഗീതയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അസ്ഹര്‍ ഒരിക്കല്‍ വെളിപ്പെടുത്തിയത്.
എന്നാല്‍ അസ്ഹറിനെ പരിചയപ്പെടുന്ന സമയത്തു മാനസികമായി മോശം അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു സംഗീത. നടന്‍ സല്‍മാന്‍ ഖാനുമായി അവര്‍ കടുത്ത പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ക്ഷണക്കത്ത് വരെ ഒരുക്കിയ ശേഷം വിവാഹം മുടങ്ങുകയായിരുന്നു. പാകിസ്താനി മോഡലും നടിയുമായ സോമി അലിയുമായി സല്‍മാന് വഴിവിട്ട അടുപ്പമുണ്ടെന്നു സംഗീത അറിയുകയും ഇതേ തുടര്‍ന്നു വിവാഹത്തില്‍ നിന്നും പിന്‍മാറുകയുമായിരുന്നു.
സല്‍മാനുമായുള്ള ബ്രേക്കപ്പിനു ശേഷം ദുഖിതയായിരുന്ന സംഗീതയെ അസ്ഹര്‍ ആശ്വസിപ്പിക്കുകയും ഇതില്‍ നിന്നും കരകയറാന്‍ സഹായിക്കുകയുമായിരുന്നു. അസ്ഹറും സംഗീതയും ഒരുമിച്ച് ഒരുപാട് സമയം പങ്കിടുകയും ചെയ്യാറുണ്ടായിരുന്നു. ഇതു പിന്നീട് പ്രണയത്തില്‍ കലാശിക്കുകയും ചെയ്തു. ഈ സമയത്തു അസ്ഹറിനു നൂറിന്‍ എന്ന പേരില്‍ ഭാര്യയും രണ്ടു മക്കളുമുണ്ടായിരിരുന്നു. കുടുംബാംഗങ്ങള്‍ നിശ്ചയിച്ച വിവാഹമായിരുന്നു ഇവരുടേത്.
അസ്ഹറും സംഗീതയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പിന്നീട് നൂറിന്‍ അറിയുകയും ഇതു വിവാഹ മോചനത്തില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്നാണ് സംഗീതയെ അസ്ഹര്‍ മിന്നുചാര്‍ത്തിയത്. എന്നാല്‍ അസ്ഹറിന്റെ കുഞ്ഞിനെ സംഗീത ജന്‍മം നല്‍കാനൊരുങ്ങുകയാണെന്നു നൂറിന്‍ അറിഞ്ഞ ശേഷമായിരുന്നു വിവാഹ മോചനമെന്നും ചില റിപ്പോര്‍ട്ടുകള്‍ ആ സമയത്തു വന്നിരുന്നു.

അസ്ഹറിന്റെ വിവാഹ മോചനത്തിന്റെ പേരില്‍ സംഗീത വലിയ വിമര്‍ശനങ്ങള്‍ ഈ സമയത്തു നേരിട്ടിരുന്നു. പക്ഷെ അവര്‍ ഇതിനെയൊന്നും വലിയ കാര്യമായെടുത്തില്ല. അസ്ഹറിനെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുകയും ചെയ്തു. എന്നാല്‍ 2010ല്‍ ആരാധകരെ മുഴുവന്‍ ഞെട്ടിച്ച് അസ്ഹറും സംഗീതയും വിവാഹ മോചിതരാവുകയായിരുന്നു.
ഇതിന്റെ യതാര്‍ഥ കാരണം എന്താണെന്നു ഇരുവരും തുറന്നു പറയുകയും ചെയ്തിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായിരുന്ന ജ്വാല ഗുട്ടയുമായി അസ്ഹറിനു അടുപ്പമുണ്ടായിരുന്നതായും ഇതേക്കുറിച്ച് സംഗീത അറിഞ്ഞതാണ് വിവാഹ മോചനത്തില്‍ കലാശിച്ചതെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പക്ഷെ അസ്ഹറും ജ്വാലയും ഇതു നിഷേധിക്കുകയും ചെയ്തിരുന്നു.