Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കളിക്കുമോ? കോച്ച് ജസ്റ്റിന്‍ ലാങര്‍ പറയുന്നു

സിഡ്‌നി: ഐപിഎല്ലിന്റെ 13ാം സീസണില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കളിക്കുമോയെന്ന കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് കോച്ച് ജസ്റ്റിന്‍ ലാങര്‍. ഐപിഎല്‍ ഈ വര്‍ഷം നടത്താന്‍ ബിസിസിഐ കിണഞ്ഞു പരിശ്രമിക്കുകയാണ്. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ പ്ലാന്‍. എന്നാല്‍ കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് എവിടെ നടത്തുമെന്നതാണ് ബിസിസിഐയ്ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.

1

ക്രിക്കറ്റിനെ പിടിച്ചുനിര്‍ത്താന്‍ ഓസീസ് ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തേണ്ടത് പ്രധാനമാണെന്നും കൂടാതെ ഡിസംബറിലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം മുന്‍ നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോവേണ്ടതുണ്ടന്നും ലാങര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട് വരുന്ന പല അഭ്യൂഹങ്ങളും തന്നെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു. ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റിയേക്കുമെന്നും മുഴുവന്‍ മല്‍സരങ്ങളും മുംബൈയില്‍ നടന്നേക്കുമെന്നുള്ള തരത്തില്‍ പല അഭ്യൂഹങ്ങളും ഐപിഎല്ലിനെക്കുറിച്ച് വരുന്നുണ്ട്.

ഐപിഎല്ലിനെക്കുറിച്ച് ഒരു വ്യക്ത വരികയും അത് ആഭ്യന്തര ക്രിക്കറ്റിനെ ബാധിക്കില്ലെന്നു ബോധ്യമാവുകയും ചെയ്താല്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ ദിവസും ഐപിഎല്ലിനെക്കുറിച്ച് വ്യത്യസ്തമായ കാര്യങ്ങളാണ് വരുന്നത്. ഇനി ഐപിഎല്ലിനെക്കുറിച്ച് ഒരു വ്യക്തത വരട്ടെ. അതിനു ശേഷം ആഭ്യന്തര ക്രിക്കറ്റിനെ ഇതു ബാധിക്കുമോയെന്നും താരങ്ങളെ ബാധിക്കുമോയെന്നും ക്വാറന്റീനില്‍ എങ്ങനെ നടക്കുമെന്നുമെല്ലാം പരിശോധിക്കും. ഒരുപാട് ഘടകങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നു ലാങര്‍ പറഞ്ഞു.

2

അതേസമയം, ടെസറ്റ് പരമ്പരയ്ക്കായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്കു തീര്‍ച്ചയായും വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് വളരെ പ്രധാനമാണ്. ഒരു സാധാരണ ജീവിതമല്ല നമ്മള്‍ ഇപ്പോള്‍ നയിക്കുന്നത്. ഷെഡ്യൂളിന്റെ കാര്യത്തില്‍ ഒരു വ്യക്തത വേണമെന്നും അതിനാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയില്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടത്താന്‍ തീരുമാനിച്ചിരുന്ന ടി20 ലോകകപ്പിന്റെ ഭാവി അറിയാനാണ് ബിസിസിഐ കാത്തിരിക്കുന്നത്. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് ഐസിസി പ്രഖ്യാപിക്കുമെന്നാണ് വിവരം. ടൂര്‍ണമെന്റ് മാറ്റുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. സപ്തംബറില്‍ നടക്കാനിരുന്ന ഏഷ്യാ കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു. ഇനി ലോകകപ്പ് കൂടി മാറ്റിയാല്‍ ഐപിഎല്ലിന്റെ വഴി ക്ലിയറാവും.

Story first published: Thursday, July 9, 2020, 14:31 [IST]
Other articles published on Jul 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+