Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാ വോണിന്റെ ഇന്ത്യന്‍ ഇലവന്‍... ലക്ഷ്മണ്‍ പുറത്ത്! നയിക്കാന്‍ ഗാംഗുലി

സിഡ്‌നി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ചില വമ്പന്‍ താരങ്ങള്‍ വോണിന്റെ ടീമില്‍ ഇടം പിടിച്ചില്ലെന്നത് ശ്രദ്ധേയമാണ്. താന്‍ നേരത്തേ കളിച്ചപ്പോള്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന കളിക്കാരെ മാത്രമേ അദ്ദേഹം ഇലവനിലേക്കു പരിഗണിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരൊന്നും ടീമില്‍ ഇല്ല.

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇലവനെ വോണ്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ ഇതിഹാസവും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ് ടീമിന്റെ നായകന്‍.

ലക്ഷ്മണ്‍ ഇല്ല!

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന വിവിഎസ് ലക്ഷ്മണിനെ ലോക ഇലവനില്‍ വോണ്‍ ഉള്‍പ്പെടുത്തിയില്ലെന്നതാണ് ശ്രദ്ധേയം. ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാള്‍ കൂടിയാണ് ലക്ഷ്മണ്‍.
വീരേന്ദര്‍ സെവാഗും നവജ്യോത് സിങ് സിദ്ധുവുമാണ് ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാര്‍. സ്പിന്‍ ബൗളിങിനെതിരേ നന്നായി കളിച്ചിരുന്ന താരമായതിനാലാണ് സിദ്ധുവിനെ തിരഞ്ഞെടുത്തത്. തനിക്കെതിരേ മാത്രമല്ല അക്കാലത്തെ മറ്റു സ്പിന്നര്‍മാര്‍ക്കെതിരേയും സിദ്ധു തിളങ്ങിയിരുന്നു. അവര്‍ തന്നെയാണ് തന്നെ ഇക്കാര്യം തന്നോടു പറഞ്ഞിരുന്നതായും വോണ്‍ വ്യക്തമാക്കി.

ദ്രാവിഡ്, സച്ചിന്‍, അസ്ഹര്‍

മൂന്നാം നമ്പറില്‍ ഇന്ത്യയുടെ മുന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനെയാണ് വോണ്‍ ഉള്‍പ്പെടുത്തിയത്. വര്‍ഷങ്ങളായി ദ്രാവിഡ് തന്റെ അടുത്ത സുഹൃത്താണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം പ്രവര്‍ത്തിക്കവെയാണ് ദ്രാവിഡിനെക്കുറിച്ച് കൂടുതല്‍ അടുത്തറിഞ്ഞത്. ഓസീസിനെതിരേ നിരവധി സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ടെന്നും വോണ്‍ ചൂണ്ടിക്കാട്ടി.
സച്ചിനെക്കുറിച്ച് ഇതിനകം ഏറെ പറഞ്ഞു കഴിഞ്ഞു, ഇനി പ്രത്യേകിച്ചൊന്നും പറയാനില്ല. മഹാനായ താരമാണ് അദ്ദേഹം. സച്ചിനാണ് നാലാമന്‍. മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെയാണ് അഞ്ചാമനായി വോണ്‍ ഉള്‍പ്പെടുത്തിയത്.

ഗാംഗുലി നായകന്‍

ഇന്ത്യയുടെ ഓള്‍ടൈം ഇലവനെ നയിക്കാന്‍ സൗരവ് ഗാംഗുലി തന്നെ വേണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തിയത്. ഗാംഗുലി വന്നതോടെ ലക്ഷ്മണിനു അവസരം നഷ്ടമാവുകയും ചെയ്തതായി വോണ്‍ പറഞ്ഞു. ഇന്ത്യക്കു ആദ്യമായി ലോകകപ്പ് നേടിത്തന്ന മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവ് സംഘത്തിലുണ്ടെങ്കിലും നായകനായി നറുക്കുവീണത് ദാദയ്ക്കായിരുന്നു.

വോണിന്റെ ഇന്ത്യന്‍ ഇലവന്‍

വീരേന്ദര്‍ സെവാഗ്, നവ്‌ജ്യോത് സിങ് സിദ്ധു, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), കപില്‍ ദേവ്, ഹര്‍ഭജന്‍ സിങ്, നയന്‍ മോംഗിയ, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ്.

Story first published: Wednesday, April 1, 2020, 14:04 [IST]
Other articles published on Apr 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+