Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കല്ല്യാണം മുടക്കി കൊവിഡ്-19... ഒന്നും രണ്ടുമല്ല, എട്ട് ഓസീസ് താരങ്ങളുടെ വിവാഹം മാറ്റി!

മെല്‍ബണ്‍: കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ വിവാഹം കൂട്ടത്തോടെ മുടങ്ങി. പുരുഷ, വനിതാ ക്രിക്കറ്റിലായി ഒന്നും രണ്ടുമല്ല എട്ടു ഓസീസ് താരങ്ങളുടെ വിവാഹമാണ് കൊവിഡ്-19നെ തുടര്‍ന്നു മാറ്റിവച്ചത്. ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്റ് താരം ലിസെല്ലെ ലീയുടെ വിവാഹം കഴിഞ്ഞ ദിവസം നീട്ടിവച്ചതിനു പിന്നാലെയാണ് ഓസീസ് താരങ്ങളും വിവാഹം മാറ്റി വയ്ക്കുന്നതായി അറിയിച്ചത്.

zampa

ഓസീസിന്റെ നിശ്ചിത ഓവര്‍ ടീം സ്പിന്നര്‍ ആദം സാംപ, ടെസ്റ്റ് പേസര്‍ ജാക്‌സണ്‍ ബേര്‍ഡ്, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡാര്‍സി ഷോര്‍ട്ട്, പേസര്‍ ആന്‍ഡ്രു ടൈ, ദേശീയ ടീമിനു വേണ്ടി അരങ്ങേറിയിട്ടില്ലാത്ത മിച്ചെല്‍ സ്വെപ്‌സണ്‍, അലിസ്റ്റര്‍ മക്‌ഡെര്‍മോട്ട്, വനിതാ താരങ്ങളായ ജെസ്സ് ജൊനാസണ്‍, കാറ്റ്‌ലിന്‍ ഫ്രൈറ്റ് എന്നിവരുടെ വിവാഹമാണ് വൈറസ് ബാധയെ തുടര്‍ന്നു മുടങ്ങിയത്. കാലാവസ്ഥയും ഷെഡ്യൂളും കണക്കിലെടുത്ത് കൂടുതല്‍ ഓസ്‌ട്രേലിയന്‍ താരങ്ങളും ഏപ്രിലിലാണ് വിവാഹിതരാവാറുള്ളത്. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി കൊറോണവൈറസ് കല്ല്യാണ സീസണ്‍ അവതാളത്തിലാക്കുകയായിരുന്നു.

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് എന്നിവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ തിയ്യതി തീരുമാനിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഇവരുടെ വിവാഹവും വൈകും. ഇന്ത്യന്‍ വംശജയായ വിനി രാമനെയാണ് മാക്‌സ്വെല്‍ ജീവിതസഖിയാക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഫെബ്രുവരി അവസാനം നടന്നിരുന്നു. കഴിഞ്ഞ മാസമാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം കമ്മിന്‍സ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

മറ്റു പല രാജ്യങ്ങളെയും പോലെ വൈറസ് ബാധ നിയന്ത്രിക്കുന്നതിനു വേണ്ടി ഓസ്‌ട്രേലിയയിലും ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ ജനങ്ങള്‍ക്കു പുറത്തു പോവാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ. പൊതു ചടങ്ങുകള്‍ നിരോധിച്ച സര്‍ക്കാര്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഒരു ചടങ്ങും നടത്താന്‍ അനുമതി നല്‍കിയിട്ടില്ല.

Story first published: Saturday, April 4, 2020, 10:54 [IST]
Other articles published on Apr 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+