
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ അരങ്ങേറ്റം ഗംഭീരമാക്കിയ ഇന്ത്യന്‍ താരം ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെയും ഇന്ത്യയുടെ രഞ്ജി ട്രോഫിയെയും അധിക്ഷേപിച്ച ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍ കെറി ഒകീഫെ മാപ്പു പറഞ്ഞു. ഒകീഫയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരന്‍ വന്‍ തോതില്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.
ഈ പിച്ചില്‍ സെഞ്ച്വറി നേടിയില്ലെങ്കില്‍ കോലി വിരമിക്കുന്നതാണ് നല്ലതെന്ന് മുന്‍ ഓസീസ് താരം
മായങ്കിന്റെ പ്രകടനത്തെ വിലയിരുത്തുന്നതിനിടെ ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലിന്റെ ഓസ്‌ട്രേലിയന്‍ കമന്റേറ്ററായ കെറി ഒകീഫെ അധിക്ഷേപകരമായ പരാമര്‍ശം നടത്തുകയായിരുന്നു. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ മായങ്ക് നേടിയ ട്രിപ്പിള്‍ സെഞ്ച്വറി കാന്റീന്‍ ഇലവനെതിരെയാണെന്നാണ് ഒകീഫയുടെ പരിഹാസം. കൊളോണിയല്‍ സംസ്‌കാരം വിട്ടുമാറാത്തയാളാണ് ഒകീഫെയെന്നും അതുകൊണ്ടാണ് കാന്റീന്‍ ജീവനക്കാരായി ഇന്ത്യക്കാരെ കാണുന്നതെന്നും ആരാധകര്‍ തുറന്നടിച്ചു.

ഇന്ത്യയില്‍ മായങ്കിന്റെ ബാറ്റിങ് ശരാശരി 50 ഉണ്ടായിരിക്കാം. എന്നാല്‍ ഓസ്ട്രേലിയയിലെ 40ന് തുല്യമാണ് ഈ ശരാശരിയെന്നായിരുന്നു വോയുടെ വാക്കുകള്‍. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് നിലവാരമില്ലാത്തതാണെന്ന് കാട്ടാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ തന്നെ 76 റണ്‍സാണ് മായങ്ക് നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെയും ഇന്ത്യന്‍ എ ടീമുകള്‍ക്കായും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയ താരമാണ് മായങ്ക്.