For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വൈഭവ് കണ്ടോ, ഇനി മാത്രെയുടെ ഊഴം!! ലോക റെക്കോര്‍ഡ്; നേരിട്ടത് ഇത്ര ബോള്‍ മാത്രം

കെംസ്‌ഫോര്‍ഡ്: ഇംഗ്ലണ്ടുമായുള്ള രണ്ടാം യൂത്ത് ടെസ്റ്റില്‍ തീപ്പൊരി സെഞ്ച്വറിയുമായി ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ ആയുഷ് മാത്രെ. യൂത്ത് ടെസ്റ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും വേഗതയേറിയ സെഞ്ച്വറിക്കാണ് വലംകൈയന്‍ ഓപ്പണര്‍ അവകാശിയായത്.

നേരത്തേ നടന്ന ഇംഗ്ലണ്ടുമായി നടന്ന അഞ്ചു ഏകദിന മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ റെക്കോര്‍ഡുകളുടെ ചാകര തീര്‍ത്തത് കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയായിരുന്നു. ഇപ്പോഴിതാ റെഡ് ബോള്‍ ക്രിക്കറ്റില്‍ വൈഭവിനെ സാക്ഷിയാക്കി മാത്രെ കത്തിക്കയറിയിരിക്കുകയാണ്.

MHATRE VAIBHAV

തീപ്പൊരിയായി മാത്രെ

രണ്ടാമത്തെയും അവസാനത്തെയും യൂത്ത് ടെസ്റ്റില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം 355 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടരവെയാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ആയുഷ് മാത്രം കൈയടി നേടിയത്. 126 റണ്‍സ് അടിച്ചെടുത്ത താരം ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.

വെറും 80 ബോളിലാണ് 126 റണ്‍സ് മാത്രെ വാരിക്കൂട്ടിയത്. 13 ഫോറുകളും ആറു സിക്‌സറുമടക്കമായിരുന്നു ഇത്. 157.50 സ്‌ട്രൈക്ക് റേറ്റോടെയാണിത്. യൂത്ത് ടെസ്റ്റില്‍ 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്
കോര്‍ കൂടിയാണ് മാത്രെ കണ്ടെത്തിയത്.

സെഞ്ച്വറിയിലെത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റനു വേണ്ടി വന്നത് വെറും 64 ബോളുകളാണ്. യൂത്ത് ടെസ്റ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും വേഗമേറിയ സെഞ്ച്വറിയായും ഇതു മാറി. ഓപ്പണിങ് പങ്കാളിയായി വൈഭവ് സൂര്യവംശിയെ തുടക്കത്തില്‍ തന്നെ ഇന്ത്യക്കു നഷ്ടമായിരുന്നു. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ വൈഭവ് ബൗള്‍ഡാവുകയായിരുന്നു.

പക്ഷെ മാത്രെ പതറിയില്ല. അല്‍പ്പം ശ്രദ്ധയോടെ തുടങ്ങിയ ശേഷം പിന്നീട് താരം ഗിയര്‍ മാറ്റുകയായിരുന്നു. അലെക്‌സ് ഗ്രീനെറിഞ്ഞ അഞ്ചാം ഓവറില്‍ 14 റണ്‍സാണ് മാത്രെ അടിച്ചെടുത്തത്. മൂന്നു ബൗണ്ടറികളടക്കമാിരുന്നു ഇത്.

പിന്നീട് 25 ബോളുകളില്‍ നിന്നും തന്റെ ഫിഫ്റ്റിയും മാത്രെ പൂര്‍ത്തിയാക്കി. മൂന്നാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ഡുവില്‍ (65) നിന്നും മികച്ച പിന്തുണയാണ് താരത്തിനു ലഭിച്ചത്. 77 ബോളില്‍ 117 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ ജോടിക്കു സാധിക്കുകയും ചെയ്തു.

27ാത്തെ ഓവറിലായിരുന്നു ചരിത്രം തിരുത്തിയ മാത്രെയുടെ സെഞ്ച്വറി നേട്ടം. 2022ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിനായി ജോര്‍ജ് ബെല്‍ 88 ബോളില്‍ സെഞ്ച്വറി നേടിയതായിരുന്നു യൂത്ത് ടെസ്റ്റിലെ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് വെറും 64 ബോളില്‍ 100 അടിച്ച് മാത്രെ പഴങ്കഥയാക്കിയത്.

യൂത്ത് ടെസ്റ്റിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറിയുടെ അവകാശിയും മാത്രെ തന്നെയാണ്. ഈ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 107 ബോളില്‍ സെഞ്ച്വറി നേടിയാണ് താരം എലൈറ്റ് ക്ലബ്ബില്‍ അംഗമായത്.

അതേസമയം, ഇംഗ്ലണ്ട് നല്‍കിയ 355 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടാമന്നിങ്‌സില്‍ ആറു വിക്കറ്റിനു 290 റണ്‍സെടുത്തു നില്‍ക്കെ മല്‍സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു. നേരത്തേ ഒന്നാം ടെസ്റ്റും സമനിലയായിരുന്നു.

മാത്രെയുടെ റണ്‍വേട്ട

അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആയുഷ് മാത്രെയ്ക്കു ബാറ്റിങില്‍ കാര്യമായി തിളങ്ങാനായിരുന്നില്ല. ഇതിന്റെ ക്ഷീണം രണ്ടു മല്‍സരങ്ങളുള്‍പ്പെട്ട യൂത്ത് ടെസ്റ്റ് പരമ്പരയില്‍ തീര്‍ത്തിരിക്കുകയാണ്.

നാലിന്നിങ്‌സുകളില്‍ നിന്നും 85 ശരാശരിയില്‍ 340 റണ്‍സാണ് മാത്രെ അടിച്ചെടുത്തത്. പരമ്പരയിലെ ടോപ്‌സ്‌കോററും ഇന്ത്യന്‍ നായകന്‍ തന്നെയാണ്. 102, 32, 80, 126 എന്നിങ്ങനെയാണ് നാലിന്നിങ്‌സുകളിലുമായി മാത്രെയുടെ സ്‌കോറുകള്‍.

Story first published: Thursday, July 24, 2025, 10:48 [IST]
Other articles published on Jul 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+