For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി ധോണിക്കായി കാത്തിരിക്കേണ്ട, പകരമാര്? ഡീന്‍ ജോണ്‍സ് പറയുന്നു

ആഗസ്റ്റ് 15നാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്

ഇതിഹാസ താരവും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ ടീമിലെ അദ്ദേഹത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ആര് വിക്കറ്റ് കാക്കുമെന്നതിനെക്കുറിച്ചുമുള്ള അഭ്യൂഹങ്ങള്‍ അവസാനിച്ചിരിക്കുന്നു. ആഗസ്റ്റ് 15ന് രാത്രിയോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് താന്‍ മതിയാക്കുന്നതായി ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ധോണി ലോകത്തെ അറിയിച്ചത്.

1

ഇതോടെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്കൊരു സ്ഥിരം വിക്കറ്റ് കീപ്പറെയും ആവശ്യമായി വന്നിരിക്കുന്നു. ധോണി തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ഇതുവരെ ഇന്ത്യ പകരക്കാരെ പരീക്ഷിച്ചത് അത്ര ഗൗരവത്തിലായിരുന്നില്ല. എന്നാല്‍ ഇനി ഇതു നടക്കില്ല. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ മികച്ചൊരു വിക്കറ്റ് കീപ്പറെ ഇന്ത്യക്കു കണ്ടെത്തിയേ തീരൂ.

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ധോണിയുടെ പകരക്കാരന്‍ ആരാവുമെന്നതിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഡീന്‍ ജോണ്‍സ്. എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ കെഎല്‍ രാഹുലും റിഷഭ് പന്തും കഴിഞ്ഞ ദിവസം രാത്രി നന്നായി ഉറങ്ങിയിട്ടുണ്ടാവുമെന്ന് നിങ്ങളോട് താന്‍ ബെറ്റ് വയ്ക്കുകയെന്ന് ജോണ്‍സ് ട്വിറ്ററില്‍ കുറിച്ചു. ഇവരില്‍ രണ്ടു പേര്‍ക്കാണ് ധോണിയുടെ പകരക്കാരനായി ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഏറ്റവും മികച്ച അവസരമെന്ന് ജോണ്‍സ് അഭിപ്രായപ്പെട്ടു.

2

ധോണിയുടെ പിന്‍ഗാമിയെന്ന നിലയിലാണ് 22 കാരനായ പന്തിനെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടുവന്നത്. എന്നാല്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയിട്ടും ഇതു മുതലെടുക്കാന്‍ താരത്തിനായില്ല. വിക്കറ്റ് കീപ്പിങിലെ പിഴവുകളും ബാറ്റിങിലെ സ്ഥിരതയില്ലായ്മയുമെല്ലാം പന്തിനെ പ്രതിക്കൂട്ടിലാക്കി. തുടര്‍ന്നാണ് കെഎല്‍ രാഹുലിനെ ഇന്ത്യ പകരക്കാരനായി പരീക്ഷിച്ചു നോക്കിയത്. പന്തിനേറ്റ പരിക്കായിരുന്നു രാഹുലിന് വിക്കറ്റ് കീപ്പിങില്‍ വഴിതുറന്നത്. മികച്ച പ്രകടനം നടത്തിയ രാഹുല്‍ ടീം മാനേജ്‌മെന്റിന്റെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഇന്ത്യയുടെ അവസാനത്തെ രണ്ടു നിശ്ചിത ഓവര്‍ പരമ്പരകളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു.

വിക്കറ്റ് കീപ്പിങില്‍ മാത്രമല്ല ഒപ്പം ബാറ്റിങിലും തിളങ്ങിയത് രാഹുലിന് പ്ലസ് പോയിന്റായി മാറിയത്. രാഹുലിന്റെ വരവ് ടീമിനെ കൂടുതല്‍ സന്തുലിതമാക്കിയതായി ക്യാപ്റ്റന്‍ വിരാട് കോലി തുറന്നു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ താരത്തിന്റെ ബാറ്റിങ് ശരാശരി 47.66 ആയിരുന്നെങ്കില്‍ ഇത്തവണ ഇത് 70 ആയി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Monday, August 17, 2020, 16:36 [IST]
Other articles published on Aug 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+