IND vs ENG: അക്ഷര്‍ ഒരാഴ്ച ലീവില്‍ പോവണം! വിചിത്ര അഭിപ്രായവുമായി മുന്‍ ഇംഗ്ലീഷ് താരം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തി ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അക്ഷര്‍ പട്ടേലിനെ പ്രശംസിച്ച് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രേയം സ്വാന്‍. ഇതിനകം തന്നെ അക്ഷര്‍ പ്രതീക്ഷിച്ചതിനപ്പുറത്തെ പ്രകടനം നടത്തിയതായും ഇനി ഒരാഴ്ച സ്വയം ലീവില്‍ പോവുന്നതാണ് നല്ലതെന്നും സ്വാന്‍ തമാശയായി പറഞ്ഞു.
ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ചുകൊണ്ടായിരുന്നു അക്ഷര്‍ ഇന്ത്യക്കായി അരങ്ങറിയത്. ഏഴു വിക്കറ്റുകളുമായി അരങ്ങേറ്റം ഗംഭീരമാക്കിയ അദ്ദേഹം പിങ്ക് ബോള്‍ ടെസ്റ്റില്‍ കൊയ്തത് 11 വിക്കറ്റുകളായിരുന്നു. കരിയറിലെ രണ്ടു ടെസ്റ്റുകളില്‍ നിന്നായി മൂന്ന് അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 18 വിക്കറ്റുകള്‍ അക്ഷര്‍ നേടിക്കഴിഞ്ഞു.

അക്ഷര്‍ ലീവെടുക്കണം
താന്‍ രവീന്ദ്ര ജഡേജയുടെ വലിയൊരു ഫാനാണെന്ന് സ്വാന്‍ പറഞ്ഞു. അക്ഷര്‍ പട്ടേലിന്റെ ഇതുവരെയുള്ള പ്രകടനം കണ്ടപ്പോള്‍ ഇനിയൊരാഴ്ച അദ്ദേഹം ലീവില്‍ പോവുന്നതാണ് നല്ലതെന്നു തോന്നുന്നു. ജഡേജ ഇനി മടങ്ങിയെത്തിയാല്‍ വേണമെങ്കില്‍ ഇന്ത്യക്കോ, ഇംഗ്ലണ്ടിനോ വേണ്ടി കളിക്കാം. കാരണം അക്ഷര്‍ അത്രയുമധികം രണ്ടു ടെസ്റ്റുകളില്‍ തന്നെ ചെയ്തു കഴിഞ്ഞുവെന്നും സ്വാന്‍ വിശദമാക്കി.

ജഡേജയ്ക്കു പരിക്ക്
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ജഡേജയ്ക്കു കൈവിരലിനു പൊട്ടലേറ്റത്. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ബാറ്റിങിനിടെയായിരുന്നു ഇത്. തുടര്‍ന്നു അവിടെ വച്ച് ശസ്ത്രക്രികയ്ക്കും താരം വിധേയനായിരുന്നു. ഇപ്പോള്‍ വിശ്രമിക്കുന്ന ജഡജ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മാത്രമല്ല അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും കളിക്കുന്നില്ല. പരിക്കില്‍ നിന്നും അദ്ദേഹം പൂര്‍ണമായി മുക്തനായിട്ടില്ലെന്നതാണ് കാരണം. ടി20 പരമ്പരയ്ക്കു ശേഷമുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പകയില്‍ ജഡേജ മടങ്ങിയെത്തിയേക്കും.

അക്ഷര്‍ അപ്രതീക്ഷിത ഹീറോ
ഇന്ത്യയെ സംബന്ധിച്ച് അക്ഷറിലൂടെ അപ്രതീക്ഷിത ഹീറോയെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ലഭിച്ചിരിക്കുന്നത്. ഇത്ര വലിയൊരു തരംഗമായി താരം മാറുമെന്നു ടീം മാനേജ്‌മെന്റോ ആരാധകരോ പ്രതീക്ഷിച്ചിരുന്നില്ല.
ഇന്ത്യക്കു വേണ്ടി നിശ്ചിത ഓവര്‍ ഫോര്‍മാറ്റുകൡ അരങ്ങേറ്റം നടത്തി ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അക്ഷറിന് ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചത്. അതു താരം നന്നായി മുതലെടുക്കുകയും ചെയ്തു. പരിക്കു കാരണം ആദ്യ ടെസ്റ്റ് നഷ്ടമായെങ്കിലും പിന്നീട് കളിച്ച രണ്ടു ടെസ്റ്റുകളിലും ഇന്ത്യന്‍ വിജയത്തില്‍ അക്ഷര്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യ രണ്ടു ദിവസം കൊണ്ടു ജയിച്ച പിങ്ക് ബോള്‍ ടെസ്റ്റിലെ മാന്‍ ഓഫ് ദി മാച്ച് കൂടിയായിരുന്നു അദ്ദേഹം. ആറിന് 38, അഞ്ചിന് 32 എന്നിങ്ങനെയയായിരുന്നു മല്‍സരത്തില്‍ അക്ഷറിന്റെ ബൗളിങ് പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications