Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാവസ്‌കറിന് അക്ഷര്‍ പട്ടേലിന്റെ ചുട്ട മറുപടി, ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം!

ക്രിക്കറ്റ് ഇതിഹാസവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സുനില്‍ ഗാവസ്‌കര്‍ക്ക് അക്ഷര്‍ പട്ടേല്‍ എന്ന യുവ ഓള്‍റൗണ്ടറുടെ ചുട്ട മറുപടി. ഇക്കോണമിയില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായാണ് പട്ടേല്‍ ഗാവസ്‌കറുടെ വായടപ്പിച്ചത്. പന്ത് തിരിക്കാനറിയാത്ത ബൗളറാണ് പട്ടേല്‍ എന്നായിരുന്നു ഗാവസ്‌കര്‍ ഒരാഴ്ച മുമ്പേ പറഞ്ഞത്.

പന്ത് ഒരുട്ടുന്ന ബൗളറാണ് അക്ഷര്‍ പട്ടേല്‍ എന്നും ഗാവ്‌സകര്‍ കളിയാക്കി. എന്നാല്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ആറോവര്‍ പന്തെറിഞ്ഞ പട്ടേല്‍ ഒരു റണ്‍ പോലും വിട്ടുകൊടുക്കാതെ വീഴ്ത്തിയത് നാല് വിക്കറ്റുകള്‍. ഒന്നാമിന്നിംഗ്‌സില്‍ നേടി 5 വിക്കറ്റും 69 റണ്‍സും വേറെ. പട്ടേലിന്റെ മിന്നും പ്രകടനത്തില്‍ ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്ക എ ടീമിനെ ഇന്നിംഗ്‌സിനും 81 റണ്‍സിനുമാണ് തോല്‍പിച്ചത്.

അക്ഷര്‍ സൂപ്പര്‍ പ്രകടനം

അക്ഷര്‍ സൂപ്പര്‍ പ്രകടനം

രണ്ടാം ഇന്നിംഗ്‌സില്‍ ആറ് ഓവറില്‍ റണ്‍ വഴങ്ങാതെ നാല് വിക്കറ്റ്. ഒന്നാമിന്നിംഗ്‌സില്‍ നേടി 5 വിക്കറ്റും 69 റണ്‍സും - ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ സെന്‍സേഷന്‍ താന്‍ തന്നെയാണ് എന്ന് ഗാവസ്‌കറെ ഓര്‍മിപ്പിക്കുകയായിരുന്നു അക്ഷര്‍ പട്ടേല്‍ കൃഷ്ണഗിരിയില്‍. മാന്‍ ഓഫ് ദ മാച്ച് ആര് എന്ന ചോദ്യമേ ഇവിടെ ഉദിക്കുന്നില്ല.

ഗാവസ്‌കര്‍ പറഞ്ഞത്

ഗാവസ്‌കര്‍ പറഞ്ഞത്

ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, അമിത് മിശ്ര, കരണ്‍ ശര്‍മ തുടങ്ങിയവരെല്ലാം സ്പിന്നര്‍മാരാണ്. ഇവരെയെല്ലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ അക്ഷര്‍ പട്ടേല്‍ കൊള്ളില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു

നല്ല സ്പിന്നറേ അല്ലേ്രത

നല്ല സ്പിന്നറേ അല്ലേ്രത

ഫ്‌ളൈറ്റും ടേണുമില്ലാത്തതാണ് പട്ടേലിന്റെ പന്തുകള്‍. വളരെ എളുപ്പത്തില്‍ പ്രവചിക്കാവുന്നവയാണ്. മീഡിയം പേസ് പന്തിനെക്കാള്‍ കുറച്ച് സ്പീഡ് കുറവാണ് എന്നേയുള്ളൂ. അയാള്‍ നല്ല സ്പിന്നറല്ല - ഇങ്ങനെ പോകുന്നു ഗാവ്‌സകറിന്റെ വിമര്‍ശനം

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ 71 റണ്‍സെടുത്ത ഇന്ത്യ എ ടീം ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു.

ഹാപ്പി ഓണം

ഹാപ്പി ഓണം

കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെ ഇന്നിങ്‌സിനും 81 റണ്‍സിനുമാണ് തിരുവോണനാളില്‍ ഇന്ത്യ തോല്‍പിച്ചത്. 157 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് വഴങ്ങിയ ദക്ഷിണാഫ്രിക്ക 76 റണ്‍സിന് ഓളൗട്ടായി.

Story first published: Saturday, August 29, 2015, 10:00 [IST]
Other articles published on Aug 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+