കോലിയെക്കുറിച്ച് കരുതിയത് തെറ്റിപ്പോയി... ഇപ്പോള്‍ അദ്ഭുതം, ഇന്ത്യ വേറെ ലെവലെന്ന് ചാപ്പല്‍
മെല്‍ബണ്‍: നാട്ടില്‍ മാത്രമല്ല വിദേശ മണ്ണിലും വിജയം തുടര്‍ക്കഥയാക്കുന്ന ടീം ഇന്ത്യയെയും നായകന്‍ വിരാട് കോലിയെയും പ്രശംസിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. തന്റെ കോളത്തിലാണ് കോലിയുടെ ക്യാപ്റ്റന്‍സിയെ വാനോളം പ്രശംസിച്ചത്.
ന്യൂസിലാന്‍ഡിനെതിരേ ചരിത്രത്തിലാദ്യമായി അവരുടെ നാട്ടില്‍ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ പടയോട്ടം നടത്തവെയാണ് ചാപ്പല്‍ കോലിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയത്.
ഈ വര്‍ഷം ഇതുവരെ കളിച്ച മൂന്നു പരമ്പരകളും ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയുള്ള പരമ്പരകളിലാണ് കോലിപ്പട വെന്നിക്കൊടി പാറിച്ചത്.

ഇത്ര പ്രതീക്ഷിച്ചില്ല
കോലിയെ ആദ്യമായി, പ്രത്യേകിച്ചു ടെസ്റ്റ് ടീമിന്റെ നായകനായി നിയമിച്ചപ്പോള്‍ ഇത്രയും മികച്ച രീതിയില്‍ ടീമിനെ നയിക്കകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു ചാപ്പല്‍ പറയുന്നു. വളരെ വൈകാരികമായി കളിക്കളത്തില്‍ പെരുമാറുന്നത് കോലിയുടെ ക്യാപ്റ്റന്‍സിയെയും ബാധിക്കുമെന്നു താന്‍ കരുതിയിരുന്നു. എന്നാല്‍ ഈ വൈകാരികത കോലിക്കു കരുത്തായി മാറുന്നതാണ് കാണുന്നത്, അത് ടീമിന് തിരിച്ചടിയായതുമില്ലെന്നു ചാപ്പല്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ കുതിപ്പ്
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങളുമായി ഇന്ത്യ വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. അവസാനത്തെ നാലു ടെസ്റ്റുകതളിലും ഇന്നിങ്‌സ് വിജയമാണ് ഇന്ത്യ നേടിയതെന്നും ചാപ്പല്‍ കോളത്തില്‍ കുറിച്ചു.
ഓസ്‌ട്രേലിയക്കെതിരേ അടുത്തിടെ ഏകദിന പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ തുടര്‍ച്ചയായ ആറു ടി20കളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ന്യൂസിലാന്‍ഡിനെതിരേയുള്ള തുടര്‍ച്ചയായ രണ്ടു സൂപ്പര്‍ ഓവര്‍ ജയങ്ങളും ഇതില്‍പ്പെടുന്നു. ഈ ഇന്ത്യന്‍ ടീം വിജയമെന്നത് ഒരു ശീലമാക്കിയിരിക്കുകയാണെന്നും ചാപ്പല്‍ പ്രശംസിച്ചു.

കോലിക്ക് ക്രെഡിറ്റ്
മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കുന്ന കോലിയാണ് കൂടുതല്‍ ക്രെഡിറ്റ് അര്‍ഹിക്കുന്നതെന്നു ചാപ്പല്‍ അഭിപ്രായപ്പെട്ടു. ടീമിനെ ഇങ്ങനെ വിജയിക്കാന്‍ ശീലിപ്പിച്ചത് കോലിയാണ്. തോല്‍വിയുടെ വക്കില്‍ നിന്ന് പോലും ഒരു ക്യാപ്റ്റന്‍ ടീമിനെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തുമ്പോള്‍ അദ്ദേഹം ഒരു അദ്ഭുതം തന്നെയാണെന്ന് ടീം വിശ്വസിക്കാന്‍ തുടങ്ങും. ടീമിനെ പ്രചോദിപ്പിക്കുന്ന നായകനെന്ന നിലയില്‍ കളിക്കാരുടെയെല്ലാം ബഹുമാനം അദ്ദേഹം നേടിയെടുത്തു കഴിഞ്ഞു. കോലി ക്യാപ്റ്റന്‍ സ്ഥാനത്തു നില്‍ക്കവെ നല്ല കാര്യങ്ങള്‍ ഉണ്ടാവുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നതായും ചാപ്പല്‍ കോളത്തില്‍ വിശദമാക്കി.

ക്യാപ്റ്റനായത് 2014ല്‍
2014ലാണ് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്കു വരുന്നത്. എംഎസ് ധോണിയുടെ പിന്‍ഗാമിയായി ചുമതലയേറ്റെടുത്ത കോലി ഇത്രയും കേമനായി മാറുമെന്ന് അന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. മൂന്നു വര്‍ഷത്തിനു ശേഷം ഏകദിനം, ടി20 എന്നിവയുടെ കൂടി ക്യാപ്റ്റന്‍സിയും കോലി ഏറ്റെടുക്കുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയെ ടെസ്റ്റ് വിജയത്തിലേക്കു നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് കുറിച്ച അദ്ദേഹം ഇപ്പോള്‍ ന്യൂസിലാന്‍ഡില്‍ ടി20 പരമ്പര നേടി ആദ്യ ഇന്ത്യന്‍ നായകന്‍ കൂടി ആയിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications