Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: പഞ്ചാബിനെതിരേ കേരളം നാണം കെട്ടു... തോല്‍വി പത്ത് വിക്കറ്റിന്

മൊഹാലി: രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ കരുത്തരായ പഞ്ചാബിനെതിരേ കേരളത്തിന് വന്‍ തോല്‍വി. ഒരു ദിവസം ബാക്കിനില്‍ക്കെ 10 വിക്കറ്റിന് വന്‍ താരനിരയുമായി ഇറങ്ങിയ പഞ്ചാബ് കേരളത്തെ കശാപ്പ് ചെയ്യുകയായിരുന്നു. 128 റണ്‍സിന്റെ വിജയലക്ഷ്യമാണ് രണ്ടാമിന്നിങ്‌സില്‍ കേരളം പഞ്ചാബിനു നല്‍കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 27.4 ഓവറില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തുകയും ചെയ്തു. ശുഭ്മാന്‍ ഗില്‍ (69*), ജീവന്‍ജ്യോത് സിങ് (48*) എന്നിവരുടെ മികച്ച ബാറ്റിങാണ് പഞ്ചാബിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്.

1

ഒന്നാമിന്നിങ്‌സില്‍ 96 റണ്‍സിന്റെ ലീഡ് വഴങ്ങി വീണ്ടും ബാറ്റിങിന് ഇറങ്ങിയ കേരളം രണ്ടാമിന്നിങ്‌സില്‍ 223നു പുറത്താവുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ (112) സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ കേരള നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. 168 പന്തുകളില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. വിഷ്ണു വിനോദ് (36), പൂനം രാഹുല്‍ (28) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ആദ്യ ഇന്നിങ്‌സില്‍ ആറും രണ്ടാമിന്നിങ്‌സില്‍ രണ്ടും വിക്കറ്റെടുത്ത സിദ്ധാര്‍ഥ് കൗളാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തേ കേരളം ഒന്നാമിന്നിങ്‌സില്‍ 121 റണ്‍സെടുത്തു പുറത്താവുകയായിരുന്നു. 35 റണ്‍സെടുത്ത വിഷ്ണു വിനോദിനു മാത്രമേ കേരള നിരയില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. ആറു വിക്കറ്റെടുത്ത സിദ്ധാര്‍ഥ് കൗളാണ് കേരളത്തിന്റെ അന്തകനായത്. മയാങ്ക് മര്‍ക്കാണ്ഡെയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിങില്‍ പഞ്ചാബ് ഒന്നാമിന്നിങ്‌സില്‍ 217 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ മന്‍പ്രീത് സിങും (89) ജീവന്‍ജ്യോത് സിങുമാണ് (69) പഞ്ചാബ് നിരയില്‍ മികച്ചുനിന്നത്. സൂപ്പര്‍ താരം യുവരാജ് സിങിന് എട്ടു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കേരളത്തിനായി സന്ദീപ് വാര്യര്‍ നാലു വിക്കറ്റെടുത്തു.

Story first published: Tuesday, January 1, 2019, 17:06 [IST]
Other articles published on Jan 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+