ഇന്ത്യന്‍ ആരാധകര്‍ തന്നോട് ഒരിക്കലും പൊറുക്കില്ല! കാരണം സച്ചിന്‍- വെളിപ്പെടുത്തി മഗ്രാത്ത്
ലോക ക്രിക്കറ്റില്‍ ഒരു കാലത്ത് ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മാറ്റുരയ്ക്കലായിരുന്നു ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍. മഗ്രാത്തിനെതിരേ സച്ചിന്‍ ബാറ്റ് ചെയ്യുമ്പോഴെല്ലാം ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുമായിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കെതിരേ അദ്ദേഹത്തിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡ് തന്നെയായിരുന്നു ഇതിനു കാരണം.
2003ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ സച്ചിന്റെ വിക്കറ്റെടുത്ത സംഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മഗ്രാത്ത്. സൗരവ് ഗാംഗുലിക്കു കീഴില്‍ അന്നു സ്വപ്‌നതുല്യമായ കുതിപ്പ് നടത്തിയ ഇന്ത്യ അന്നു റണ്ണറപ്പായിരുന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയോട് 125 റണ്‍സിന്റെ വന്‍ തോല്‍വിയായിരുന്നു ഇന്ത്യയേറ്റു വാങ്ങിയത്.

ആരാധകര്‍ ഇപ്പോഴും പൊറുക്കില്ല
ലോകകപ്പ് ഫൈനലില്‍ സച്ചിന്റെ വിക്കറ്റെടുത്തത് മഗ്രാത്തായിരുന്നു. വെറും നാലു റണ്‍സ് മാത്രമായിരുന്നു സച്ചിന് അന്നു നേടാനായത്. 360 റണ്‍സെന്ന വമ്പന്‍ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ സച്ചിനില്‍ നിന്നും വലിയൊരു ഇന്നിങ്‌സ് തന്നെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ ആരാധകരെ സ്തബ്ധരാക്കിക്കൊണ്ട് മാസ്റ്റര്‍ ബ്ലാസ്റ്ററെ രണ്ടക്കം പോലും തികയ്ക്കുന്നതിനു മുമ്പ് മഗ്രാത്ത് പുറത്താക്കുകയായിരുന്നു.
ഏന്നു സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ ആരാധകര്‍ തന്നെ വെറുത്തതായും ഇപ്പോഴും ഇത് തുടരുന്നതായും ഓസീസ് ഇതിഹാസം പറയുന്നു.

ഒരിക്കലും ക്ഷമിക്കില്ലെന്നു പറഞ്ഞു
അന്നത്തെ ഫൈനല്‍ ഇപ്പോഴും മായാതെ മനസ്സിലുണ്ട്. ഇന്ത്യയില്‍ നിന്നും ഒരുപാട് ആരാധകര്‍ അന്നു ഫൈനല്‍ കാണാനെത്തിയിരുന്നു. താനെറിഞ്ഞ ആദ്യ ഓവറിന്റെ പേരില്‍ ഒരിക്കലും തന്നോടു ക്ഷമിക്കില്ലെന്നു അവര്‍ പറയുകയും ചെയ്തിരുന്നു.
ഓവറിലെ ആദ്യത്തെ രണ്ടു ബോളുകളിലും റണ്‍സൊന്നുമില്ലായിരുന്നു. മൂന്നാമത്തെ പന്ത് മിഡ് ഓണിലൂടെ സച്ചിന്‍ ബൗണ്ടറിയിലേക്കു പായിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ആഹ്ലാദാരവം മുഴക്കി. കാണികളില്‍ ചെറിയൊരു ശതമാനം മാത്രമുണ്ടായിരുന്ന ഓസീസ് ആരാധകര്‍ മാത്രമാണ് നിശബ്ധരായിരുന്നതെന്നും എക്‌സ്ട്രാ ഇന്നിങ്‌സെന്ന ഷോയില്‍ മഗ്രാത്ത് ഓര്‍മിച്ചെടുത്തു.

സച്ചിന്റേത് നിര്‍ണായക വിക്കറ്റ്
ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യുകയെന്ന വെല്ലുവിളി ഞാന്‍ ഇഷ്ടപ്പെടുന്നു. സച്ചിന്‍ തീര്‍ച്ചയായും ഇവരിലൊരാളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും വലിയ, നിര്‍ണായക വിക്കറ്റ് കൂടിയായിരുന്നു സച്ചിന്റേതെ്ന്നും മഗ്രാത്ത് അഭിപ്രായപ്പെട്ടു.
2003ലെ ലോകകപ്പില്‍ മഗ്രാത്തിന്റെ ഓവറിലെ മൂന്നാമത്തെ ബോളില്‍ ബൗണ്ടറി പായിച്ച് സച്ചിന്‍ ഇന്ത്യന്‍ ആരാധകരെ ആവേശം കൊള്ളിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ സച്ചിനെ പുറത്താക്കി മഗ്രാത്ത് തിരിച്ചടിച്ചു. വീണ്ടുമൊരു ബൗണ്ടറിക്കു ശ്രമിച്ച സച്ചിനെ മഗ്രാത്ത് സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.
ഫൈനലില്‍ വീരേന്ദര്‍ സെവാഗ് (82) മാത്രമേ ഇന്ത്യന്‍ നിരയില്‍ പൊരുതിനോക്കിയുള്ളൂ. ഇതോടെ ഇന്ത്യ കനത്ത പരാജയത്തിലേക്കു കൂപ്പുകുത്തുകയും ചെയ്തു. 8.2 ഓവറില്‍ മഗ്രാത്ത് 52 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications