For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ ബൗളര്‍മാര്‍ സൂക്ഷിച്ചോ, ടി20യില്‍ ഗംഭീര്‍ ഇന്ത്യയുടെ ഓപ്പണറാക്കിയേക്കും! ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ ഓപ്പണറായ ഗംഭീര്‍ പരിശീലകസ്ഥാനത്തേക്കെത്തുമ്പോള്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് നടത്താന്‍ സാധ്യത കൂടുതലാണ്. ഓരോ ഫോര്‍മാറ്റിലും വ്യത്യസ്ത ടീമുകളെ ഇറക്കാനും ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെയുള്ള താരങ്ങളെ തിരികെ കൊണ്ടുവരാനും ഗംഭീര്‍ ഇതിനോടകം നീക്കം തുടങ്ങിയിട്ടുണ്ട്.

പരീക്ഷണങ്ങള്‍ക്ക് മടികാട്ടാത്ത പരിശീലകനാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ പണ്ട് ചാപ്പല്‍ നടത്തിയതുപോലെ ചില അപ്രതീക്ഷിത നീക്കങ്ങള്‍ ഗംഭീര്‍ നടത്തിയാലും അത്ഭുതപ്പെടാനാവില്ല. ഏകദിനത്തിലും ടി20യിലും ഗംഭീര്‍ ചില പരീക്ഷണങ്ങള്‍ നടത്തിയേക്കും. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായിരിക്കെ സുനില്‍ നരെയ്നെ ഓപ്പണറാക്കി ഞെട്ടിച്ചയാളാണ് ഗംഭീര്‍. ഇന്ത്യന്‍ ടീമിലും ഇത്തരം ചില പരീക്ഷണങ്ങള്‍ ഗംഭീര്‍ നടത്തിയേക്കും.

ഇന്ത്യയുടെ ടി20 ടീമില്‍ ഓപ്പണര്‍മാരായി ഗംഭീര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം അക്ഷര്‍ പട്ടേലാണ്. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യുന്ന സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍. അവസാന ടി20 ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ ഓള്‍റൗണ്ട് പ്രകടനം നടത്തി ഞെട്ടിക്കാന്‍ അക്ഷറിനായിരുന്നു. ഐപിഎല്ലില്‍ വണ്‍ഡൗണായി വരെ ബാറ്റ് ചെയ്തിട്ടുള്ള ബാറ്റ്സ്മാനാണ് അക്ഷര്‍.

ഇടം കൈയന്‍ താരമായ അക്ഷര്‍ കടന്നാക്രമിച്ച് കളിക്കാന്‍ ഭയക്കാത്ത താരങ്ങളിലൊരാളാണ്. അതുകൊണ്ടുതന്നെ ഗംഭീര്‍ അക്ഷറിനെ ഓപ്പണറായി പരീക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നല്ല ഫിറ്റ്നസുള്ള താരമായ അക്ഷര്‍ സ്പിന്നിനേയും നന്നായി നേരിടുന്നയാളാണ്. അതുകൊണ്ടുതന്നെ അക്ഷറിന് ഇത്തരത്തില്‍ സര്‍പ്രൈസായി ഓപ്പണര്‍ റോള്‍ നല്‍കാന്‍ ഗംഭീര്‍ തയ്യാറായാലും അത്ഭുതപ്പെടാനാവില്ല. ഓപ്പണറായാലും മികവ് കാട്ടാന്‍ അക്ഷറിന് കഴിവുണ്ട്.

gautam gambhir

രണ്ടാമത്തെ താരം വാഷിങ്ടണ്‍ സുന്ദറാണ്. വലം കൈയന്‍ സ്പിന്നറും ഇടം കൈയന്‍ ബാറ്റ്സ്മാനുമായ സുന്ദര്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താന്‍ കഴിവുള്ളവനാണ്. കടന്നാക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരത്തെ ഇന്ത്യ നേരത്തെ തന്നെ ഓപ്പണിങ്ങില്‍ പരീക്ഷിച്ചിട്ടുണ്ട്. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഓപ്പണറായി കസറയിട്ടുള്ള താരമാണ് സുന്ദര്‍. വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കും.

മികച്ച പിന്തുണ ലഭിക്കുകയും തുടര്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്താല്‍ നരെയ്നെപ്പോലെ തന്നെ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ് സുന്ദര്‍. ഗംഭീര്‍ സുന്ദറിനെ പിന്തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇതുവരെ ഇന്ത്യക്കായി അരങ്ങേറാത്ത താരമാണ് ഹര്‍ഷിത് റാണ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം അവസാന സീസണില്‍ ഹര്‍ഷിത് കൈയടി നേടി. വൈകാതെ ഗംഭീര്‍ ഇന്ത്യന്‍ ടീമിലേക്ക് ഹര്‍ഷിതിനെ കൊണ്ടുവന്നേക്കും.

മോശമല്ലാത്ത രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് ഹര്‍ഷിത്. പിഞ്ച് ഹിറ്റര്‍ റോളില്‍ തിളങ്ങാന്‍ ഹര്‍ഷിതിന് സാധിച്ചേക്കും. മറ്റൊരു താരം ശാര്‍ദ്ദുല്‍ ടാക്കൂറാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള ശാര്‍ദ്ദുല്‍ തിരിച്ചുവരവ് നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മികച്ച പ്രകടനം ഇതിനോടകം നടത്തി ബാറ്റിങ് മികവ് തെളിയിച്ചിട്ടുള്ള കളിക്കാരനാണ് ശാര്‍ദ്ദുല്‍. വിദേശ ടെസ്റ്റ് പര്യടനങ്ങളിലെ ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ശാര്‍ദ്ദുല്‍.

ആരാധകര്‍ ലോര്‍ഡ് ശാര്‍ദ്ദുലെന്ന് വിളിക്കുന്ന ശാര്‍ദ്ദുല്‍ ടാക്കൂറിനെ ഗംഭീര്‍ ഓപ്പണിങ്ങിലേക്ക് പരീക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കടന്നാക്രമിക്കുന്ന ബാറ്റിങ് ശൈലിയാണ് ശാര്‍ദ്ദുലിന്റേത്. ഗംഭീറിന് അടുത്തറിയാവുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. ദീപക് ചഹാര്‍ നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. മടങ്ങിവരവ് സാധ്യമായാല്‍ ഓപ്പണിങ്ങില്‍ അവസരം നല്‍കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് ദീപക് ചഹാറെന്ന് നിസംശയം പറയാം.

Story first published: Tuesday, July 16, 2024, 18:20 [IST]
Other articles published on Jul 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+