Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: തന്ത്രം അതിന് അനുസരിച്ച് മാറ്റിയേ തീരൂ- കോലിക്കു സച്ചിന്റെ 'ക്ലോക്ക്' ഉപദേശം

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റ് പുരോഗമിക്കവെ ക്യാപ്റ്റന്‍ വിരാട് കോലിക്കു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സാധാരണ ടെസ്റ്റില്‍ നിന്നും വ്യത്യസ്തമായി ചില മാറ്റങ്ങള്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ വരുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

വിദേശത്തു ഇന്ത്യ ആദ്യമായി കളിച്ച പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാണിത്. ടോസിനു ശേഷം കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റില്‍ ടോസ് ലഭിച്ച ഒരു മല്‍സരത്തില്‍പ്പോലും തോല്‍വി നേരിടേണ്ടി വന്നിട്ടില്ലെന്ന റെക്കോര്‍ഡ് കോലിക്കു കാത്തുസൂക്ഷിക്കാന്‍ ഇത്തവണ സാധിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

സമയത്തെക്കുറിച്ച് ധാരണ വേണം

സമയത്തെക്കുറിച്ച് ധാരണ വേണം

പിങ്ക് ബോള്‍ ടെസ്റ്റുകള്‍ ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. സമയത്തെക്കുറിച്ച് കൃത്യമായ അവബോധം താരത്തിനു ഈ ടെസ്റ്റില്‍ ആവശ്യമുണ്ടെന്നാണ് എനിക്കു മനസ്സിലാക്കാനായത്. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ താപനിലയില്‍ വ്യതിയാനം വരും, പിന്നീട് മഞ്ഞു വീഴ്ചയും തുടങ്ങുന്നതോടെ ഗ്രൗണ്ടില്‍ ഈര്‍പ്പം വരുകയും ഇത് പന്തിന് കൂടുതല്‍ മൂവ്‌മെന്റ് നല്‍കുകയും ചെയ്യും. ഈ സമയത്താണ് ബാറ്റ്‌സ്മാന്‍ എതിര്‍ ടീം ബൗളറെ കൂടുതല്‍ ബഹുമാനത്തോടെ നേരിടേണ്ടത്. ബൗളറെ മാത്രമല്ല സാഹചര്യങ്ങളെയും ബഹുമാനിക്കേണ്ടത് പ്രധാനമാണെന്നും സച്ചിന്‍ കോലിയെ ഉപദേശിക്കുന്നു.

നേരത്തേ സൂര്യാസ്തമയം ഉണ്ടാവാം

നേരത്തേ സൂര്യാസ്തമയം ഉണ്ടാവാം

ഓസ്‌ട്രേലിയയില്‍ ഒരുപക്ഷെ കൊല്‍ക്കത്തയിലേതിനേക്കാള്‍ വേഗത്തില്‍ സൂര്യാസ്തമയം ഉണ്ടായേക്കാം. വൈകീട്ട് 4.30 മുതല്‍ 6.30വരെയാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഏറ്റവും നിര്‍ണായകമായ സമയമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
ഈ സമയത്ത് ഏതൊരു ബൗളറെയും അങ്ങേയറ്റത്തെ ബഹുമാനത്തോടെ നേരിടാന്‍ ബാറ്റ്‌സ്മാന്‍ ജാഗ്രത പാലിക്കണം. പിച്ചിനും ഇതേ ബഹുമാനം നല്‍കുന്നതിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനും ശ്രമിക്കേണ്ടതുണ്ടെന്നു സച്ചിന്‍ നിര്‍ദേശിച്ചു.

ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം

ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യദിനത്തിലെ മല്‍സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 233 റണ്‍സെന്ന നിലയിലാണ്. നായകന്റെ കളി പുറത്തെടുത്ത കോലിയാണ് ഇന്ത്യക്കു മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. 74 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായാണ് അദ്ദേഹം ക്രീസ് വിട്ടത്. 180 പന്തുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളുണ്ടായിരുന്നു.
ചേതേശ്വര്‍ പുജാര (43), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (42) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ശേഷിച്ചവര്‍ക്കൊന്നും 20 റണ്‍സ് തികയ്ക്കായാനായില്ല. ഓസ്‌ട്രേലിയക്കു വേണ്ടി മിച്ചെല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റെടുത്തു. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ ഓരാ വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Thursday, December 17, 2020, 17:58 [IST]
Other articles published on Dec 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+