Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

9.3 ഓവര്‍ വരെ വിക്കറ്റില്ല, അടുത്ത മൂന്ന് പന്തിലും വിക്കറ്റ്!! മേഗന്‍ മാജിക്ക്... ചരിത്രനേട്ടം

ആന്റിഗ്വ: ഓസ്‌ട്രേലിയയുടെ വനിതാ ക്രിക്കറ്റ് താരവും വലം കൈ പേസറുമായ മേഗന്‍ സ്‌കൂട്ട് ഏകദിനത്തില്‍ ഒരു അപൂര്‍വ്വ നേട്ടത്തിന് അവകാശി ആയിരിക്കുകയാണ്. വനിതാ ക്രിക്കറ്റില്‍ ഓസീസിനായി ഏകദിനത്തില്‍ ഹാട്രിക്ക് തികച്ച ആദ്യ താരമായിരിക്കുകയാണ് മേഗന്‍. താരത്തിന്റെ കരിയറിലെ രണ്ടാം ഹാട്രിക്ക് നേട്ടം കൂടിയാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടു ഹാട്രിക്കുകള്‍ നേടിയ ആദ്യ വനിതാ താരമായി മേഗന്‍ മാറുകയും ചെയ്തു.

ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു മേഗന്റെ മാജിക്ക് പ്രകടനം. കളിയില്‍ എട്ടു വിക്കറ്റിന് വിന്‍ഡീസിനെ ഓസീസിന്റെ പെണ്‍പട തകര്‍ത്തുവിടുകയും ചെയ്തു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഓസീസ് തൂത്തുവാരുകയും ചെയ്തു.

അവിസ്മരണീയ പ്രകടനം

അവിസ്മരണീയ പ്രകടനം

കളിയില്‍ ഒരു വിക്കറ്റുമില്ലാതെ ബൗളിങ് അവസാനിപ്പിക്കേണ്ടി വരുമെന്നിരിക്കെയായിരുന്നു മേഗന്റെ അവിസ്മരണീയ ഹാട്രിക്ക് നേട്ടം. 9.3 ഓവര്‍ ബൗള്‍ ചെയ്തപ്പോള്‍ താരത്തിന് ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. എന്നാല്‍ പിന്നീടുള്ള മൂന്നു പന്തിലും മേഗന്‍ വിക്കറ്റ് കൊയ്ത്ത് നടത്തി ഹാട്രിക് പൂര്‍ത്തിയാക്കുകയായിരുന്നു. ചിനെല്ലെ ഹെന്റി, കരിഷ്മ രാംഹരാക്ക്, അഫി ഫ്‌ളെച്ചര്‍ എന്നിവരുടെ വിക്കറ്റെടുത്താണ് മേഗന്‍ ഹാട്രിക്ക് തികച്ചത്. വിന്‍ഡീസ് ഇന്നിങ്‌സിലെ അവസാനത്തെ മൂന്നു പന്തുകളിലായിരുന്നു മേഗന്റെ ഹാട്രിക്കെന്നതും മറ്റൊരു പ്രത്യേകതയാണ്.

ആദ്യ ഹാട്രിക്ക് ടി20യില്‍

ആദ്യ ഹാട്രിക്ക് ടി20യില്‍

മേഗന്റെ കരിയറിലെ രണ്ടാമത്തെ ഹാട്രിക്ക് നേട്ടമാണ് വിന്‍ഡീസിനെതിരേയുള്ളത്. ഏകദിനത്തില്‍ പേസറുടെ കന്നി ഹാട്രിക്ക് കൂടിയാണിത്. നേരത്തേ മേഗന്റെ ഹാട്രിക്ക് നേട്ടം ടി20യിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരേയായിരുന്നു താരം കരിയറിലെ ആദ്യ ഹാട്രിക്ക് കുറിച്ചത്. അന്നു ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ സ്മൃതി മന്ദാന, മിതാലി രാജ് എന്നിവരെക്കൂടാതെ ദീപ്തി ശര്‍മയെയും തുടര്‍ച്ചയായ പന്തുകളില്‍ മേഗന്‍ പുറത്താക്കുകയായിരുന്നു.

11ാം ഹാട്രിക്ക്

11ാം ഹാട്രിക്ക്

വനിതാ ക്രിക്കറ്റില്‍ ഏകദിനത്തില്‍ ഹാട്രിക്ക് കുറിച്ച ആദ്യ താരമല്ല മേഗന്‍. നേരത്തേ 10 താരങ്ങള്‍ വനിതാ ക്രിക്കറ്റില്‍ ഹാട്രിക്ക് കൊയ്തിട്ടുണ്ട്. ഏകദിനത്തില്‍ ഹാട്രിക്ക് നേടിയ ഏഴാമത്തെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ കൂടിയാണ് മേഗന്‍. നേരത്തേ പുരുഷ ക്രിക്കറ്റില്‍ ആറു ഓസീസ് താരങ്ങള്‍ ഹാട്രിക്കിന് അവകാശിയായിരുന്നു.
വിന്‍ഡീസിനെതിരേ നടന്ന കഴിഞ്ഞ ഏകദിനത്തില്‍ 10 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മേഗന്‍ മൂന്നു പേരെ പുറത്താക്കിയത്.

Story first published: Thursday, September 12, 2019, 13:30 [IST]
Other articles published on Sep 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+