Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിന് എന്തു പറ്റി? ഇനി നാടു വിടാനില്ല... 41 വര്‍ഷത്തിനു ശേഷമാദ്യം

മെല്‍ബണ്‍: വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ പരമ്പരകള്‍ കളിക്കാനൊരുങ്ങുകയാണ് ലോക ചാംപ്യന്മാരായ ഓസ്‌ട്രേലിയ. 2019-20 സീസണിലേക്കുള്ള ഓസീസിന്റെ ടീമിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇവയില്‍ കൂടുതലും സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ തന്നെയാണ്. 41 വര്‍ഷത്തിനു ശേഷമാണ് ഓസീസ് ഇത്രയും പരമ്പരകളില്‍ തുടര്‍ച്ചയായി കൡക്കുന്നത്. 1970നു ശേഷം കംഗാരുപ്പട നാട്ടില്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചിട്ടില്ല.

aus

പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ തുടര്‍ച്ചയായി ടെസ്റ്റ് പരമ്പരകളിലാണ് ഓസീസ് നാട്ടില്‍ കളിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഓസീസിന്റെ മല്‍സരങ്ങളെല്ലാം സ്വന്തം കാണികള്‍ക്കു മുന്നിലായിരിക്കുമെന്നതാണ് കൗതുകകരം.

2019 ഒക്ടോബര്‍ 27ന് ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയോടെയാണ് നാട്ടില്‍ ഓസീസിന്റെ പരമ്പരകള്‍ക്കു തുടക്കമാവുന്നത്. നവംബര്‍ മൂന്നു മുതല്‍ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കായി പാകിസ്താന്‍ ടീമും ഓസ്‌ട്രേലിയയിലത്തും. നവംബര്‍ 21 മുതല്‍ പാകിസ്താനുമായി രണ്ടു ടെസ്റ്റുകളില്‍ ഏറ്റുമുട്ടുന്ന ഓസീസ് ഡിസംബര്‍ 12 മുതല്‍ ന്യൂസിലാന്‍ഡുമായി മൂന്നു ടെസ്റ്റുകളും കളിക്കും.

Story first published: Tuesday, May 7, 2019, 13:43 [IST]
Other articles published on May 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+