കൊല്‍ക്കത്ത: 2020ല്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ളള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും തഴയപ്പെട്ടപ്പെടെങ്കിലും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ ഐപിഎല്‍ കൈവിട്ടില്ല. 10.75 കോടി രൂപയ്ക്കു കിങ്‌സ് ഇലവന്‍ പഞ്ചാബ് മാക്‌സ്വെല്ലിനെ തങ്ങളുടെ കൂടാരത്തിലെത്തിക്കുകയായിരുന്നു.

രണ്ടു കോടി രൂപയായിരുന്നു ഓസീസ് ഓള്‍റൗണ്ടറുടെ അടിസ്ഥാന വില. ഡല്‍ഹി ക്യാപ്പിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബുമായിരുന്നു മാക്‌സ്വെല്ലിനായി രംഗത്തു വന്നത്. സൂപ്പര്‍ താരത്തിനു വേണ്ടി ഇരു ഫ്രാഞ്ചൈസികളും വിട്ടുകൊടുക്കാതെ പൊരുതി. ഒടുവില്‍ പഞ്ചാബ് വിളിച്ച 10.75 കോടി രൂപയ്ക്കു മുന്നില്‍ ഡല്‍ഹി മുട്ടുമടക്കുകയായിരുന്നു.
2014 മുതല്‍ 17 വരെ പഞ്ചാബിന്റെ മിന്നും താരമായിരുന്നു മാക്‌സ്വെല്‍. അദ്ദേഹം കൂടുതല്‍ സീസണുകള്‍ കളിച്ചിട്ടുള്ള ടീമും പഞ്ചാബ് തന്നെയാണ്. 2018ലെ ഐപിഎല്ലില്‍ ഡല്‍ഹിക്കൊപ്പമായിരുന്നു മാക്‌സ്വെല്‍. എന്നാല്‍ കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ അദ്ദേഹം കളിച്ചിരുന്നില്ല. മാനസിക സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നു അടുത്തിടെ ക്രിക്കറ്റില്‍ നിന്നും മാക്‌സ്വെല്‍ മാറിനിന്നിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് താന്‍ കളിക്കളത്തില്‍ തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നതായി താരം അറിയിച്ചത്.