Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലേഡി വാര്‍ണറാവേണ്ട... വാര്‍ണറുടെ മകളുടെ സൂപ്പര്‍ ഹീറോ ഇന്ത്യന്‍ സ്റ്റാര്‍!! വീഡിയോ കാണാം

David Warner’s daughter ‘wants to be Virat Kohli’ | Oneindia Malayalam
warner

മെല്‍ബണ്‍: നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പാകിസ്താനെതിരേ അവസാനമായി കളിച്ച ടി20 പരമ്പര ഓസീസ് തൂത്തുവാരിയപ്പോള്‍ മൂന്നു കളികളിലും പുറത്താവാതെ ഫിഫ്റ്റി നേടി അദ്ദേഹം റെക്കോര്‍ഡിട്ടിരുന്നു.

ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആരാധിക്കുന്ന വാര്‍ണര്‍ക്ക് പക്ഷെ സ്വന്തം വീട്ടില്‍ അത്ര വിലയില്ലെന്നതാണ് രസകരമായ കാര്യം. വാര്‍ണറുടെ ഇളയ മകളായ മൂന്നു വയസ്സുകാരി ഇന്‍ഡി മേയുടെ ആരാധനാപാത്രം അച്ഛനല്ല, മറിച്ച് ഇന്ത്യയുടെ സൂപ്പര്‍ താരമാണ്. വാര്‍ണര്‍ തന്നെയാണ് മകള്‍ ഇക്കാര്യം പറയുന്ന വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

'ഞാന്‍ വിരാട് കോലി'

വീടിന് പുറത്ത് വച്ച് മകള്‍ ഇന്‍ഡി ബാറ്റ് വീശുന്ന വീഡിയോയാണ് വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഷോട്ട് കളിക്കുമ്പോള്‍ ഞാന്‍ വിരാട് കോലിയാണെന്ന് ഇന്‍ഡി ചിരിച്ചു കൊണ്ട് പറയുന്നതും കാണാം.
വീഡിയോക്കു താഴെ വാര്‍ണര്‍ രസകരമായ ഒരു അടിക്കുറുപ്പും ഇട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്കുറപ്പില്ല, ഇന്‍ഡിക്കു വിരാട് കോലിയാവണമെന്നായിരുന്നു അദ്ദേഹം കുറിച്ചത്. ക്രിക്കറ്റ് പ്രേമികള്‍ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

ഭാര്യയും ഷെയര്‍ ചെയ്തു

വാര്‍ണര്‍ മാത്രമല്ല ഭാര്യ കാന്‍ഡിസ് വാര്‍ണറും മകളുടെ ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കൊച്ചു പെണ്‍കുട്ടി ഇന്ത്യയില്‍ ഏറെ സമയം ചെലവിട്ടിട്ടുണ്ട്. അവള്‍ക്കു വിരാട് കോലിയായാല്‍ മതിയെന്നായിരുന്നു വീഡിയോക്കൊപ്പം കാന്‍ഡിസിന്റെ ട്വീറ്റ്.

കോലിയുടെ പ്രതികരണം

കോലിയുടെ പ്രതികരണം

വൈറലായി മാറിയ വീഡിയോയ്ക്ക് ഒടുവില്‍ കോലിയും പ്രതികരിച്ചിട്ടുണ്ട്. ഹഹഹ, നല്ല വീഡിയോ കൂട്ടുകാരാ, ഓസ്‌ട്രേലിയയിലെ വീട്ടില്‍ ഒരു ഇന്ത്യന്‍ ഫാനിനെ ഞാന്‍ കണ്ടു. അവള്‍ വളരെ സുന്ദരിയാണ്. നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെയെന്നായിരുന്നു കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ബ്രേക്കെടുത്ത് കോലി

ബ്രേക്കെടുത്ത് കോലി

തിരക്കേറിയ ഷെഡ്യൂളുകള്‍ക്കു ശേഷം ക്രിക്കറ്റില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് ഇപ്പോള്‍ കോലി. ലോകകപ്പിനു ശേഷം തുടര്‍ച്ചയായി അഞ്ച് പരമ്പരകളില്‍ കൡച്ച അദ്ദേഹം ബംഗ്ലാദേശിനെതിരേ നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ നിന്നാണ് ഇടവേളയെടുത്തത്. എന്നാല്‍ ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹം ടീമിനൊപ്പം തിരിച്ചെത്തും. നിലവില്‍ ഐസിസിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ തലപ്പത്ത് കോലിയാണ്.

Story first published: Sunday, November 10, 2019, 18:03 [IST]
Other articles published on Nov 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+