Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍, പക്ഷെ കംപ്ലീറ്റ് ക്രിക്കറ്ററല്ല! തിരഞ്ഞെടുത്തത് ലീ

lee

സിഡ്‌നി: ലോകം കണ്ട എക്കാലത്തെയും മികച്ച പേസര്‍മാരുടെ നിരയിലാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ബ്രെറ്റ് ലീയുടെ സ്ഥാനം. മനോഹരമായ ബൗളിങ് ആക്ഷനിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്ന ലീ എതിര്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നം കൂടിയായിരുന്നു. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെ ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക വമ്പന്‍ താരങ്ങള്‍ക്കുമെതിരേ ലീ പന്തെറിഞ്ഞിട്ടുണ്ട്.

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാനെയും എക്കാലത്തെയും മികച്ച കംപ്ലീറ്റ് ക്രിക്കറ്റെയും തിരഞ്ഞെടുത്തിരിക്കുകയാണ് ലീ. സിംബാബ്‌വെയുടെ മുന്‍ താരം പോമി എബ്വാങ്വയുമായുള്ള ലൈവിലാണ് ലീ തന്റെ ഫേവറിറ്റുകള്‍ ആരൊക്കെയാണെന്നു തുറന്നു പറഞ്ഞത്.

ബാറ്റ്‌സ്മാന്‍ സച്ചിന്‍ തന്നെ

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിന്‍ തന്നെയാണെന്നു ലീ അഭിപ്രായപ്പെട്ടു. എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെക്കുറിച്ച് ചോദിക്കുമ്പോള്‍ താന്‍ ചിന്തിക്കുക സച്ചിനെക്കുറിച്ചായിരിക്കും. എന്തു കൊണ്ട് സച്ചിന്‍ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. സച്ചിന് മറ്റുള്ളവരേക്കാള്‍ അധിക സമയം ഉണ്ടായിരുന്നുവെന്നതാണ് കാരണം. സച്ചിന്‍ റിട്ടേണ്‍ ക്രീസിലാണ് ബാറ്റ് ചെയ്യുന്നതെന്ന് പലപ്പോഴും ബൗള്‍ ചെയ്യുമ്പോള്‍ തനിക്കു തോന്നിയിരുന്നു. സ്റ്റംപിന് അത്രയും ക്ലോസായിട്ടാണ് സച്ചിന്‍ കളിച്ചിരുന്നത്. അതിനാല്‍ തന്നെ സച്ചിന് മറ്റുള്ളവരേക്കാള്‍ സമയവും ലഭിച്ചതായി തനിക്കു തോന്നിയിട്ടുണ്ട്. അതിനാല്‍ തന്നെയാണ് സച്ചിനെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി ചൂണ്ടിക്കാണിക്കുന്നതെന്നും ലീ വ്യക്തമാക്കി.

കാലിസാണ് കംപ്ലീറ്റ് പ്ലെയര്‍

ക്രിക്കറ്റ് ഇതുവരെ കണ്ട എക്കാലത്തെയും മികച്ച, കംപ്ലീറ്റ് ക്രിക്കറ്ററായി ലീ തിരഞ്ഞെടുത്തത് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസിനെയാണ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സിനൊപ്പം കാലിസിനൊപ്പം നിര്‍ത്താവുന്ന താരമാണെങ്കിലും സോബേഴ്‌സിന്റെ കളി നേരിട്ടു കണ്ടിട്ടില്ലെന്നും അതിനാലാണ് കാലിസിനെ തിരഞ്ഞെടുത്തതെന്നും ലീ പറഞ്ഞു.
സോബേഴ്‌സിന്റെ കളി ലൈവായി കണ്ടിട്ടില്ല. ഹൈലൈറ്റ്‌സുകള്‍ മാത്രമേ കാണാനായിട്ടുള്ളൂ. എന്നാല്‍ താന്‍ നേരിട്ടു കാണുകയും എതിരേ കളിക്കുകയും ചെയ്ത താരമാണ് കാലിസ്. ഒരു കംപ്ലീറ്റ് ക്രിക്കറ്റര്‍ തന്നെയായിരുന്നു അദ്ദേഹം. ബൗളിങ് ഓപ്പണ്‍ ചെയ്തിരുന്ന കാലിസ് വെറും ബാറ്റ്‌സ്മാനായി മാത്രവും ടീമിനായി കളിച്ചിട്ടുണ്ട്. മാത്രമല്ല സ്ലിപ്പില്‍ അവിസ്മരണീയ ക്യാച്ചുകളും അദ്ദേഹം നേടിയിട്ടുണ്ടെന്നു ലീ കൂട്ടിച്ചേര്‍ത്തു.

കാലിസിന്റെ പ്രകടനം

ടെസ്റ്റ് ക്രിക്കറ്റില്‍ 55 ശരാശരിയില്‍ 13,000ത്തിന് മുകളില്‍ റണ്‍സ് കാലിസ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 44 ശരാശരിയില്‍ 11,000ത്തിന് മുകളില്‍ റണ്‍സെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ബൗളിങിലേക്കു വന്നാല്‍ ടെസ്റ്റില്‍ 32.65 ശരാശരിയില്‍ 292 വിക്കറ്റുകളും ഏകദിനത്തില്‍ 273 വിക്കറ്റുകളും കാലിസ് നേടിയിട്ടുണ്ട്.
അതേസമയം, വിവിധ ഫോര്‍മാറ്റുകളിലായി 30,000ത്തിന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ താരമാണ് സച്ചിന്‍. 201 വിക്കറ്റുകളും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുണ്ട്.

Story first published: Friday, June 5, 2020, 13:50 [IST]
Other articles published on Jun 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+