Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അന്നു ഇന്ത്യ പയറ്റിയ അതേ തന്ത്രം ഓസീസ് പരീക്ഷിക്കും- മുന്നറിയിപ്പുമായി ഹേസല്‍വുഡ്

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ പരീക്ഷിക്കാനൊരുങ്ങുന്ന തന്ത്രത്തെക്കുറിച്ച് വെളിപ്പെടുത്തി പേസര്‍ ജോഷ് ഹേസല്‍വുഡ്. 17ന് അഡ്‌ലെയ്ഡിലാണ് പകലും രാത്രിയുമായി നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തെ മല്‍സരം ആരംഭിക്കുന്നത്. ഇന്ത്യന്‍ ബൗളര്‍മാരെ പരമാവധി സമയം ഗ്രൗണ്ടില്‍ ചെലവഴിക്കാന്‍ പ്രേരിപ്പിക്കുകയെന്നതായിരിക്കും ഓസീസ് പയറ്റുന്ന തന്ത്രമെന്നും ഇത് ഇന്ത്യന്‍ താരങ്ങളെ ക്ഷീണിതരാക്കുമെന്നും ഓസീസ് ഇതു മുതലെടുക്കുമെന്നും ഹേസല്‍വുഡ് വെളിപ്പെടുത്തി.

1

2018-19ലെ അവസാന പര്യടനത്തില്‍ ഈ തന്ത്രമായിരുന്നു ഇന്ത്യ ഞങ്ങള്‍ക്കെതിരേ പ്രാവര്‍ത്തികമാക്കിയത്. ഇന്ത്യക്കു ഇതു പരമ്പര നേടിക്കൊടുക്കുകയും ചെയ്തു. ഇതേ തന്ത്രം ഇന്ത്യക്കെതിരേ പരീക്ഷിച്ച് പകരം ചോദിക്കാനായിരിക്കും ഓസീസ് ശ്രമിക്കുകയെന്നു ഹേസല്‍വുഡ് മുന്നറിയിപ്പ് നല്‍കി.

അന്നത്തെ ടെസ്റ്റ് പരമ്പരയില്‍ രണ്ട് ഇന്നിങ്‌സുകള്‍ക്കിടെ ഞങ്ങളുടെ ബൗളര്‍മാര്‍ക്കു വേണ്ടത്ര വിശ്രമം ലഭിച്ചില്ല. ചേതേശ്വര്‍ പുജാര ഒരുപാട് പന്തുകള്‍ നേരിടുകയും ചെയ്തു. ദൈര്‍ഘ്യമേറിയ പരമ്പരയില്‍ അതായിരിക്കും ഒരു ബാറ്റ്‌സ്മാന്റെ ലക്ഷ്യം. റണ്‍സ് നേടി ടീമിനെ വിജയിപ്പിക്കുന്നതിനൊപ്പം കഴിയുന്നത്രയും സമയും മുന്‍നിര പേസ് ബൗളിങ് നിരയെ പരമാവധി സമയം ആക്ഷനില്‍ നിന്നു മാറ്റിനിര്‍ത്താനുമായിരിക്കും ശ്രമിക്കുക. ഇതിന്റെ ഗുണം വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ടീമിനു ലഭിക്കുകയും ചെയ്യും. അന്ന് യഥാര്‍ഥത്തില്‍ ഇതാണ് സംഭവിച്ചതെന്നും ഹേസല്‍വുഡ് വിശദമാക്കി.

മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 169.4 ഓവറുകള്‍ ബാറ്റ് ചെയ്ത് ഇന്ത്യ ഏഴു വിക്കറ്റിന് 443 റണ്‍സിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വെറും 2.61 ഇക്കോണമി റേറ്റിലായിരുന്നു ഇത്. മിച്ചെല്‍ സ്റ്റാര്‍ക്ക് 28ഉം ഹേസല്‍വുഡ് 31ഉം നതാന്‍ ലിയോണ്‍ 48ഉം പാറ്റ് കമ്മിന്‍സ് 34ഉം ഓവറുകള്‍ ബൗള്‍ ചെയ്തിരുന്നു. ഇതോടെ തളര്‍ന്ന ഓസീസ് 66.5 ഓവറില്‍ 150ന് പുറത്താവുകയും ചെയ്തു. ഇതേ ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ 37.3 ഓവറുകള്‍ കൂടി ഓസീസിനു ബൗള്‍ ചെയ്യേണ്ടി വന്നിരുന്നു. സിഡ്‌നിയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇന്ത്യ ഇതേ തന്ത്രമാണ് വിജയകരമായി നടപ്പാക്കിയത്. 167.2 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിന് 622 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

മെല്‍ബണില്‍ ഒരുപാട് സമയം ഞങ്ങള്‍ക്കു ഗ്രൗണ്ടില്‍ തന്നെ ചെലവഴിക്കേണ്ടിവന്നു. ഇതു ഞങ്ങളെ തളര്‍ത്തി. സിഡ്‌നിയിയും ഇതാവര്‍ത്തിച്ചു. നാലും അഞ്ചും മല്‍സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇതു വലിയ വെല്ലുവിളിയാണ് ബാറ്റ്‌സ്മാന്‍മാര്‍ക്കു നല്‍കുക. ഇത്തവണ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളെയും ഇതുപോലെ പരമാവധി സമയം ഫീല്‍ഡ് ചെയ്യിക്കാനായിരിക്കും ഓസീസ് ശ്രമിക്കുക. ഇതു പരമ്പരയിലെ പിന്നീടുള്ള മല്‍സരങ്ങളില്‍ ടീമിനു ഗുണം ചെയ്യുമെന്നും ഹേസല്‍വുഡ് വ്യക്തമാക്കി.

Story first published: Sunday, December 13, 2020, 16:11 [IST]
Other articles published on Dec 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+