Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ വീക്ക്‌നെസ് എന്ത്? എങ്ങനെ ഇത്ര തവണ പുറത്താക്കി? വെളിപ്പെടുത്തി സാംപ

രാജ്‌കോട്ട്: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേടിസ്വപ്‌നമായി മാറുകയാണ് ഓസ്‌ട്രേലിയയുടെ യുവ ലെഗ് സ്പിന്നര്‍ ആദം സാംപ. കരിയറില്‍ ഇതുവരെ ആറു തവണയാണ് കോലിയെ ഏകദിനത്തിലും ടി20യിലുമായി സാംപ ഔട്ടാക്കിയിട്ടുള്ളത്. കോലിയെ ഇത്രയുമധികം തവണ ഔട്ടാക്കിയ മറ്റൊരു ബൗളര്‍ മാത്രമേയുള്ളൂ. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ രവി രാംപോളാണിത്.

zampa

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വാംഖഡെയില്‍ നടന്ന ആദ്യ ഏകദിനത്തിലും കോലിയുടെ വിലപ്പെട്ട വിക്കറ്റിന് അവകാശി സാംപയായിരുന്നു. ഇന്ത്യന്‍ നായകനെ വെറും 16 റണ്‍സെടുക്കാനേ താരം അനുവദിച്ചുള്ളൂ. കോലിക്കെതിരേ ബൗള്‍ ചെയ്യുമ്പോഴുള്ള തന്റെ സമീപനത്തെക്കുറിച്ചും ബൗളിങിലെ തന്ത്രത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് സാംപ. വെള്ളിയാഴ്ച രാജ്‌കോട്ടില്‍ നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിനു മുന്നോടിയായി സംസാരിക്കുകായിരുന്നു അദ്ദേഹം.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ലെഗ് സ്പിന്നറെ നേരിടുന്നതില്‍ കോലി ബുദ്ധിമുട്ട് നേരിടാറുണ്ട്. വളരെ മികച്ച രീതിയില്‍ ഇന്നിങ്‌സ് തുടങ്ങുന്ന ബാറ്റ്‌സ്മാനാണ് അദ്ദേഹം. കഴിഞ്ഞ കളിയില്‍ 18 പന്തിലാണ് കോലി 16 റണ്‍സെടുത്തത്. കോലിക്കെതിരേ ബൗള്‍ ചെയ്യുമ്പോള്‍ നല്ലൊരു ഗെയിം പ്ലാന്‍ ഉണ്ടായിരിക്കണം. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ നാലു തവണ അദ്ദേഹത്തെ പുറത്താക്കാനായിരുന്നു. ഇത് തനിക്കു വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും സാംപ പറഞ്ഞു.

koh

കോലിക്കെതിരേ പന്തെറിയുമ്പോള്‍ കൂടുതല്‍ ആക്രമണോത്സുക സമീപനം കാണിക്കണം. പ്രതിരോധാത്മക മനസ്സോടെ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്താല്‍ നന്നായി ശിക്ഷ വാങ്ങും. കോലിയെ കുറച്ചു തവണ പുറത്താക്കാന്‍ തനിക്കു കഴിഞ്ഞു. എന്നിട്ടും തനിക്കെതിരേ 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് അദ്ദേഹത്തിനുണ്ട്. ബൗള്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്മാനാണ് കോലി. കരിയറില്‍ താന്‍ ബൗള്‍ ചെയ്തിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ട് നേരിട്ടിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഓരോ ഗെയിമിലും കോലി മാറിക്കൊണ്ടിരിക്കുമെന്നും സാംപ ചൂണ്ടിക്കാട്ടി.

Story first published: Thursday, January 16, 2020, 15:54 [IST]
Other articles published on Jan 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+