Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെഗ് ലാനിങ്- കോലിയെ വീഴ്ത്തിയ പെണ്‍പുലി, അംലയെയും... സെഞ്ച്വറി വേട്ടയില്‍ റെക്കോര്‍ഡ്

ആന്റിഗ്വ: വനിതാ ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും പ്രമുഖ താരവുമായ മെഗ് ലാനിങ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ആന്റിഗ്വയില്‍ നടന്ന ഏകദിനത്തില്‍ സെഞ്ച്വറി തന്റെ പേരില്‍ കുറിച്ചതോടെയാണ് ലാനിങ് ചരിത്രനേട്ടത്തിന് അവകാശിയായത്.

വനിതാ ക്രിക്കറ്റിലെ മാത്രമല്ല പുരുഷ ക്രിക്കറ്റിലെ തന്നെ റെക്കോര്‍ഡ് ലാനിങിനു മുന്നില്‍ വഴി മാറിയിരിക്കുകയാണെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയടക്കം ലാനിങിന്റെ റെക്കോര്‍ഡിനു മുന്നില്‍ വഴി മാറുകയും ചെയ്തു.

അതിവേഗം 13 സെഞ്ച്വറികള്‍

അതിവേഗം 13 സെഞ്ച്വറികള്‍

ഏകദിനത്തില്‍ അതിവേഗത്തില്‍ 13 സെഞ്ച്വറികള്‍ കുറിച്ച ക്രിക്കറ്റ് താരമന്ന റെക്കോര്‍ഡിനാണ് ലാനിങ് അര്‍ഹയായത്. ഈ നേട്ടത്തിലെത്താന്‍ താരത്തിനു വേണ്ടി വന്നത് വെറും 76 ഇന്നിങ്‌സുകളാണ്.
നേരത്തേ ഈ റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയുടെ പേരിലായിരുന്നു. 83 ഇന്നിങ്‌സുകളിലായിരുന്നു താരത്തിന്റെ നേട്ടം. 86 ഇന്നിങ്‌സുകളില്‍ നിന്നും 13 സെഞ്ച്വറികളടിച്ച കോലിയായിരുന്നു രണ്ടാംസ്ഥാനത്ത്.

ഉജ്ജ്വല ബാറ്റിങ്

ഉജ്ജ്വല ബാറ്റിങ്

വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ 121 റണ്‍സെടുത്തതോടെയാണ് ലാനിങ് റെക്കോര്‍ഡ് പുസ്തകത്തില്‍ തന്റെ പേരും കൂട്ടിച്ചേര്‍ത്തത്. അവരുടെ ഇന്നിങ്‌സില്‍ 12 ബൗണ്ടറികളും നാലു സിക്‌സറുകളുമുള്‍പ്പെട്ടിരുന്നു. ലാനിങിനെക്കൂടാതെ സ്റ്റാര്‍ ബാറ്റ്‌സ് വുമണായ അലീസ ഹീലിയും 122 റണ്‍സോടെ കളിയില്‍ തിളങ്ങി. മല്‍സരത്തില്‍ 178 റണ്‍സിനു വിന്‍ഡീസിനെ ഓസീസ് തകര്‍ത്തുവിടുകയും ചെയ്തു.

വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം

വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം

വനിതാ ക്രിക്കറ്റില്‍ നിലവിലെ സൂപ്പര്‍ താരമാണ് ലാനിങ്. നിലവില്‍ ഏറ്റവുമധികം ഏകദിന സെഞ്ച്വറികള്‍ നേടിയ വനിതാ താരമെന്ന റെക്കോര്‍ഡ് ഇവരുടെ പേരിലാണ്. 107 ഏകദിനങ്ങളില്‍ നിന്നും 3216 റണ്‍സ് ലാനിങ് നേടിക്കഴിഞ്ഞു. 13 സെഞ്ച്വറികള്‍ കൂടാതെ 11 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.

Story first published: Friday, September 6, 2019, 12:38 [IST]
Other articles published on Sep 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+