Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൊള്ളാര്‍ഡ് പടിക്ക് പുറത്ത്, മലിങ്കയെയും വെട്ടി... വാര്‍ണറുടെ ഐപിഎല്‍ ഓള്‍ ടൈം ഇലവന്‍ തയ്യാര്‍

warner

സിഡ്‌നി: ഐപിഎല്ലിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍. പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയുമായുള്ള തല്‍മസമയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില വമ്പന്‍ താരങ്ങള്‍ വാര്‍ണറുടെ ഓള്‍ടൈം ഇലവനില്‍ നിന്നുമൊഴിവാക്കപ്പെട്ടുവെന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, മുംബൈ ഇന്ത്യന്‍സിന്റെ ലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്ക, മുംബൈയുടെ തന്നെ വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഇലവനില്‍ ഇടം പിടിച്ചില്ല.

രോഹിത്തും വാര്‍ണറും ഓപ്പണര്‍മാര്‍

രോഹിത്തും വാര്‍ണറും ഓപ്പണര്‍മാര്‍

ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാരില്‍ ഒരാളായി വാര്‍ണര്‍ സ്വയം തന്നെ തിരഞ്ഞെടുത്തു. ഓപ്പണിങ് പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നത് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റസ്മാനുമായ രോഹിത് ശര്‍മയെയാണ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ തന്റെ ഓപ്പണിങ് പങ്കാളി കൂടിയായ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോണി ബെയര്‍സ്‌റ്റോയെ ഒഴിവാക്കിയാണ് വാര്‍ണര്‍ ഹിറ്റ്മാനെ ഒപ്പം കൂട്ടിയത്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനു വേണ്ടി മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ വാര്‍ണര്‍-ബെയര്‍‌സ്റ്റോ ജോടിക്കായിരുന്നു.

കോലി, റെയ്‌ന, ഹാര്‍ദിക്

കോലി, റെയ്‌ന, ഹാര്‍ദിക്

ഇന്ത്യയുടെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് ഓള്‍ടൈം ഇലവനില്‍ മൂന്നാം നമ്പറില്‍ കളിക്കുക. തൊട്ടു പിന്നാലെയിറങ്ങുക ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളവരാണ് കോലിയും റെയ്‌നയും.
മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ് ഓള്‍ ടൈം ഇലവനിലെ അഞ്ചാംസ്ഥാനം.

മാക്‌സ്വെല്‍, ധോണി

മാക്‌സ്വെല്‍, ധോണി

നാട്ടുകാരനും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഗ്ലെന്‍മ മാക്‌സ്വെല്‍ ആറാമനായി കളിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ താരം എംഎസ് ധോണിക്കാണ് ഏഴാം നമ്പര്‍. ഇലവനു വേണ്ടി വിക്കറ്റ് കാക്കുന്നതും ധോണി തന്നെയായിരിക്കും.
പേസ് ബൗളിങ് കൈകാര്യം ചെയ്യുക നാട്ടുകാരനായ മിച്ചെല്‍ സ്റ്റാര്‍ക്ക്, മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരം ജസ്പ്രീത് ബുംറ, ഇന്ത്യയുടെ മുന്‍ താരം ആശിഷ് നെഹ്‌റ എന്നിവരാണ്. ടീമിലെ ഏക സ്പിന്നറായി കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ ഇവരില്‍ ഒരാളെയും വാര്‍ണര്‍ തിരഞ്ഞടുത്തു.

ഓള്‍ടൈം ഐപിഎല്‍ ഇലവന്‍

ഓള്‍ടൈം ഐപിഎല്‍ ഇലവന്‍

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), സുരേഷ് റെയ്‌ന (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്), ഗ്ലെന്‍ മാക്‌സ്വെല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്), എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), മിച്ചെല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), ആശിഷ് നെഹ്‌റ, കുല്‍ദീപ് യാദവ് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്) / യുസ്വേന്ദ്ര ചഹല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

Story first published: Thursday, May 7, 2020, 12:09 [IST]
Other articles published on May 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+