Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിലവാരമില്ലാത്ത ടീം; ഓസ്‌ട്രേലിയന്‍ ടീം സെലക്ഷനെതിരെ സൗരവ് ഗാംഗുലി

ഓസ്‌ട്രേലിയന്‍ ടീം സെലക്ഷനെതിരെ ഗാംഗുലി | Oneindia Malayalam

സിഡ്‌നി: ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ നേരിടുന്ന ഓസ്‌ട്രേലിയന്‍ ടീം നിലവാരമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ടീമില്‍ മാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടിയ മുന്‍ ഓസീസ് താരം സ്റ്റീവ് വോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മറുപടി പറയുകയായിരുന്നു ഗാംഗുലി. എക്കാലത്തെയും മോശം തിരഞ്ഞെടുപ്പാണ് ടീമിന്റേതെന്ന് ഗാംഗുലി വ്യക്തമാക്കി.
രഞ്ജി ട്രോഫി: പഞ്ചാബിനെതിരേ തിരിച്ചടിച്ച് കേരളം... മികച്ച ലീഡിലേക്ക്
ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയമായ ആരോണ്‍ ഫിഞ്ചിനെ മാറ്റണമെന്നാണ് സ്റ്റീവോയുടെ അഭിപ്രായം. പകരം ഷോണ്‍ മാര്‍ഷിനെ ഓപ്പണറാക്കാനും നിര്‍ദ്ദേശിക്കുന്നു. ടീമില്‍ പുതുതായി ഉള്‍ക്കൊള്ളിച്ച ഓള്‍റൗണ്ടര്‍ ലബുഷാഗ്നെയെ ആറാം നമ്പറായി കളിപ്പിക്കാനും സ്റ്റീവോ പറയുന്നുണ്ട്. നേരത്തെ റിക്കി പോണ്ടിങ് ഇതേ ഇലവനെ കളിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ്.

ganguly

മുന്‍ താരങ്ങള്‍ ഓസ്‌ട്രേലിയന്‍ ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ ടീം കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും. പരമ്പരയില്‍ 2-1ന് മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ഓസ്‌ട്രേലിയയ്ക്ക് ജയം അനിവാര്യമാണ്. തോല്‍ക്കുകയോ കളി സമനിലയിലാവുകയോ ചെയ്താല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ പരമ്പരയുമായി ഓസ്‌ട്രേലിയയില്‍നിന്നും മടങ്ങും. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള കഠിനപ്രയത്‌നമാണ് ഓസ്‌ട്രേലിയ നടത്തുന്നത്. പരമ്പരയില്‍ മുന്നിലെത്തിയ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇന്ത്യയെ ജനുവരി 3നാണ് ഓസ്‌ട്രേലിയ നേരിടുന്നത്.
Story first published: Tuesday, January 1, 2019, 12:25 [IST]
Other articles published on Jan 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+