Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലെ പ്രിയ മുഹൂര്‍ത്തം... അതിനേക്കാള്‍ മികച്ചതില്ല, ചിത്രം പുറത്തുവിട്ട് വാര്‍ണര്‍

സിഡ്‌നി: ഐപിഎഎല്ലില്‍ തനിക്കു ഏറ്റവും പ്രിയപ്പെട്ട മുഹൂര്‍ത്തത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ നായകന്‍ കൂടിയാണ് അദ്ദേഹം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഐപിഎല്ലിലെ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തത്തെക്കുറിച്ച് വാര്‍ണര്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

warner

2016ലെ ഐപിഎല്ലില്‍ ഹൈദരാബാദിന്റെ കിരീടവിജയമാണ് ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്ന് വാര്‍ണര്‍ പറയുന്നു. ടീമംഗങ്ങള്‍ക്കൊപ്പം അന്നു ട്രോഫിയുമായി നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്കു ഏറ്റവും പ്രിയപ്പെട്ട ഐപിഎല്‍ മുഹൂര്‍ത്തം ഇതു തന്നെയാണെന്നുറപ്പുണ്ട്. എന്റെ ഇന്ത്യന്‍ കുടുംബമെന്നായിരുന്നു ഫോട്ടോയ്ക്കു താഴെ വാര്‍ണര്‍ കുറിച്ചത്. 2016ലെ ഐപിഎല്ലില്‍ ഹൈദരാബാദ് വെന്നിക്കൊടി പാറിച്ചപ്പോള്‍ ടീമിന്റെ നായകന്‍ കൂടിയായിരുന്നു അദ്ദേഹം.

srh

ഹൈദരാബാദിന്റെ ഏക ഐപിഎല്‍ കിരീടം കൂടിയായിരുന്നു 2016ലേത്. ടീമിന്റെ കിരീടനേട്ടത്തിന് ചുക്കാന്‍ പിടിച്ചതും വാര്‍ണറായിരുന്നു. അന്ന് 17 മല്‍സരങ്ങളില്‍ നിന്നും 848 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. 60.57 ശരാശരിയില്‍ 151.42 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. ഒമ്പത ഫിഫ്റ്റികളും വാര്‍ണര്‍ നേടി. ടൂര്‍ണമെന്റില്‍ ഓസീസ് താരത്തിന്റെ ഏറ്റവും മികച്ച സീസണും ഇതു തന്നെയായിരുന്നു.

ഐപിഎല്ലില്‍ ഇതുവരെ 126 മല്‍സരങ്ങളില്‍ കളിച്ച വാര്‍ണര്‍ 43.17 ശരാശരിയില്‍ 142.39 സ്‌ട്രൈക്ക് റേറ്റോടെ 4706 റണ്‍സ് നേടിയിട്ടുണ്ട്. നാലു സെഞ്ച്വറികളും 44 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പന്ത് ചുരണ്ടല്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടതോടെ 2018ലെ ഐപിഎല്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനത്തോടെയാണ് വാര്‍ണര്‍ ഐപിഎല്ലിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചത്. 12 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളുമടക്കം 692 റണ്‍സ് താരം നേടിയിരുന്നു.

അതേസമയം, ഐപിഎല്ലിന്റെ 13ാം സീസണ്‍ കൊറോണ വൈറസ് ഭീതിയെ തുടര്‍ന്നു അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു ബിസിസിഐ മാറ്റിവയ്ക്കുകയായിരുന്നു. രാജ്യത്തു നിലവില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഐപിഎല്‍ ആരംഭിക്കുമെന്നു ബിസിസിഐ പ്രഖ്യാപിച്ച ഏപ്രില്‍ 15നു തലേ ദിവസമാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്.

Story first published: Friday, April 3, 2020, 11:25 [IST]
Other articles published on Apr 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+