Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: എന്തൊരു ബൗളിങ്, ആരായാലും പതറിപ്പോവും- ടീം ഇന്ത്യക്കു പിന്തുണയുമായി ഗവാസ്‌കര്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ ദയനീയ പരാജയത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പിന്തുണയുമായി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മൂന്നു ദിവസം ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിന്റെ ഏകപക്ഷീയമായ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 60 റണ്‍സിലേറെ ലീഡ് ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ മൂന്നാംദിനം ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വെറും 36 റണ്‍സാണ് ഇന്ത്യക്കു നേടാനായത്. 90 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം ഓസീസ് അനായാസം മറികടക്കുകയും ചെയ്തു.

1

ക്യാപ്റ്റന്‍ വിരാട് കോലി, ടെസ്റ്റിലെ വിശ്വസ്തരായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി തുടങ്ങി ആര്‍ക്കും തന്നെ രണ്ടാമിന്നിങ്‌സില്‍ ഓസീസ് പേസാക്രമണത്തിനു മുന്നില്‍ ചെറുത്തുനില്‍ക്കാനായില്ല. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും രണ്ടക്കം കടക്കാനായില്ലെന്നതാണ് മറ്റൊരു നാണക്കേട്. ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യക്കു ഇങ്ങനെയൊരു മാനഹാനി നേരിടുന്നത്. ഇതു കൊണ്ടും തീര്‍ന്നില്ല, ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടലാണ് അഡ്‌ലെയ്ഡിലേത്.

മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ആരാധകരുമടക്കം എല്ലാവരും കോലിപ്പടയെ വളഞ്ഞിട്ട് ആക്രമിക്കവെയാണ് അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി ടീമിന് ഗവാസ്‌കര്‍ പിന്തുണ നല്‍കിയിരിക്കുന്നത്. ടീമിനെ പിന്തുണയ്ക്കുന്നതിനൊപ്പം ഓസീസ് ബൗളിങ് പ്രകടനത്തെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

ടെസ്റ്റില്‍ കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഏതൊരു ടീമും തങ്ങളുടെ ഏറ്റവും ചെറിയ ടോട്ടലിന് പുറത്തായിട്ടുണ്ടാവും, അത് കാണാന്‍ ആരും ആഗ്രഹിക്കുന്നുമില്ല. പക്ഷെ ഒരു കാര്യം പറയട്ടെ, ഇങ്ങനെയൊരു ബൗളിങ് നിരയ്‌ക്കെതിരേ കളിക്കേണ്ടി വന്നാല്‍ ഏതൊരു ടീമിനും ഇതുപോലെ ചെറിയ സ്‌കോറിനു ഓള്‍ഔട്ടായി തിരിച്ചടി നേരിടേണ്ടി വരും. ഒരുപക്ഷെ 36 റണ്‍സിന് ഓള്‍ഔട്ടായില്ലെങ്കിലും 72, 80-90 റണ്‍സിന് മറ്റു ടീമുകളും ഈ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഓള്‍ഔട്ടാവാന്‍ സാധ്യത കൂടുതലാണെന്നു ഗവാസ്‌കര്‍ വിശദമാക്കി.

2

ജാഷ് ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും ബൗള്‍ ചെയ്ത രീതിയും മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ആദ്യത്തെ മൂന്നോവര്‍ സ്‌പെല്ലും ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായ രീതി വച്ച് അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം, ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത്രയും ഗംഭീരമായിരുന്നു ഓസ്‌ട്രേലിയക്കാരുടെ ബൗളിങ് പ്രകടനമെന്നും ഗവാസ്‌കര്‍ വിശദമാക്കി.

പിങ്ക് ബോള്‍ ടെസ്റ്റിലെ തോല്‍വിയോടെ നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ മുന്നിലെത്തിയിരിക്കുകയാണ്. ഈ മാസം 26 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ഇതില്‍ ജയിക്കാനായാല്‍ പരമ്പര നഷ്ടമാവില്ലെന്നു ഓസീസിന് ഉറപ്പിക്കാം.

Story first published: Saturday, December 19, 2020, 18:31 [IST]
Other articles published on Dec 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+