Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: നാലാം ടെസ്റ്റില്‍ അക്ഷറിനെ കാത്തിരിക്കുന്നത് ചരിത്രം! സാധിച്ചാല്‍ ഹര്‍ഭജനോടൊപ്പം

ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡാണ് ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേലിനെ കാത്തിരിക്കുന്നത്. കരിയറില്‍ ഇതിനകം കളിച്ച രണ്ടു ടെസ്റ്റുകളിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനു കഴിഞ്ഞു. രണ്ടു ടെസ്റ്റുകളിലായി അക്ഷര്‍ കൊയ്തത് 18 വിക്കറ്റുകളാണ്. ആദ്യ ടെസ്റ്റില്‍ ഏഴും രണ്ടാം ടെസ്റ്റില്‍ 11ഉം വിക്കറ്റുകള്‍ സ്പിന്നര്‍ വീഴ്ത്തിയിരുന്നു.

1

മാര്‍ച്ച് നാലിന് അഹമ്മദാബാദിലെ തന്നെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി അഞ്ചു വിക്കറ്റുകളെടുത്താല്‍ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്താന്‍ അക്ഷറിനാവും. തുടര്‍ച്ചയായി നാല് ഇന്നിങ്‌സുകളില്‍ ഇന്ത്യക്കു വേണ്ടി അഞ്ചോ അതിലധികമോ വിക്കറ്റ് നേട്ടം കൊയ്ത രണ്ടാമത്തെ താരമെന്ന നേട്ടമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

നിലവില്‍ ഭാജിക്കു മാത്രമേ ഇതിനായിട്ടുള്ളൂ. അക്ഷര്‍ ചെന്നൈയിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുമായാണ് തുടങ്ങിയത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാമിന്നിങ്‌സില്‍ അഞ്ചും വിക്കറ്റുകള്‍ സ്പിന്നര്‍ കൊയ്തിരുന്നു. ഇനി നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും അക്ഷറിന് ഈ മാജിക്ക് ആവര്‍ത്തിക്കാനാവുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

22

നിലവില്‍ അക്ഷര്‍ മാത്രമല്ല മുന്‍ സ്പിന്നര്‍ എല്‍ ശിവരാമകൃഷ്ണന്‍, പേസര്‍ ജവഗല്‍ ശ്രീനാഥ് എന്നിവരും ഇന്ത്യക്കായി ടെസ്റ്റില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സുകളില്‍ അഞ്ചു വിക്കറ്റ് നേട്ടത്തിന് അവകാശികളായിട്ടുണ്ട്. 1984-85ല്‍ ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു ശിവരാമകൃഷ്ണന്‍ തുടര്‍ച്ചയായി മൂന്നിങ്‌സുകളില്‍ ബൗളിങില്‍ കസറിയത്. 6/64, 6/117, 6/99 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

ശിവരാമകൃഷ്ണനു ശേഷം എലൈറ്റ് ക്ലബ്ബിലത്തിയ രണ്ടാമത്തെയാള്‍ ശ്രീനാഥായിരുന്നു. ലിസ്റ്റിലെ ഏക പേസറും അദ്ദേഹമാണ്. 1999ല്‍ പാകിസ്താനെതിരേയായിരുന്നു ശ്രീനാഥിന്റെ സൂപ്പര്‍ പ്രകടനം. 5/46, 8/86 എന്നിങ്ങനെയായിരുന്നു പാകിസ്താനെതിരേ അദ്ദേഹം കൊല്‍ക്കത്ത ടെസ്റ്റില്‍ മിന്നിയത്. പിന്നാലെ ന്യൂസിലാന്‍ഡിനെതിരേ 45 റണ്‍സിന് ആറു വിക്കറ്റെടുത്ത ശ്രീനാഥ് വീണ്ടും അഞ്ചു വിക്കറ്റ് ക്ലബ്ബിലെത്തിയത്.

ലോക ക്രിക്കറ്റിലേക്കു വന്നാല്‍ തുടര്‍ച്ചയായി കൂടുതല്‍ തവണ അഞ്ചോ, അഞ്ചിലധികമോ വിക്കറ്റെടുത്ത ബൗളറെന്ന ലോക റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ ചാര്‍ളി ടേണറുടെ പേരിലാണ്. 1888ല്‍ ഇംഗ്ലണ്ടിനെതിരേ ആറു തവണയാണ് അദ്ദേഹം ഈ നേട്ടം കുറിച്ച് ലോകത്തെ വിസ്മയിപ്പിച്ചത്. അഞ്ചു വിക്കറ്റുകള്‍ അഞ്ചു തവണ വീതമെടുത്ത ഇംഗ്ലണ്ട് താരങ്ങളായ ടോം റിച്ചാര്‍ഡ്‌സണ്‍, അലെരക് ബെഡ്‌സര്‍,സ വെസ്റ്റ് ഇന്‍ഡീസിന്റെ ഷെയ്ന്‍ ഷില്ലിങ്‌ഫോര്‍ഡ് എന്നിവര്‍ രണ്ടാംസ്ഥാനം പങ്കിടുകയാണ്.

Story first published: Friday, February 26, 2021, 16:20 [IST]
Other articles published on Feb 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+