Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

37 പന്തില്‍ സെഞ്ച്വറി, അഫ്രീഡി ഉപയോഗിച്ചത് സച്ചിന്റെ ബാറ്റ്! വെളിപ്പെടുത്തി മുന്‍ ടീമംഗം

കറാച്ചി: ക്രിക്കറ്റില്‍ ഒരു കാലത്ത് ആരാധകരെ ഏറ്റവുമധികം രസിപ്പിച്ചിട്ടുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു പാകിസ്താന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി. ചില വെടിക്കെട്ട് ഇന്നിങ്‌സുകളാണ് അദ്ദേഹത്തെ ആരാധകര്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്. ഇക്കൂട്ടത്തില്‍ അഫ്രീഡി ശ്രീലങ്കയ്‌ക്കെതിരേ 37 പന്തില്‍ നേടിയ സെഞ്ച്വറി ആരാധകര്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ് കൂടിയായിരുന്നു ഇത്. പിന്നീട് ന്യൂസിലാന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സനും (2014, 36 പന്ത്), ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സും (2015, 31 പന്ത്) തിരുത്തിയെങ്കിലും വര്‍ഷങ്ങളോളം അഫ്രീഡിയുടെ പേരില്‍ റെക്കോര്‍ഡ് ഭദ്രമായിരുന്നു.

1

അന്നു അഫ്രീഡി ലോക റെക്കോര്‍ഡ് കുറിച്ച ഇന്നിങ്‌സ് കളിച്ചത് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റ് കൊണ്ടാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ടീമംഗവും ഓള്‍റൗണ്ടറുമായിരുന്ന അസ്ഹര്‍ മഹമ്മൂദ്. 1996ല്‍ കെനിയയില്‍ നടന്ന ചതുര്‍ രാഷ്ട്ര ഏകദിന പരമ്പരയിലൂടെയായിരുന്നു അഫ്രീഡിയുടെ പാക് അരങ്ങേറ്റം. ഇതേ പരമ്പരയിലൂടെയാണ് താനും തുടങ്ങിയത്. മുഷ്താഖ് അഹമ്മദിന് പരിക്കേറ്റതോടെയാണ് തികച്ചും അപ്രതീക്ഷിതമായി അഫ്രീഡി പാക് ടീമിലെത്തുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തുന്ന പാക് ഏകദിന ടീമിനൊപ്പമായിരുന്നു അപ്പോള്‍ അഫ്രീഡി.

ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ആതിഥേയരായ കെനിയ എന്നിവരായിരുന്നു പരമ്പരയിലെ മറ്റു ടീമുകള്‍. എല്ലാ മല്‍സരങ്ങളും നടന്നത് നെയ്‌റോബിയിലായിരുന്നു. കരിയറിലെ രണ്ടാം ഏകദിനത്തിലായിരുന്നു അഫ്രീഡിയുടെ തീപ്പൊരി പ്രകടനം. ശ്രീലങ്കയായിരുന്നു എതിരാളികള്‍. അന്ന് 40 പന്തില്‍ 102 റണ്‍സ് അദ്ദേഹം നേടിയതായും മഹമ്മൂദ് വ്യക്തമാക്കി.

അന്നത്തെ ശ്രീലങ്കന്‍ ടീമിന്റെ ഓപ്പണര്‍മാര്‍ സനത് ജയസൂര്യയും റൊമേഷ് കലുവിതരണയുമായിരുന്നു. രണ്ടു പേരും ആക്രമിച്ചു കളിക്കുന്നവരായിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നാം നമ്പറില്‍ ഇതേ ശൈലിയില്‍ കളിക്കാന്‍ ശേഷിയുള്ള ഒരാളെ ഇറക്കുന്നതിനെക്കുറിച്ച് പാകിസ്താന്‍ ആലോചിച്ചത്. നെറ്റ്‌സില്‍ ആക്രമിച്ച് ബാറ്റിങ് പരിശീലനം നടത്താന്‍ തന്നോടും അഫ്രീഡിയോടും വസീം അക്രം ആവശ്യപ്പെട്ടു. താന്‍ ക്ഷമയോടെ ബാറ്റ് വീശിയപ്പോള്‍ സ്പിന്നര്‍മാരെ അഫ്രീഡി അടിച്ചുപറത്തി. ഒരാളെപ്പോലും നെറ്റ്‌സില്‍ അവന്‍ വെറുതെ വിട്ടില്ല.

2

തൊട്ടടുത്ത ദിവസമാണ് ശ്രീലങ്കയുമായുള്ള ഞങ്ങളുടെ മല്‍സരം. അഫ്രീഡിയാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുകയെന്ന് ക്യാപ്റ്റനും കോച്ചും ഞങ്ങളെ അറിയിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വഖാര്‍ യൂനിസിന് ഒരു ബാറ്റ് നല്‍കിയിരുന്നു. ഇതേ ബാറ്റാണ് അന്ന് അഫ്രീഡി ഉപയോഗിച്ചത്. കളിയില്‍ സെഞ്ച്വറി നേടാനും ഇതോടെ ബാറ്റ്‌സ്മാനായി മാറാനും അഫ്രീഡിക്കു കഴിഞ്ഞു. യഥാര്‍ഥത്തില്‍ ബാറ്റിങ് കൂടി അറിയാവുന്ന ബൗളറായിരുന്നു അഫ്രീഡി. എന്നാല്‍ അന്നത്തെ പ്രകടനത്തോടെ അവന്‍ ബാറ്റ്‌സ്മാനായി മാറുകയും ചെയ്തു. വളരെ മികച്ച കരിയറായിരുന്നു അഫ്രീഡിയുടേതെന്നും മഹമ്മൂദ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, August 3, 2020, 17:38 [IST]
Other articles published on Aug 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+