IPL 2021: ഇപ്പോള്‍ ആരുമറിയില്ല, ലേലത്തോടെ ഇവരെ ലോകമറിയും! കൂട്ടത്തില്‍ മലയാളി താരവും
ഈ മാസം 18ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ അത്ര അറിയപ്പെടാത്ത ചില താരങ്ങള്‍ക്കു കോടികളുടെ ഓഫര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അടുത്തിടെ സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ മിന്നുന്ന പ്രകടനത്തിലൂടെ ചില യുവതാരങ്ങള്‍ പല ഫ്രാഞ്ചൈസികളുടെയും നോട്ടപ്പുള്ളികളായി മാറിയിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റിലെ പ്രതിഭാശാലികളായ യുവതാരങ്ങളെ കണ്ടെത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു ലഭിച്ച ഏക അവസരം കൂടിയായിരുന്നു മുഷ്താഖ് അലി ട്രോഫി. കാരണം കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ആഭ്യന്തര ടൂര്‍ണമെന്റുകളെല്ലാം മാറ്റിവച്ചിരുന്നു. ഈ സീസണില്‍ ഇന്ത്യയില്‍ ആദ്യമായി നടന്ന ആഭ്യന്തര ടൂര്‍ണമെന്റ് കൂടിയായിരുന്നു മുഷ്താഖ് അലി ട്രോഫി. ലേലത്തില്‍ കോടികള്‍ ലഭിക്കാനിടയുള്ള ചില അറിയപ്പെടാത്ത യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

കാര്‍ത്തിക് കാക്‌ഡെ (25 വയസ്സ്)
മുഷ്താഖ് അലി ട്രോഫിയില്‍ റണ്ണറപ്പായ ബറോഡ ടീമിനായി മിന്നുന്ന പ്രകടനം നടത്തിയ താരമാണ് കാര്‍ത്തിക് കാക്‌ഡെ. ലോക്ക്ഡൗണ്‍ കാലത്തു പവര്‍ ഹിറ്റിങ് മെച്ചപ്പെടുത്താന്‍ പ്രയത്‌നിച്ച താരം ബൗളിങില്‍ പുതിയ പരീക്ഷണങ്ങളും നടത്തിയിരുന്നു. ആം ബോള്‍, കാരം ബോള്‍ എന്നിവ ഈ സമയത്ത് വികസിപ്പിച്ചെടുക്കാന്‍ കാക്‌ഡെയ്ക്കു കഴിഞ്ഞു.
മുഷ്താഖ് അലി ട്രോഫിയില്‍ ഇതു താരത്തിനും ബറോഡയ്ക്കും നേട്ടമാവുകയും ചെയ്തു. 6.7 എന്ന മോശമല്ലാത്ത ഇക്കോണമി റേറ്റില്‍ കാക്‌ഡെ അഞ്ചു വിക്കറ്റുകളെടുത്തിരുന്നു. ബാറ്റിങില്‍ പഞ്ചാബിനെതിരായ സെമി ഫൈനലില്‍ 41 ബോളില്‍ 53 റണ്‍സുമായി മാച്ച് വിന്നിങ് ഇന്നിങ്‌സും താരം കളിച്ചിരുന്നു. കളിയില്‍ വഴിത്തിരിവുണ്ടാക്കാന്‍ സാധിക്കുന്ന താരമെന്നാണ് കോച്ചുമാര്‍ കാക്‌ഡെയെ വിശേഷിപ്പിക്കുന്നത്.

മുഹമ്മദ് അസ്ഹറുദ്ദീന്‍ (26 വയസ്സ്)
കേരളത്തിനു വേണ്ടി മുഷ്താഖ് അലി ട്രോഫിയില്‍ മിന്നുന്ന പ്രകടനം നടത്തിയ താരമാണ് കാസര്‍കോഡുകാരനായ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. കരുത്തരായ മുംബൈയ്‌ക്കെതിരേ വാംഖഡെ സ്റ്റേഡിയത്തിലെ തീപ്പൊരി ഇന്നിങ്‌സ് അസ്ഹറിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചു. വെറും 37 ബോളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 54 ബോളില്‍ 137 റണ്‍സ് വാരിക്കൂട്ടിയിരുന്നു. 11 സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണ് അസ്ഹര്‍ കുറിച്ചത്. റിഷഭ് പന്ത് (32 ബോള്‍), രോഹിത് ശര്‍മ (35 ബോള്‍) എന്നിവര്‍ക്കു പിന്നില്‍ മൂന്നാംസ്ഥാനത്തെത്താന്‍ താരത്തിനു സാധിച്ചു.

എം സിദ്ധാര്‍ഥ് (22 വയസ്സ്)
മണിമാരന്‍ സിദ്ധാര്‍ഥെന്ന എം സിദ്ധാര്‍ഥ് തമിഴ്‌നാടിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ഇടംകൈയന്‍ സ്പിന്നറാണ്. മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാട് ചാംപ്യന്‍മാരായപ്പോള്‍ ഫൈനലിലെ ഹീറോ ഈ 22 കാരനായിരുന്നു. ബറോഡയ്‌ക്കെതിരേ കലാശക്കളിയില്‍ 20 റണ്‍സിനു നാലു വിക്കറ്റുകള്‍ സിദ്ധാര്‍ഖഥ് വീഴ്ത്തിയിരുന്നു.
2019ലായിരുന്നു ആഭ്യന്തര ടി20യില്‍ സിദ്ധാര്‍ഥ് തമിഴ്‌നാടിനായി അരങ്ങേറിയത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളെടുത്ത താരത്തെ കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വാങ്ങിയിരുന്നു. പക്ഷെ പ്ലെയിങ് ഇലവനില്‍ ഒരവസരം പോലും ലഭിക്കാതിരുന്ന സിദ്ധാര്‍ഥിനെ കഴിഞ്ഞ സീസണിനു ശേഷം കെകെആര്‍ ഒഴിവാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications