Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ തലമുറയിലെ മികച്ച ഫീല്‍ഡര്‍... ഒന്നല്ല, രണ്ട് പേര്‍! ഒരാള്‍ ഇന്ത്യന്‍ താരമെന്ന് ജോണ്‍സ്

മെല്‍ബണ്‍: ഈ തലമുറയിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ്. ട്വിറ്ററിലെ ചോദ്യോത്തര സെഷനിലാണ് മികച്ച രണ്ടു പേര്‍ ആരൊക്കെയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഒന്ന് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നെങ്കില്‍ മറ്റൊരാള്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സായിരുന്നു.

1

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആരെന്നായിരുന്നു ചോദ്യം. എന്നാല്‍ ഒരാളെ ചൂണ്ടിക്കാട്ടാന്‍ ജോണ്‍സ് തയ്യാറായില്ല. ജഡേജയും സ്‌റ്റോക്‌സുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മികച്ച ഫീല്‍ഡിങിലൂടെ ഇതിനകം ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നിട്ടുള്ള താരങ്ങളാണ് ജഡേജയും സ്‌റ്റോക്‌സും. മല്‍സരങ്ങളില്‍ നിര്‍ണായകമായ റണ്‍സ് വഴങ്ങാതിരിക്കുക മാത്രമല്ല തകര്‍പ്പന്‍ ക്യാച്ചുകളെടുത്തും ഇരുവരും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

2

ഫീല്‍ഡിങിലൂടെ മാത്രമല്ല ബാറ്റിങിലും ബൗളിങിലും ശ്രദ്ധേയമായ പ്രകടനം നടത്തി ജഡേജയും സ്റ്റോക്‌സും നിരവധി മല്‍സരങ്ങളില്‍ ടീമിന്റെ രക്ഷകരായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനു കന്നിക്കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് സ്റ്റോക്‌സായിരുന്നു. ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിനും താരം അര്‍ഹനായിരുന്നു.

3

കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും സ്പിന്നര്‍മാരായി ടീമില്‍ സ്ഥാനമുറപ്പിച്ചതോടെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ നേരത്തേ ജഡേജയ്ക്കു സ്ഥാനം നഷ്ടമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലേക്കു മാത്രം താരം ഒതുക്കപ്പെടുകയും ചെയ്തു. എന്നാല്‍ സ്ഥിരതാര്‍ന്ന പ്രകടനത്തിലൂടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥാനം ജഡേജ തിരിച്ചു പിടിക്കുകയായിരുന്നു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നിലും പുലര്‍ത്തുന്ന മികവ് തന്നെയാണ് ഇതിനു കാരണം. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇപ്പോള്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ടീമിന്റെ ഭാഗമായിരുന്ന ജഡേജ വരാനിരിക്കുന്ന ടി20 ലോകകപ്പിലും ടീമിലുണ്ടാവുമെന്നുറപ്പാണ്.

Story first published: Thursday, March 26, 2020, 16:57 [IST]
Other articles published on Mar 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+