Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയില്‍ ഏറ്റവും ആരാധിക്കുന്നത് എന്ത്? ആ മികവ് തന്നെ... വെളിപ്പെടുത്തി സ്മിത്ത്

സിഡ്‌നി: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും. ടെസ്റ്റ് റാങ്കിങില്‍ നിലവില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്നതും ഇവരാണ്. സ്മിത്താണ് ഇപ്പോള്‍ തലപ്പത്തെങ്കില്‍ കോലി തൊട്ടുതാഴെയുണ്ട്.

കോലി, സ്മിത്ത് ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച ബാറ്റ്‌സ്മാനെന്ന കാര്യത്തില്‍ ക്രിക്കറ്റില്‍ ഇപ്പോഴും ചര്‍ച്ചകള്‍ സജീവമാണ്. മൂന്നു ഫോര്‍മാറ്റുകളും കൂടി പരിഗണിക്കുമ്പോള്‍ കോലിയാണ് സ്മിത്തിനേക്കാള്‍ ഒരുപടി മുകളിലെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ ബോധ്യമാവും. കോലിയെക്കുറിച്ചും തങ്ങള്‍ തമ്മിലുള്ളള താരതമ്യത്തെക്കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് സ്മിത്ത്. കോലിയുടെ ഒരു കഴിവാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കോലിയെ ആരാധിക്കുന്നു

താന്‍ ആരാധിക്കുന്ന ക്രിക്കറ്ററാണ് വിരാട് കോലിയെന്നു സ്മിത്ത് വ്യക്തമാക്കി. അസാധാരണ താരം തന്നെയാണ് അദ്ദേഹം. കോലിയുടെ റെക്കോര്‍ഡുകള്‍ ഒന്നു നോക്കൂ... അവിശ്വസനീയമെന്നു മാത്രമേ പറയാന്‍ കഴിയൂ.

ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടി അദ്ദേഹം ഒരുപാട് ചെയ്തിട്ടുണ്ട്. ഇപ്പോഴും അതു തുടരുകയാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ ശൈലിയും ക്രിക്കറ്റിനോടുള്ള കോലിയുടെ പാഷനുമെല്ലാം തന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്നും സോണി ടെന്‍ പിറ്റ് സ്റ്റോപ്പ് ഷോയില്‍ ലൈവില്‍ വന്നപ്പോള്‍ സ്മിത്ത് വിശദമാക്കി.

റണ്‍ ചേസിനുള്ള കഴിവ്

ഓരോ തവണയും സ്വയം മെച്ചപ്പെടുത്താന്‍ കോലി കഠിനാധ്വാനം ചെയ്യുകയാണ്. അദ്ദേഹത്തിന്റെ ശരീരം ഇപ്പോള്‍ മറ്റൊരു തലത്തിലേക്കു മാറിക്കഴിഞ്ഞു. ഇപ്പോള്‍ വളരെയധികം ഫിറ്റ്‌നസും കരുത്തുമുള്ള താരമായി കോലി മാറിയതായും സ്മിത്ത് ചൂണ്ടിക്കാട്ടി.
കോലിയില്‍ താന്‍ ഏറ്റവുമധികം ആരാധിക്കുന്ന കഴിവ് എന്താണെന്ന് ചോദിച്ചാല്‍ റണ്‍ ചേസില്‍ പുലര്‍ത്തുന്ന മികവാണെന്ന് സ്മിത്ത് പറഞ്ഞു. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ റണ്‍ചേസില്‍ കോലിയുടെ ബാറ്റിങ് പ്രകടനം അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏകദിനത്തില്‍ ഇന്ത്യ ജയിച്ച റണ്‍ ചേസുകളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി നോക്കൂ, അവിസ്മരണീയം തന്നെയാണെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വെല്ലുവിളി

ഈ വര്‍ഷം അവസാനത്തോടെ നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കനത്ത വെല്ലുവിളി തന്നെ ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയക്കു നേരിടേണ്ടി വരുമെന്ന് സ്മിത്ത് അഭിപ്രായപ്പെട്ടു. ഒരു ഡേ-നൈറ്റ് ടെസ്റ്റുള്‍പ്പെടെ നാലു ടെസ്റ്റുകളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്.
ഇന്ത്യ വളരെ കരുത്തുറ്റ ടീമാണ്. അതിനാല്‍ തന്നെ വെല്ലുവിളികള്‍ ഏറെയാണ്. വളരെ ശക്തമായ ബാറ്റിങ് ലൈനപ്പാണ് ഇന്ത്യയുടേത്. വിരാട്... കഴിഞ്ഞ പര്യടനത്തില്‍ പുറത്താക്കാന്‍ വിഷമിപ്പിച്ച പുജാര എന്നിവര്‍ അപകടകാരികളാണ്. അജിങ്ക്യ രഹാനെ വളരെ മികവുറ്റ ടെസ്റ്റ് താരമാണ്. കൂടാതെ കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരും ഇന്ത്യന്‍ നിരയിലുണ്ട്. ഒരുപിടി മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കുണ്ടെന്നും സ്മിത്ത് വിലയിരുത്തി.

മികച്ച ബൗളിങ് നിര

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഇന്ത്യ ഓസ്‌ട്രേലിയക്കു ഭീഷണിയാവുമെന്ന് സ്മിത്ത് അഭിപ്രായപ്പെട്ടു. ശക്തമായ ബാറ്റിങ് ലൈനപ്പ് മാത്രമല്ല അപകടകരമായ ബൗളിങ് നിരയും ഇന്ത്യക്കുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ എന്നിവരെല്ലാം മികച്ച ബൗളര്‍മാരാണ്. മാത്രമല്ല ഇവരെല്ലാം ഓസ്‌ട്രേലിയയില്‍ ഒരുപാട് കളിച്ചിട്ടുമുണ്ട്.
ഇവയെല്ലാം പരിഗണിക്കുമ്പോള്‍ എല്ലാം തികഞ്ഞ കംപ്ലീറ്റ് ടീം തന്നെയാണ് ഇന്ത്യയുടേത്. വളരെ ആവേശകരമായ ടെസ്റ്റ് പരമ്പര തന്നെയായിരിക്കും വരാനിരിക്കുന്നതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, June 2, 2020, 12:54 [IST]
Other articles published on Jun 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+