Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് അസാധ്യ ബാറ്റ്‌സ്മാന്‍, എങ്ങനെ ബൗള്‍ ചെയ്തിട്ടും കാര്യമില്ല- പുകഴ്ത്തി ഓസീസ് പേസര്‍

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ രോഹിത് ശര്‍മയെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹാസ്സ്ല്‍വുഡ്. അസാധാരണ ബാറ്റ്‌സ്മാനാണ് രോഹിത്തെന്നും ഒരു പാട് സ്‌ട്രെങ്ത് ഉള്ളതിനാല്‍ തന്നെ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഹാസ്സ്ല്‍വുഡ് ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുള്ള ബാറ്റ്‌സ്മാനാണ് രോഹിത്. ഏകദിനത്തില്‍ തന്റെ കന്നി ഡബിള്‍ സെഞ്ച്വറി അദ്ദേഹം നേടിയത് അവര്‍ക്കെതിരേയായിരുന്നു.

അനായാസം കളിക്കും

വളരെ അനായാസമായി ബാറ്റ് ചെയ്യുന്ന താരങ്ങളിലൊരാളാണ് രോഹിത്തെന്നു ഹാസ്സ്ല്‍വുഡ് അഭിപ്രായപ്പെട്ടു. എത്ര ആയാസരഹിതമായാണ് രോഹിത് ഷോട്ട് പായിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. ഷോര്‍ട്ട് ബോളടക്കം ഏതു തരത്തിലുള്ള പന്തും അദ്ദേഹത്തിന് ഭീഷണിയുയര്‍ത്തില്ല. വളരെ ഈസിയായി അദ്ദേഹം റണ്‍സ് നേടിക്കൊണ്ടിരിക്കും. പന്തിനെ സര്‍വ്വശക്തിയുമെടുത്ത് പ്രഹരിക്കുകയല്ല രോഹിത്തിന്റെ രീതി. ശുദ്ധമായ ക്ലാസും ചാരുതയും മാത്രം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തിന്റെ റെക്കോര്‍ഡുകള്‍ വിസ്മയിപ്പിക്കുന്നതാണെന്നും പേസര്‍ വിശദമാക്കി.

എല്ലാവരെയും അലട്ടും

രോഹിത് ഏറ്റവും മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യാന്‍ താന്‍ മാത്രമല്ല ടീമിലെ മറ്റു പേസര്‍മാരും ബുദ്ധിമുട്ടുമെന്ന് ഹാസ്സ്ല്‍വുഡ് പറയുന്നു.
അതിവേഗ ബൗളര്‍മാരായ മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രോഹിത്തിനെപ്പോലുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ പന്തെറിയുമ്പോള്‍ അത് അത്ര വേഗമുണ്ടായിരുന്നോയെന്നു സംശയിച്ചു പോവും. അത് ബാറ്റ്‌സ്മാന്റെ മികവ് തന്നെയാണ് കാണിക്കുന്നത്. ഇത്തരത്തിലുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യുക ഏതു ബൗളര്‍ക്കും വെല്ലവിളിയാണെന്നും ഹാസ്സ്ല്‍വുഡ് പറഞ്ഞു.

രോഹിത്തിന്റെ റെക്കോര്‍ഡ്

ഓസീസിനെതിരേ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ നിരയിലാണ് രോഹിത്തിന്റെ സ്ഥാനം. 40 ഏകദിനങ്ങളില്‍ നിന്നും 61.33 എന്ന മികച്ച ശരാശരിയില്‍ 2208 റണ്‍സ് അദ്ദേഹം ഓസീസിനെതിരേ അടിച്ചെടുത്തിട്ടുണ്ട്. എട്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. രോഹിത് ഏകദിനത്തില്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറിയടിച്ചത് 2013ല്‍ ബെംഗളൂരുവില്‍ നടന്ന ഏകദിനത്തിലായിരുന്നു. അന്നു 209 റണ്‍സ് അദ്ദേഹം നേടിയിരുന്നു.
ടി20യില്‍ ഓസീസിനെതിരേ 19 മല്‍സരങ്ങളില്‍ കളിച്ച രോഹിത്തിന്റെ സമ്പാദ്യം 318 റണ്‍സാണ്. മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Thursday, July 9, 2020, 12:45 [IST]
Other articles published on Jul 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+