For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡ്രീം ഹാട്രിക്ക് വിക്കറ്റ് അവരുടേത്... രണ്ട് ഇന്ത്യന്‍ ഇതിഹാസങ്ങള്‍, മനസ്സ് തുറന്ന് മഗ്രാത്ത്

ചാറ്റ്‌ഷോയിലാണ് ഓസീസ് ഇതിഹാസം വെളിപ്പെടുത്തിയത്

സിഡ്‌നി: ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസമായ ഗ്രെന്‍ മഗ്രാത്ത് തന്റെ ഡ്രീം ഹാട്രിക്ക് വിക്കറ്റിനെക്കുറിച്ച് വെളിപ്പെടുത്തി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് അദ്ദേഹം മനസ്സ് തുറന്നത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ സീം ബൗളറെന്നാണ് മഗ്രാത്ത് വിശേഷിപ്പിക്കപ്പെടുന്നുത്. കണിശമായ ലൈനും ലെങ്തും കരിയറിലുടനീളം നിലനിര്‍ത്തിയ അദ്ദേഹം റണ്‍സ് വഴങ്ങുന്നതില്‍ വലിയ പിശുക്കനുമായിരുന്നു. ഓസ്‌ട്രേലിയന്‍ ടീമിന്റെ സുവര്‍ണ കാലഘട്ടത്തില്‍ കളിച്ചിരുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് മഗ്രാത്ത്.

mcgrath

തന്റെ ഡ്രീം ഹാട്രിക്ക് വിക്കറ്റിനെക്കുറിച്ച് മഗ്രാത്ത് പറഞ്ഞ മൂന്നു പേരില്‍ രണ്ടും ഇന്ത്യന്‍ താരങ്ങളാണെന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മറ്റൊരു ബാറ്റിങ് ജീനിയസും ഇന്ത്യന്‍ വന്‍മതിലുമായിരുന്ന രാഹുല്‍ ദ്രാവിഡ്, വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ചക്രവര്‍ത്തി ബ്രയാന്‍ ലാറ എന്നിവരെയാണ് അടുത്തടുത്ത പന്തുകള്‍ പുറത്താക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നു മഗ്രാത്ത് വ്യക്തമാക്കി.

combo

ഏതു തരത്തിലുള്ള പന്തെറിഞ്ഞാണ് ഇവരെ പുറത്താകുകയെന്ന ചോദ്യത്തിന് 100 mph വേഗതയില്‍ ബൗള്‍ ചെയെന്നായിരുന്നു മഗ്രാത്തിന്റെ തമാശരൂപേണയുള്ളള മറുപടി. ബാറ്റ്‌സ്മാന്‍മാരേക്കാള്‍ കൂടുതല്‍ കളിക്കളത്തില്‍ അധ്വാനിക്കുന്നത് ബൗളര്‍മാരാണെന്നു മഗ്രാത്ത് അഭിപ്രായപ്പെട്ടു. ബൗളര്‍മാരില്‍ തന്നെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ് സച്ചിന്‍ vs മഗ്രാത്ത്, സച്ചിന്‍ vs അക്തര്‍ പോരാട്ടത്തില്‍ മികച്ചത് ഏതാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. സച്ചിനും അക്തറും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഗംഭീരം. അസാധാരണമായ വേഗം കൊണ്ട് സച്ചിന്റെ കഥ കഴിക്കാന്‍ അക്തര്‍ ശ്രമിക്കുമ്പോള്‍ സച്ചിനും വിട്ടുകൊടുക്കാതെ കളിക്കം, മാത്രമല്ല ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം കൂടിയാണെന്നത് ഇതിന്റെ പ്രാധാന്യം ഒന്നു കൂടി വര്‍ധിപ്പിക്കുന്നതായും ഹോഗ് അഭിപ്രായപ്പെട്ടിരുന്നു.

Story first published: Thursday, April 16, 2020, 15:58 [IST]
Other articles published on Apr 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+