Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ്: അഞ്ചിന് പകരം നാലു ദിവസമോ? മഗ്രാത്തിന്റെ അഭിപ്രായം ഇങ്ങനെ...

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റിനെ അഞ്ചു ദിവസത്തില്‍ നിന്നും നാലു ദിവസമാക്കി കുറയ്ക്കുകയെന്ന നിര്‍ദേശം ഐസിസി അടുത്തിടെ മുന്നോട്ട് വച്ചിരുന്നു. 2023 മുതല്‍ ചതുര്‍ദിന ടെസ്റ്റ് നിര്‍ബന്ധമാക്കാനും ഐസിസി തീരുമാനമെടുത്തിരുന്നു. ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസ് ബൗളറായ ഗ്ലെന്‍ മഗ്രാത്ത്.

MCGRATH

താനൊരു പാരമ്പര്യവാദിയാണെന്നു മഗ്രാത്ത് വ്യക്തമാക്കി. ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് എങ്ങനെയാണോ, അങ്ങനെ തന്നെ തുടര്‍ന്നും കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ സംബന്ധിച്ച് അഞ്ചു ദിവസം നീളുന്ന ടെസ്റ്റ് വളരെ സ്‌പെഷ്യല്‍ തന്നെയാണ്. അതിനെ വെട്ടിച്ചുരുക്കുന്നതിനോടു യോജിക്കുന്നില്ല. എന്നാല്‍ ഡേ- നൈറ്റ് ടെസ്റ്റ് പോലുള്ള ആശയങ്ങള്‍ നല്ലതാണ്. അത് ടെസ്റ്റിനെ കൂടുതല്‍ പേരെ ആകര്‍ഷിക്കുകയും ചെയ്യുമെന്ന് മഗ്രാത്ത് ചൂണ്ടിക്കാട്ടി. ടെസ്റ്റിനെ ദിവസം വെട്ടിച്ചുരുക്കി പരിഷ്‌കരിക്കുകയെന്ന ഐസിസിയുടെ നീക്കത്തെ താന്‍ അനുകൂലിക്കുന്നില്ല. ടെസ്റ്റ് നിലവിലെ രീതിയില്‍ തന്നെ തുടരുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ചതുര്‍ദിന ടെസ്റ്റെന്ന ആശയത്തെക്കുറിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും അടുത്തിടെ പ്രതികരിച്ചിരുന്നു. ഐസിസിയില്‍ നിന്നും ഇതേക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും തനിക്കു ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇപ്പോള്‍ പ്രതികരിച്ചാല്‍ അതു നേരത്തേ ആയിപ്പോവുമെന്നും ദാദ വ്യക്തമാക്കിയിരുന്നു. ചതുര്‍ ദിന ടെസ്റ്റ് ലോക ക്രിക്കറ്റില്‍ അത്ര പുതുമയുള്ള സംഭമവല്ല. ഇതിനകം രണ്ടു ടെസ്റ്റുകള്‍ ഈ ഫോര്‍മാറ്റില്‍ നടന്നു കഴിഞ്ഞു. 2017ല്‍ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും തമ്മില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റിന്റെ ദൈര്‍ഘ്യം നാലു ദിനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടും അയര്‍ലാന്‍ഡും തമ്മിലും ചതുര്‍ദിന ടെസ്റ്റ് കളിച്ചിരുന്നു.

Story first published: Thursday, January 2, 2020, 13:56 [IST]
Other articles published on Jan 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+