Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മികച്ച ക്യാപ്റ്റന്‍, ബാറ്റ്‌സ്മാന്‍... കോലി, സ്മിത്ത് ഇവരില്‍ ആര്? രണ്ടും ഒരാളെന്നു ചാപ്പല്‍

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരെന്ന കാര്യം ഇപ്പോഴും തര്‍ക്ക വിഷയമാണ്. രണ്ടു പേര്‍ തമ്മിലാണ് കേമന്‍ ആരെന്ന കാര്യത്തില്‍ ഇപ്പോള്‍ മല്‍സരമുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തുമാണ് ഇവര്‍. നിലവില്‍ ഐസിസിയുടെ ഏകദിന റാങ്കിങില്‍ കോലിയാണ് തലപ്പത്തെങ്കില്‍ ടെസ്റ്റില്‍ സ്മിത്താണ് ഒന്നാമന്‍.

മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്നത് കോലിയാണമെന്ന് നിസംശയം പറയാം. സ്മിത്താവട്ടെ ടെസ്റ്റില്‍ കോലിക്കും ഒരുപടി മുകളിലാണെന്ന് കാണാം. ഈ രണ്ടു പേരില്‍ മികച്ച ബാറ്റ്‌സ്മാന്‍, ക്യാപ്റ്റന്‍ എന്നിവര്‍ ആരൊക്കെയാണെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ ഇയാന്‍ ചാപ്പല്‍.

രണ്ടും ഒരാളെന്നു ചാപ്പല്‍

ബാറ്റ്‌സ്മാന്‍, ക്യാപ്റ്റന്‍ എന്നിവയില്‍ ആരൊക്കെയാണ് ബെസ്‌റ്റെന്ന ചോദ്യത്തിനു ചാപ്പലിന് ഒരൊറ്റ മറുപടി മാത്രമേയുണ്ടായിരുന്നുള്ളൂ. രണ്ടും ഒരാള്‍ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോനക് കപൂറുമായുള്ള റാപ്പിഡ് ഫയര്‍ ചോദ്യോതത്തര സെഷനിലാണ് ചാപ്പലിനോട് ദുഷ്‌കരമായ ചോദ്യം ചോദിച്ചത്.
ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമല്ല ക്യാപ്റ്റനെന്ന നിലയിലും സ്മിത്തിനേക്കാള്‍ മുകളിലാണ് കോലിയെന്നു ചാപ്പല്‍ അഭിപ്രായപ്പെട്ടു.

മൂന്നു ഫോര്‍മാറ്റിലും കസറുന്നു

നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ബാറ്റ്‌സ്മാനാണ് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ച്വറികളും അദ്ദേഹം നേടിക്കഴിഞ്ഞു. ഇവയില്‍ 43ഉം ഏകദിനത്തിലായിരുന്നു. ടെസ്റ്റില്‍ 27 സെഞ്ച്വറികളാണ് കോലിയുടെ പേരിലുള്ളത്.
ഏകദിനത്തില്‍ നമ്പര്‍ വണ്ണായ അദ്ദേഹം ടെസ്റ്റില്‍ സ്മിത്തിനു പിറകില്‍ രണ്ടാംസ്ഥാനത്തുമുണ്ട്.
അതേസമയം, പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി ഒരു വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും ഗംഭീര തിരിച്ചുവരവാണ് സ്മിത്ത് നടത്തിയത്. ടെസ്റ്റിലെ നമ്പര്‍ വണ്‍ സ്ഥാനം കോലിയില്‍ നിന്നും അദ്ദേഹം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.

ടെസ്റ്റ് ക്യാപ്റ്റന്‍

നിലവില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നാണ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത്. സ്മിത്ത് വിലക്ക് കാരണം പുറത്തായതോടെയാണ് പകരക്കാരനായി പെയ്‌നിനു ദൗത്യമേല്‍പ്പിച്ചത്. അടുത്ത ടെസ്റ്റ് നായകന്‍ ആരാവണമെന്ന ചോദ്യത്തിന് ചാപ്പലിന്റെ മറുപടി ഇങ്ങനെയായിരുന്നു.
ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്ത ശേഷം അവരിലൊരാളെ ക്യാപ്റ്റനാക്കുന്നതാണ് ഉചിതം. പ്ലെയിങ് ഇലവനില്‍ സ്ഥാനം പോലും ഉറപ്പില്ലാത്ത താരത്തെ പോലും ചിലപ്പോള്‍ ടെസ്റ്റ് നായകനായി ഇംഗ്ലണ്ട് നിയമിക്കാറുണ്ടെന്നും ചാപ്പല്‍ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയുടെ ഇതിഹാസ താരങ്ങളിലൊരാളായ ചാപ്പല്‍ 76 ടെസ്റ്റുകളും 16 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

Story first published: Friday, May 1, 2020, 11:54 [IST]
Other articles published on May 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+