ഞെട്ടിത്തരിച്ച് കെകെആര്‍... ഒഴിവാക്കിയ ലിന്നിന് ടി10 റെക്കോര്‍ഡ്, 30 പന്തില്‍ 91!! വീഡിയോ
അബുദാബി: ഐപിഎല്ലിലെ പുതിയ സീസണിലേക്കുള്ള ലേലത്തിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒ ഴിവാക്കിയ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്നിന് ടി10ല്‍ അപൂര്‍വ്വ റെക്കോര്‍ഡ്. അബുദാബിയില്‍ നടക്കുന്ന ടി10 ലീഗിന്റെ മൂന്നാം സീസണിലാണ് ലിന്‍ ബാറ്റിങ് വിസ്‌ഫോടനം തീര്‍ത്തത്. നേരിയ വ്യത്യാസത്തില്‍ സെഞ്ച്വറി നഷ്ടമായെങ്കിലും ടി10 ലീഗില്‍ പിറന്നത് പുതു ചരിത്രമാണ്.
തികച്ചും അപ്രതീക്ഷിതമായാണ് ലിന്നിനെ നിലനിര്‍ത്തില്ലെന്നു കെകെആര്‍ അറിയിച്ചത്. മുന്‍ സീസണുകളില്‍ പല മല്‍സരങ്ങളിലും ടീമിന് സ്‌ഫോടനാത്മക തുടക്കം നല്‍കിയിട്ടുള്ള താരത്തെ തഴഞ്ഞത് ആരാധകരനെയും നിരാശപ്പെടുത്തിയിരുന്നു.

30 പന്തില്‍ 91*
ടീം അബുദാബിക്കെതിരായ മല്‍സരത്തില്‍ മറാത്ത അറേബ്യന്‍സിനു വേണ്ടിയായിരുന്നു ലിന്നിന്റെ തീപ്പൊരി ഇന്നിങ്‌സ്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ലിന്‍ വെറും 30 പന്തില്‍ പുറത്താവാതെ 91 റണ്‍സ് വാരിക്കൂട്ടി. ഏഴു കൂറ്റന്‍ സ്ിക്‌സറുകളും ഒമ്പത് ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു ലിന്നിന്റെ മിന്നല്‍ ഇന്നിങ്‌സ്.
ടി10യുടെ ചരിത്രത്തില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് താരം അലെക്‌സ് ഹെയ്ല്‍സ് 32 പന്തില്‍ പുറത്താവാതെ നേടിയ 87 റണ്‍സെന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.
മറാത്തയ്ക്കു അനായാസ ജയം
ലിന്നിന്റെ ഗംഭീര ഇന്നിങ്‌സിന്റെ മികവില്‍ ടീം അബുദാബിക്കെതിരേ 24 റണ്‍സിന്റെ മികച്ച വിജയമാണ് മറാത്ത അറേബ്യന്‍സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് വീശിയ മറാത്ത ടീം നിശ്ചിത 10 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 138 റണ്‍സ് അടിച്ചുകൂട്ടി.
മറുപടിയില്‍ മൂന്നു വിക്കറ്റിന് 114 റണ്‍സെടുക്കാനെ ടീം അബുദാബിക്കായുള്ളൂ. 25 പന്തില്‍ പുറത്താവാതെ 40 റണ്‍സെടുത്ത ലൂക്ക് റൈറ്റാണ് ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ മോയിന്‍ അലി (31), ലൂയിസ് ഗ്രെഗറി (23*) എന്നിവരാണ് മറിറു പ്രധാന സ്‌കോറര്‍മാര്‍.

ഒഴിവാക്കിയതിനു പിന്നില്‍
കെകെആര്‍ ലേലത്തിനു മുന്നോടിയായി ഒഴിവാക്കിയ 13 താരങ്ങളില്‍ ഒരാളാണ് ലിന്‍. റോബിന്‍ ഉത്തപ്പ, പിയൂഷ് ചൗള തുടങ്ങിയ വെറ്ററന്‍ താരങ്ങളും തഴയപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. പരിക്കും ഫിറ്റ്‌നസില്ലായ്മയുമാണ് ലിന്നിനെ കെകെആര്‍ ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നൊണ് സൂചന.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ 13 മല്‍സരങ്ങളില്‍ ലിന്‍ കളിച്ചെങ്കിലും ഫിറ്റ്‌നസ് ചോദ്യം ചെയ്യപ്പെട്ടിരുന്നു.
വീഡിയോ കാണാം
ടി10 ലീഗില്‍ ടീം അബുദാബിക്കെതിരേ മറാത്ത അറേബ്യന്‍സിനു വേണ്ടി ക്രിസ് ലിന്നിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ വീഡിയോ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications