Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

45 മിനിറ്റ് ക്രീസില്‍, സ്മിത്ത് അക്കൗണ്ട് തുറന്നത് 39 പന്തില്‍!! കൈയടിച്ച് കാണികള്‍

സിഡ്‌നി: ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മില്‍ സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും മുന്‍ നായകനുമായ സ്റ്റീവ് സ്മിത്താണ് കഥാനായകന്‍. സ്മിത്തിന്റെ മെല്ലപ്പോക്കും തുടര്‍ന്ന് അക്കൗണ്ട് തുറന്നതും ഇതിനു ശേഷമുള്ള കാണികളുടെ പ്രതികരണവുമാണ് വീഡിയോയിലുള്ളത്.

smith

മല്‍സരത്തില്‍ ബാറ്റ് ചെയ്യാനെത്തിയ സ്മിത്തിന് 45 മിനിറ്റ് ക്രീസില്‍ നിന്നിട്ടും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ അദ്ദേഹം നേരിട്ടത് 39 പന്തുകളാണ്. ഒടുവില്‍ 39ാം പന്തില്‍ ഒരു സിംഗിള്‍ നേടി സ്മിത്ത് അക്കൗണ്ട് തുറന്നതോടെ സിഡ്‌നിയിലെ കാണികള്‍ അത് ശരിക്കും ആഘോഷിക്കുക തന്നെ ചെയ്തു. ആര്‍പ്പുവിളികളോടെയാണ് സമിത്തിനെ അവര്‍ അഭിനന്ദിച്ചത്. നിറഞ്ഞ ചിരിയായിരുന്നു അപ്പോള്‍ സ്മിത്തിന്റെ പ്രതികരണം.

നിലവില്‍ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു പിറകില്‍ രണ്ടാംസ്ഥാനത്തു സ്മിത്തുണ്ട്. സാധാരണയായി ക്രീസിലെത്തിയാല്‍ അതിവേഗം റണ്‍സടുക്കാന്‍ മിടുക്ക് കാണിക്കുന്ന താരമാണ് അദ്ദേഹം. എന്നാല്‍ സിഡ്‌നിയില്‍ കണ്ടത് ഇതുവരെയുള്ള സ്മിത്തിനെ ആയിരുന്നില്ല. ഇതേ തുടര്‍ന്നാണ് 45 മിനിറ്റിന് ശേഷം അദ്ദേഹം ആദ്യ റണ്‍സ് പൂര്‍ത്തിയായപ്പോള്‍ കാണികള്‍ അഭിനന്ദിച്ചത്. ആദ്യദിനത്തിലെ കളി 78 ഓവര്‍ പിന്നിട്ടപ്പോള്‍ ഫിഫ്റ്റിയുമായി സ്മിത്ത് (63*) ക്രീസിലുണ്ട്. സെഞ്ച്വറി നേടിയ മാര്‍നസ് ലബ്യുഷെയ്‌നാണ് (107*) ഒപ്പമുള്ളത്. ഓസ്‌ട്രേലിയ രണ്ടു വിക്കറ്റിന് 240 റണ്‍സെന്ന നിലയിലാണ്.

Story first published: Friday, January 3, 2020, 14:04 [IST]
Other articles published on Jan 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+