For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീര്‍ തെറിച്ചാല്‍ കോളടിക്കുക ഇവര്‍ക്ക്!! സമയം തെളിയും, മലയാളിയടക്കം 5 പേര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ മുഖ്യ പരിശീലകന്റെ റോളില്‍ ഗൗതം ഗംഭീറിന്റെ കസേരയ്ക്കു ഇളക്കം തട്ടിത്തുടങ്ങിയിട്ടുണ്ട്. 2027ലെ ഐസിസി ഏകദിന ലോകകപ്പ് വരെ അദ്ദേഹത്തിനു ദേശീയ ടീമുമായി കരാറുണ്ടെങ്കിലും അതുവരെ തുടരുന്ന കാര്യം സംശയമാണ്. അധികം വൈകാതെ തന്നെ പരിശീലകസ്ഥാനത്തു നിന്നും ഗംഭീര്‍ തെറിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

ടെസ്റ്റില്‍ ടീമിന്റെ ദയനീയ പ്രകടനമാണ് അദ്ദേഹത്തിന്റെ കോച്ച് സ്ഥാനത്തിനു ഭീഷണിയാവുന്ന പ്രധാന കാരണങ്ങളിലൊന്ന്. രണ്ടാമത്തേതാവട്ടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുമായുള്ള മോശം ബന്ധമാണ്. രണ്ടു പേരും ഗംഭീറുമായി ഇപ്പോള്‍ വലിയ അകല്‍ച്ചയിലാണ്.

ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ബിസിസിഐ ആരംഭിച്ചിട്ടുണ്ടെങ്കിലും വിജയിക്കുമോയെന്നതു കാത്തിരുന്നു കാണണം. അഭിപ്രായഭിന്നതകള്‍ പരിഹരിച്ചില്ലെങ്കില്‍ അതു ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തെയും ദോഷകരമായി ബാധിക്കും. ഈ കാരണത്താല്‍ ഗംഭീറിനെ പുറത്താക്കാനാണ് സാധ്യത. അദ്ദേഹം പരിശീലക സ്ഥാനത്തു നിന്നും തെറിച്ചാല്‍ സന്തോഷിക്കാനിടയുള്ള താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

AXAR PATEL

ഗംഭീറിന്റെ വീഴ്ച കാത്തിരിക്കുന്നവര്‍

ഇന്ത്യന്‍ കോച്ച് റോളില്‍ നിന്നും ഗൗതം ഗംഭീറിന്റെ വീഴ്ച കാണാന്‍ കാത്തിരിക്കുന്ന ചില താരങ്ങളെ തീര്‍ച്ചയായും നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, ഫിനിഷര്‍ റോളിലെ മിന്നും താരമായ റിങ്കു സിങ്, ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീന്‍ സര്‍ഫറാസ് ഖാന്‍, മറുനാടന്‍ മലയാളി ബാറ്റര്‍ കരുണ്‍ നായര്‍, സീനിയര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി എന്നിവരാണ് ഇക്കൂട്ടത്തിലുള്ളത്.

ഇവരെല്ലാം പല തരത്തില്‍ ഗംഭീറില്‍ നിന്നും പണി കിട്ടിയ താരങ്ങളാണ്. അക്ഷറിനെയെടുത്താല്‍ ഒരു സമയത്തു എല്ലാ ഫോര്‍മാറ്റിലും ടീമിലെ അവിഭാജ്യ ഘടകമായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ ടോപ്പ് ഫൈവില്‍ വരെ ബാറ്റ് ചെയ്ത് മാച്ച് വിന്നിങ് ഇന്നിങ്‌സും അദ്ദേഹം കളിച്ചിട്ടുണ്ട്. പക്ഷെ ഗംഭീറിനു കീഴില്‍ അക്ഷറിനു പഴയതു പോലെ അവസരങ്ങള്‍ ലഭിക്കുന്നില്ല.

അദ്ദേഹത്തേക്കാള്‍ വാഷിങ്ടണ്‍ സുന്ദറിനോടാണ് കോച്ചിനു താല്‍പ്പര്യം. വാഷിക്കായി പലപ്പോഴും അക്ഷര്‍ പ്ലെയിങ് ഇലവനു പുറത്താവുകയും ചെയ്തിട്ടുണ്ട്. സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു സ്‌ക്വാഡില്‍ പോലും അവസരം കിട്ടിയില്ല. ഗംഭീര്‍ മാറിയാല്‍ മാത്രമേ ഇനി അക്ഷറിന്റെ കരിയര്‍ ക്ലച്ച് പിടിച്ചേക്കുകയുള്ളൂ.

റിങ്കുവാകട്ടെ പലപ്പോഴും ടി20 ടീമിന്‍െ ഭാഗമാണെങ്കിലും ബെഞ്ചിലാണ് സ്ഥാനം. സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരേക്കാള്‍ ഗംഭീറിന് ഇഷ്ടം ഓള്‍റൗണ്ടര്‍മാരോടാണ്. റിങ്കുവിനു തിരിച്ചടിയാവുന്നതും ഇക്കാര്യമാണ്. അതിനാല്‍ കോച്ച് മാറിയാല്‍ മാത്രമേ അദ്ദേഹത്തിനു ഇനി പ്ലെയിങ് ഇലവനില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനിടയുള്ളൂ.

MOHAMMAD SHAMI

കരുണിന്റെ കാര്യമെടുത്താല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് റണ്‍സ് നേടിക്കൊണ്ടിരുന്നിട്ടും ടെസ്റ്റില്‍ ഗംഭീര്‍ അവസരങ്ങള്‍ നല്‍കുന്നില്ല. ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ പരമ്പരയില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും അദ്ദേഹം ടീമില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. ഇതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകളുമായി കരുണ്‍ രംഗത്തുവരികയും ചെയ്തിരുന്നു.

യുവതാരം സര്‍ഫറാസ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ഇപ്പോള്‍ പൂര്‍ണമായി അപ്രത്യക്ഷനായിരിക്കുകയാണ്. ടെസ്റ്റില്‍ ടീമിനായി സെഞ്ച്വറിയടക്കം നേടിയിട്ടും അദ്ദേഹത്തെ ടീമിലേക്കു തിരികെ വിളിക്കാന്‍ ഗംഭീര്‍ തയ്യാറല്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവിശ്വസനീയ റെക്കോര്‍ഡാണ് സര്‍ഫറാസിന്റേത്. എന്നിട്ടും ടെസ്റ്റില്‍ അദ്ദേഹത്തെ വളര്‍ത്തിയെടുക്കാന്‍ കോച്ച് താല്‍പ്പര്യം കാണിക്കുന്നില്ല.

ഷമിയാവട്ടെ ടീമിന്റെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറായിട്ടും ഇപ്പോള്‍ ചാന്‍സില്ലാതെ പുറത്താണ്. പരിക്കു ഭേദമായി തിരിച്ചെത്തിയ ശേഷശം ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും ഷമിയെ തിരികെ കൊണ്ടുവരാനുള്ള ഒരു ശ്രമവും ഗംഭീറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

Story first published: Wednesday, December 3, 2025, 12:26 [IST]
Other articles published on Dec 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+