For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

500 രൂപയ്ക്കു അച്ഛന് പാന്‍ വില്‍പ്പന, മകന് ഇപ്പോള്‍ 10 കോടി വരുമാനം! ഇന്ത്യക്കൊപ്പം രണ്ടാമൂഴം

വളരെ ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളില്‍ നിന്നും കഠിനാധ്വാനത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വരെയെത്തിയ ചില താരങ്ങളെ നമുക്കറിയാം. ജീവിതത്തിന്റെ കയ്‌പേറിയ ഘട്ടങ്ങളിലും ക്രിക്കറ്റിനോടുള്ള പാഷനാണ് ഇവര്‍ക്കു മുന്നോട്ടുള്ള പ്രയാണത്തിനു ഊര്‍ജം നല്‍കിയത്. ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന താരങ്ങളാണ് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരവ് നടത്തിയിരിക്കുന്ന ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരിക്കല്‍ ടീമിനു പുറത്താക്കിയ അദ്ദേഹത്തിന്റെ രണ്ടാം വരവിനു കാരണക്കാരനായത് പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി അടുത്തിടെ വന്ന അജിത് അഗാര്‍ക്കറാണ്. വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരകളിലും ഏഷ്യന്‍ ഗെയിംസ് ടീമുകളിലുമെല്ലാം ആവേശ് ഇടം പിടിച്ചിരിക്കുകയാണ്.

AVESH KHAN

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് 26കാരനായ ആവേശിന്റെ വരവ്. വളരെ പാവപ്പെട്ട കുടുംബത്തിലായിരുന്നു താരത്തിന്റെ ജനനം. ഇന്‍ഡോറില്‍ ഒരു ചെറിയ പാന്‍മസാല കട നടത്തി വരികയായിരുന്നു താരത്തിന്റെ അച്ഛന്‍. അദ്ദേഹത്തിന്റ ഒരു ദിവസത്തെ വരുമാനം 500 രൂപ മാത്രമായിരുന്നു.

പക്ഷെ ഒരു ദിവസം അധികൃതര്‍ ഇടപെട്ട് ഈ കട പൊളിച്ചുനീക്കിയതോടെ കുടുംബം പ്രതിസന്ധിയിലായി. ആവേശുള്‍പ്പെടുന്ന കുടുംബത്തെ മുന്നോട്ടു കൊണ്ടുപോവുകയെന്നത് അദ്ദേഹത്തിനു വലിയ വെല്ലുവിളിയായി തീര്‍ന്നു. പക്ഷെ ക്രിക്കറ്ററാവുകയെന്ന ആവേശിന്റെ സ്വപ്‌നങ്ങള്‍ക്കു ഇവയൊന്നും തടസ്സമായില്ല.

എല്ലാ തടസങ്ങളെയും അതിജീവിച്ച് ആവേശ് തന്റെ ലക്ഷ്യത്തിലേക്കു മുന്നേറുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും പിന്നാലെ ഐപിഎല്ലിലും അതിനു ശേഷം ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമായ ഇന്ത്യന്‍ ടീമിലുമെല്ലാം ആവേശ് ഇടംപിടിക്കുകയും ചെയ്തു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ കുടുംബത്തെ താരം കൈടിപിടിച്ചുയര്‍ത്തുകയായിരുന്നു. 10 കോടി രൂപയായിരുന്നു കഴിഞ്ഞ രണ്ടു സീസണുകളിലും ഐപിഎല്ലില്‍ ആവേശിന്റെ പ്രതിഫലം.

ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 മല്‍സരങ്ങളിലാണ് ആവേശ് കളിച്ചിട്ടുള്ളത്. ഇവയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനും കഴിഞ്ഞിട്ടില്ല. 15 ടി20കളില്‍ നിന്നും 9.11 ഇക്കോണമി റേറ്റില്‍ 13ഉം അഞ്ചു ഏകദിനങ്ങളില്‍ നിന്നും 6.03 ഇക്കോണമി റേറ്റില്‍ മൂന്നും വിക്കറ്റുകള്‍ മാത്രമേ പേസര്‍ വീഴ്ത്തിയിട്ടുള്ളൂ.

എങ്കിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശേഷിയുള്ള ബൗളറെന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കുന്നത്. ഐപിഎല്ലില്‍ ലഖ്‌നൗ ടീമിന്റെ ക്യാപ്റ്റനായ കെഎല്‍ രാഹുലിനും ഉപദേശകനായ ഗൗതം ഗംഭീറിനുമെല്ലാം വലിയ മതിപ്പാണ് ആവേശിനെക്കുറിച്ചുള്ളത്.

AVESH KHAN

2022ലെ ഐപിഎല്ലിലായിരുന്നു ആവേശ് ലഖ്‌നൗ ടീമിലേക്കു വരുന്നത്. 18 വിക്കറ്റുകളുമായി സീസണില്‍ മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തു. പക്ഷെ കഴിഞ്ഞ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായില്ല. എട്ടു വിക്കറ്റുകള്‍ മാത്രമേ ആവേശിനു വീഴ്ത്താനായുള്ളൂ. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള രണ്ടാം വരവില്‍ ശക്തമായ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് പേസര്‍.

വിന്‍ഡീസ് പര്യടനത്തില്‍ സീനിയര്‍ പേസര്‍മാരുടെ അഭാവത്തില്‍ അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതു പരമാവധി മുതലാക്കാന്‍ തന്നെയായിരിക്കും ആവേശിന്റെ ശ്രമം. അതിനു കഴിഞ്ഞാല്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനും പേസര്‍ക്കു സാധിക്കും.

Story first published: Saturday, July 22, 2023, 14:31 [IST]
Other articles published on Jul 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+