Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സ്റ്റാര്‍ക്കിന്റെ 'കൊമ്പാടിച്ച്' ഇന്ത്യ, ബാറ്റിന്റെ ചൂടറിഞ്ഞു- വന്‍ നാണക്കേട്

ബ്രിസ്ബണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളും ഓസ്‌ട്രേലിയന്‍ പേസാക്രമണത്തിന്റെ കുന്തമുനയുമായ മിച്ചെല്‍ സ്റ്റാര്‍ക്കിനെ കരിയറിലെ ഏറ്റവും വലിയ നാണക്കേടിലേക്കു തള്ളിയിട്ടിരിക്കുകയാണ് ടീം ഇന്ത്യ. ഗാബയില്‍ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ടെസ്റ്റ് കരിയറിലെ തന്നെ ഏറ്റവും വില പിടിപ്പുള്ള ഓവര്‍ ബൗള്‍ ചെയ്തിരിക്കുകയാണ് സ്റ്റാര്‍ക്ക്.

1

റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കനായി അറിയപ്പെടുന്ന സ്റ്റാര്‍ക്ക് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ചൂട് ശരിക്കുമറിഞ്ഞു. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ 46ാം ഓവറായിരുന്നു പേസര്‍ ബൗള്‍ ചെയ്യാനെത്തിയത്. ഇന്നിങ്‌സില്‍ സ്റ്റാക്കിന്റെ 12ാം ഓവറായിരുന്നു ഇത്. 20 രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 20 റണ്‍സാണ് സ്റ്റാര്‍ക്ക് ഈ ഓവറില്‍ ഇന്ത്യക്കു ദാനം ചെയ്തത്. 20 റണ്‍സില്‍ 15ഉം യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വകയായിരുന്നു. ചേതേശ്വര്‍ പുജാര ഒരു റണ്‍സെടുത്തപ്പോള്‍ ഒരു റണ്‍സ് നോബോൡലൂടെയും ലഭിച്ചു.

46ാം ഓവറിലെ ആദ്യ ബോളില്‍ സ്റ്റാര്‍ക്കിനെതിരേ ഗില്ലിന് റണ്ണൊന്നുമെടുക്കാനായില്ല. രണ്ടാമത്തേത് ഷോര്‍ട്ട് ബോളായിരുന്നു. പുള്‍ ഷോട്ടിലൂടെ ഗില്‍ ഇതു സിക്‌സറിലേക്കു പറത്തി. തൊട്ടുത്ത ബോള്‍ താരം ബൗണ്ടറിയും കടത്തി. അടുത്ത ബോളിലും ഗില്‍ സ്റ്റാര്‍ക്കിനെ വെറുതെ വിട്ടില്ല. വീണ്ടുമൊരു ഷോര്‍ട്ട് ബോള്‍. പുള്‍ ഷോട്ടിലൂടെ ഗില്‍ മറ്റൊരു ബൗണ്ടറി കൂടി കണ്ടെത്തി. ഇത് അംപയര്‍ നോ ബോള്‍ കൂടി വിധിച്ചതോടെ അഞ്ചു റണ്‍സ് ഇന്ത്യക്കു ലഭിച്ചു. അടുത്ത ബോളില്‍ സിംഗിള്‍.

2

അഞ്ചാമത്തെ ബോള്‍ നേരിട്ടത് പുജാരയായിരുന്നു. റണ്ണൊന്നും നേടാന്‍ അദ്ദേഹം ശ്രമിച്ചില്ല. എന്നാല്‍ അവസാന ബോളില്‍ ബൗണ്ടറി പായിച്ച് പുജാര സ്റ്റാര്‍ക്കിനെ കരിയറിലെ ഏറ്റവും വലിയ നാണക്കേടിലേക്കു തള്ളിയിട്ടു. 20 റണ്‍സാണ് സ്റ്റാര്‍ക്കിന്റെ ഓവര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യക്കു ലഭിച്ചത്.

Story first published: Tuesday, January 19, 2021, 12:32 [IST]
Other articles published on Jan 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+