Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സംശയാസ്പദമായ ബൗളിങ്; ഓസീസിന്റെ മലയാളി സ്പിന്‍ സെന്‍സേഷന് ആശ്വാസം, വിലക്ക് നീക്കി

സിഡ്‌നി: ഇന്ത്യന്‍ വംശജനും മലയാളിയുമായ ഓസ്‌ട്രേലിയയുടെ യുവ സ്പിന്‍ സെന്‍സേഷന്‍ അര്‍ജുന്‍ നായരുടെ വിലക്ക് നീക്കി. സംശയാസ്പദമായ ബൗളിങ് ആക്ഷനെ തുടര്‍ന്നാണ് നേരത്തേ ക്രിക്കറ്റ് ഓസ്ട്രേലിയ താരത്തിനു വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ബിഗ് ബാഷ് ട്വന്റി ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെയാണ് അര്‍ജുന്റെ ബൗളിങിനെതിരേ സംശയമുയര്‍ന്നത്. വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍ ആക്ഷനുമായി സാമ്യമുള്ളതായിരുന്നു താരത്തിന്റെ ബൗളിങ്. സംശയാസ്പദമായ ബൗളിങിനെ തുടര്‍ന്നു ഒന്നിലേറെ തവണ പ്രതിക്കൂട്ടിലായ താരമാണ് നരെയ്ന്‍.

1

ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടര്‍ ടീമിന്റെ താരമായിരുന്നു അര്‍ജുന്‍. 2017 ഡിസംബര്‍ 30നാണ് താരത്തിന്റെ ബൗളിങ് ആക്ഷനെതിരേ സംശയമുയര്‍ന്നത്. ഇതോടെ അര്‍ജുനെ മൂന്നു മാസത്തേക്കു വിലക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ താരത്തിന്റെ ബൗളിങ് ആക്ഷന്‍ ശരിയല്ലെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുന്‍ ഓസീസ് ടെസ്റ്റ് സ്പിന്നറും ഇപ്പോള്‍ പരിശീലകനുമായ ആന്റണി ക്ലാര്‍ക്കിനു കീഴില്‍ ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തുന്നതിനായി അര്‍ജുന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു.

മെയ് 21ന് ബ്രിസ്ബണില്‍ വീണ്ടും അര്‍ജുന്‍ പരിശോധനയ്ക്കു വിധേയനായിരുന്നു. ഈ പരിശോധനയില്‍ താരത്തിന്റെ ബൗളിങ് ആക്ഷന് പച്ചക്കൊടി ലഭിക്കുകയായിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ യൂത്ത് കോച്ചുമാരായ റയാന്‍ ഹാരിസും ഗ്രെഗ് ചാപ്പലുമെല്ലാം വാനോളം പുകഴ്ത്തുന്ന താരമാണ് അര്‍ജുന്‍. വിലക്ക് പിന്‍വലിച്ചതോടെ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം.

Story first published: Friday, June 1, 2018, 16:27 [IST]
Other articles published on Jun 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+