Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരെ മങ്കാദ് ചെയ്യും? അത് ഇന്ത്യന്‍ താരം, ടെസ്റ്റില്‍ മാത്രം അംഗം... വെളിപ്പെടുത്തി ഓസീസ് പേസര്‍

മെല്‍ബണ്‍: കഴിഞ്ഞ ഐപിഎല്ലിനു ശേഷം മങ്കാദിങ് റണ്ണൗട്ടിനെക്കുറിച്ച് ലോക ക്രിക്കറ്റില്‍ വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്പിന്നര്‍ ആര്‍ അശ്വിന്‍ മങ്കാദിങിലൂടെ പുറത്താക്കിയ ശേഷമായിരുന്നു ഇത്. സംഭവത്തിനുശേഷം വലിയ വിമര്‍ശനങ്ങളാണ് അശ്വിനു നേരിടേണ്ടി വന്നത്. പക്ഷെ അദ്ദേഹം തന്റെ നടപടി ന്യായീകരിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അടുത്തിടെ സമാപിച്ച അണ്ടര്‍ 19 ലോകകപ്പിലും മങ്കാദിങിലൂടെ ഒരു താരം ഔട്ടായിരുന്നു.

hazle

മങ്കാദ് ചെയ്യാന്‍ തനിക്കൊരു അവസരം ലഭിച്ചാല്‍ ആരെയായിരിക്കും പുറത്താക്കുകയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹാസ്സ്ല്‍വുഡ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അവാര്‍ഡ് ദാനച്ചടങ്ങിനിടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാരയാണ് മങ്കാദ് ചെയ്യണമന്ന് താന്‍ ആഗ്രഹിക്കുന്ന കളിക്കാരനെന്നു ഹാസ്സ്ല്‍വുഡ് വെളിപ്പെടുത്തി. ഈ വര്‍ഷമവസാനം ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നുണ്ട്.

pujara

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അവാര്‍ഡ് ദാനച്ചടങ്ങിനിടെയാണ് ഹാസ്സ്ല്‍വുഡിനോടും വനിതാ താരം എലിസ് പെറിയോടും മങ്കാദിങിനെക്കുറിച്ച് ചോദിക്കുന്നത്. താന്‍ ആ സാഹചര്യത്തില്‍ പെടരുതെന്നാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു ലാനിങിന്റെ മറുപടി. എന്നാല്‍ അടുത്ത തവണ പുജാരയ്‌ക്കെതിരേ താന്‍ അതു സൂക്ഷിച്ച് വച്ചിരിക്കുകയാണെന്നാണ് ഹാസ്സ്ല്‍വുഡ് ചിരിച്ചുകൊണ്ടു പറഞ്ഞത്.

Story first published: Wednesday, February 19, 2020, 16:18 [IST]
Other articles published on Feb 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+