Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഡ്‌ലെയ്ഡില്‍ ഇനി വാര്‍ണര്‍ വാഴും... റെക്കോര്‍ഡ്, സാക്ഷാല്‍ ബ്രാഡ്മാനെ പിന്നിലാക്കി

warner

അഡ്‌ലെയ്ഡ്: പാകിസ്താനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനത്തോടെ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അഡ്‌ലെയ്ഡ് ഓവലില്‍ നടന്നു കൊണ്ടിരിക്കുന്ന ഡേ നൈറ്റ് ടെസ്റ്റില്‍ പുറത്താവാതെ 335 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 418 പന്തില്‍ 39 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് വാര്‍ണറുടെ ഇന്നിങ്സ്. ഇതോടെ ഈ ഗ്രൗണ്ടിലെ പല ബാറ്റിങ് റെക്കോര്‍ഡുകളും വഴി മാറിയിരുന്നു. വാര്‍ണര്‍ക്കു മുന്നില്‍ ഇതിഹാസ താരം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് പോലും തകര്‍ന്നിരിക്കുകയാണ്. അഡ്‌ലെയ്ഡ് ഓവലില്‍ ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന ബ്രാഡ്മാന്റെ റെക്കോര്‍ഡാണ് വാര്‍ണര്‍ തട്ടിയെടുത്തത്. നേരത്തേ 299 റണ്‍സായിരുന്നു ഈ ഗ്രൗണ്ടില്‍ ബ്രാഡ്മാന്‍ നേടിയത്. 1932ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

പാകിസ്താനെതിരായ ഈ ടെസ്റ്റില്‍ തന്നെ മാര്‍നസ് ലബ്യുഷെയ്‌നൊപ്പം വേറെയും ചില റെക്കോര്‍ഡുകളില്‍ വാര്‍ണര്‍ പങ്കാളിയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഓസീസിനു വേണ്ടി 361 റണ്‍സാണ് ഈ സഖ്യം നേടിയത്. ലബ്യുഷെയ്ന്‍ 162 റണ്‍സിനു പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട വേര്‍പിരിഞ്ഞത്. വാര്‍ണറുടെയും ലബ്യുഷെയ്‌നിന്റെയും ബാറ്റിങ് കരുത്തില്‍ ഓസീസ് ഒന്നാമിന്നിങ്‌സ് മൂന്നു വിക്കറ്റിനു 589 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിനു ഡിക്ലയര്‍ ചെയ്തു.

കഴിഞ്ഞ ആഷസ് പരമ്പരയില്‍ വാര്‍ണര്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളും അദ്ദേഹത്തിനു നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാം പാകിസ്താനെതിരായ ഈ പരമ്പരയില്‍ ബാറ്റ് കൊണ്ടു മറുപടി നല്‍കിയിരിക്കുകയാണ് വാര്‍ണര്‍. ഓസീസ് ഇന്നിങ്‌സ് വിജയം കൊയ്ത ആദ്യ ടെസ്റ്റില്‍ അദ്ദേഹം സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു.

Story first published: Saturday, November 30, 2019, 13:28 [IST]
Other articles published on Nov 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+