രോഹിത്തിന് സ്ഥാനമുറപ്പില്ല! ഇന്ത്യയില്‍ നിന്നു നാലു പേര്‍, ഇന്ത്യ-ഓസീസ് സംയുക്ത ഇലവന്‍

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പരീക്ഷയ്ക്കു ഇനി മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംയുക്ത ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹാസ്സ്ല്‍വുഡ്. ഡിസംബര്‍ ആദ്യവാരമാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി വിരാട് കോലിയും സംഘവും ഓസ്‌ട്രേലിയയിസെത്തുക. കൊവിഡിനു ശേഷം ഇന്ത്യ ഈ വര്‍ഷം കളിക്കുന്ന രണ്ടാമത്തെ മാത്രം പരമ്പര കൂടിയാണിത്. മാര്‍ച്ചിനു ശേഷം ഒരു പരമ്പരയിലും ഇന്ത്യ കളിച്ചിട്ടില്ല.
2018-19ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ച ടീം ഇന്ത്യ ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയയിലേക്കു പറക്കുക. കഴിഞ്ഞ പരമ്പര 2-1നായിരുന്നു ഇന്ത്യ കൈക്കലാക്കിയത്. വരാനിരിക്കുന്ന പരമ്പരയില്‍ ഓസീസിനു വേണ്ടി നിര്‍ണായക പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണ് ഹാസ്സ്ല്‍വുഡ്.

പേസര്‍മാര്‍ ആദ്യം
പേസറായതിനാല്‍ തന്നെ സംയുക്ത ഇലവനിലെ ബൗളര്‍മാരെയാണ് ഹാസ്സ്ല്‍വുഡ് ആദ്യം തിരഞ്ഞെടുത്തത്. ടീമംഗം പാറ്റ് കമ്മിന്‍സ്, ഇന്ത്യയുടെ ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം തന്റെ പേരും ഹാസ്സ്ല്‍വുഡ് സംയുക്ത ഇലവനിലുള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഓസീസ് നിരയിലെ ഏറ്റവും പരിചയ സമ്പന്നനായ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ അദ്ദേഹം പരിഗണിച്ചില്ല.
ഒരേയൊരു സ്പിന്നര്‍ മാത്രമേ സംയുക്ത ഇലവനിലുള്ളൂ. ഇന്ത്യയുടെ ആര്‍ അശ്വിന്‍, ഓസ്‌ട്രേലിയയുടെ നതാന്‍ ലിയോണ്‍ ഇവരില്‍ നിന്നൊരാളെ തിരഞ്ഞെടുക്കാമെന്നാണ് ഹാസ്സ്ല്‍വുഡ് പറയുന്നത്. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളില്‍ ലിയോണും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അശ്വിനാണ് ബെസ്റ്റന്നെും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയക്കു വേണ്ടി 51 ടെസ്റ്റുകളും 48 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഹാസ്സ്ല്‍വുഡ് യഥാക്രമം 195, 78 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.

മായങ്കും വാര്‍ണറും ഓപ്പണര്‍മാര്‍
ഇന്ത്യയുടെ മായങ്ക് അഗര്‍വാളിനെയും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറെയുമാണ് സംയുക്ത ഇലവന്റെ ഓപ്പണര്‍മാരായി ഹാസ്സ്ല്‍വുഡ് തിരഞ്ഞെടുത്തിരിക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനമുറപ്പിച്ച രോഹിത് ശര്‍മയ്ക്കു പകരമാണ് മായങ്കിനു നറുക്കുവീണത്.
മൂന്നാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് കളിക്കുമ്പോള്‍ നാലാം നമ്പറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. അഞ്ചാമനായി ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാരയുമിറങ്ങും.

രോഹിത്തിന് ഉറപ്പില്ല
ആറാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്ന കാര്യത്തില്‍ ഹാസ്സ്ല്‍വുഡിന് ആശയക്കുഴപ്പമുണ്ട്. രോഹിത് ശര്‍മയും ഓസ്‌ട്രേലിയയുടെ പുതിയ കണ്ടു പിടുത്തമായി മാറിയ മാര്‍നസ് ലബ്യുഷെയ്‌നുമാണ് ആറാം നമ്പര്‍ സ്ഥാനത്തിനു വേണ്ടി രംഗത്തുള്ളത്. രണ്ടു പേരും കളിയുടെ ഗതി മാറ്റാന്‍ ശേഷിയുള്ള താരങ്ങളാണെന്നു ഹാസ്സ്ല്‍വുഡ് അഭിപ്രായപ്പെട്ടു.
സംയുക്ത ഇലവനിലെ വിക്കറ്റ് കീപ്പര്‍ ആരെന്നു അദ്ദേഹം വ്യക്തമാക്കിയില്ല. മാത്രമല്ല ടീമിന്റെ നായകന്‍ ആരായിരിക്കുമെന്നും ഹാസ്സ്ല്‍വുഡ് പറഞ്ഞിട്ടില്ല.

ഇന്ത്യ- ഓസീസ് സംയുക്ത ഇലവന്‍
മായങ്ക് അഗര്‍വാള്‍ (ഇന്ത്യ), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), വിരാട് കോലി (ഇന്ത്യ), ചേതേശ്വര്‍ പുജാര (ഇന്ത്യ), രോഹിത് ശര്‍മ / മാര്‍നസ് ലബ്യുഷെയ്ന്‍, ആര്‍ അശ്വിന്‍/ നതാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ), ജോഷ് ഹാസ്സ്ല്‍വുഡ് (ഓസ്‌ട്രേലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications