Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എ ബി ഡിവില്ലിയേഴ്‌സിനെ ഔട്ടാക്കാന്‍ വഴിയുണ്ട്, കാണണ്ടേ..?

മൊഹാലി: എ ബി ഡിവില്ലിയേഴ്‌സിനെ എന്ത് ചെയ്യണം എന്നാലോചിച്ച് ഉറക്കം കളയുകയാണ് ലോകമെങ്ങുമുള്ള ബൗളര്‍മാര്‍. ഡിവില്ലിയേഴ്‌സിനെ നിരോധിക്കണം എന്നാണ് ഫാസ്റ്റ് ബൗളര്‍ ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തത്. മുംബൈ ഇന്ത്യന്‍സിനെതിരായ 133 റണ്‍സ് ഇന്നിംഗ്‌സോടെ ഐ പി എല്ലിലും ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു ഈ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍.

എന്നാല്‍ ഡിവില്ലിയേഴ്‌സിന്റെ കളി തന്നോട് നടക്കില്ല എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്ന ഒരു ബൗളറുണ്ട്. അതും ഒരു ഇന്ത്യന്‍ ബൗളര്‍. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഇടംകൈയന്‍ സ്പിന്നറായ അക്ഷര്‍ പട്ടേലാണ് അത്. ഡിവില്ലിയേഴ്‌സിന്റെ കളി കൃത്യമായി നിരീക്ഷിച്ച് അക്ഷര്‍ ഒരുക്കിയ കെണിയില്‍ വെടിക്കെട്ട് വീരന്‍ വീണു. ബാംഗ്ലൂര്‍ കളിയും തോറ്റു.

abd

ബൗളര്‍മാരുടെ സ്പീഡ് ഉപയോഗിച്ച് കളിക്കുന്ന ആളാണ് ഡിവില്ലിയേഴ്‌സ്. അതുകൊണ്ട് ഡിവില്ലിയേഴ്‌സിനെതിരെ വേഗത്തില്‍ പന്തെറിയരുത് - പട്ടേല്‍ നല്‍കുന്ന ടിപ് നമ്പര്‍ 1. ക്രീസില്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയാണ് ഡിവില്ലിയേഴ്‌സിന്റെ ബാറ്റിംഗ്. അതുകൊണ്ട് ഡിവില്ലിയേഴ്‌സിന് ഒട്ടും സ്ഥലം അനുവദിക്കരുത്, വിക്കറ്റ് ടു വിക്കറ്റ് ആയി പന്തെറിുക - പട്ടേലിന്റെ അടുത്ത ഐഡിയ.

ഈ പ്ലാനുകള്‍ ഇതേപടി നടപ്പിലാക്കി ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ് നേടിയ അക്ഷര്‍ പട്ടേല്‍ തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ചും. വിക്കറ്റിന് നേരെ വന്ന വേഗം കുറഞ്ഞ പന്ത് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ ഹെന്‍ട്രിക്‌സ് പിടിച്ചാണ് ഡിവില്ലിയേഴ്‌സ് ഔട്ടായത്. ഏഴാമത്തെ ഓവറിലായിരുന്നു അക്ഷര്‍ പട്ടേലിന്റെ ഈ ബ്രേക് ത്രൂ.

Story first published: Thursday, May 14, 2015, 16:28 [IST]
Other articles published on May 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+