Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെറി അതി സുന്ദരി, ഒപ്പം അത്താഴം കഴിക്കാന്‍ ആഗ്രഹമെന്ന് വിജയ്... പ്രതികരിച്ച് ഓസീസ് താരം

സിഡ്‌നി: ഒരുമിച്ച് അത്താഴം കഴിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നു ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയ് വെളിപ്പെടുത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ഇത്. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഓസ്‌ട്രേലിയയന്‍ വനിതാ താരവും ഓള്‍റൗണ്ടറുമായ എല്ലിസ് പെറി എന്നിവരുടെ പേരുകളാണ് അന്നു വിജയ് പറഞ്ഞത്.

perry

എല്ലിസ് പെറി, അവര്‍ക്കൊപ്പം അത്താഴം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. അവര്‍ വളരെ സുന്ദരിയാണ്. മറ്റൊരാള്‍ ശിഖര്‍ ധവാനാണ്. വലിയ തമാശക്കാരനാണ് അദ്ദേഹം, ധവാനോടൊപ്പം എല്ലായ്‌പ്പോഴും ഒരുമിച്ചിരിക്കാന്‍ ഇഷ്ടമാണ്. അവന്‍ ഹിന്ദിയില്‍ സംസാരിച്ചു കൊണ്ടിരിക്കും, ഞാനാവട്ടെ തമിഴിലുമായിരിക്കും സംസാരിക്കുകയെന്നും വിജയ് പറഞ്ഞിരുന്നു. വിജയിയൂടെ ഈ ആഗ്രഹത്തെക്കുറിച്ച് ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് പെറി.

അവതാരക റിതിമ പഥക്കുമായള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് പെറി ഇതേക്കുറിച്ച് മറുപടി നല്‍കിയത്. വിജയ് കളിക്കുന്നുണ്ടെന്നു വിശ്വസിക്കുന്നു. ഇങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ നല്ല മനസ്സ്, താന്‍ ശരിക്കും ഫ്‌ളാറ്റായിപ്പോയെന്നായിരുന്നു പെറിയുടെ വാക്കുകള്‍.

vijay

ടെസ്റ്റില്‍ നേരത്തേ നാട്ടിലും വിദേശത്തും ഇന്ത്യയുടെ നിര്‍ണായക താരമായിരുന്നു വിജയ്. ഇന്ത്യക്കായി 61 ടെസ്റ്റുകളില്‍ നിന്നും 38.28 ശരാശരിയില്‍ 12 സെഞ്ച്വറികളടക്കം അദ്ദേഹം 3982 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യടനങ്ങളിലെ മോശം പ്രകടനങ്ങളെ തുടര്‍ന്നാണ് വിജയ്ക്കു ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായത്. പിന്നീടൊരു തിരിച്ചുവരവ് 36 കാരനായ താരത്തിനുണ്ടായിട്ടില്ല. നിലവില്‍ മായങ്ക് അഗര്‍വാളും രോഹിത് ശര്‍മയുമാണ് ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍.

2018ല്‍ ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ നടന്ന ടെസ്റ്റിലാണ് വിജയ് ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. ഐപിഎല്ലിന്റെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കൡക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വിജയ്. ഇതിനിടെയാണ് കൊറോണവൈറസ് ബാധയെ തുടര്‍ന്നു ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റിയത്.

Story first published: Monday, May 4, 2020, 12:44 [IST]
Other articles published on May 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+