ഇന്ത്യയുടെ ഏറ്റവും ശക്തമായ ടീമേത്? അന്ന് അവര്‍ ഒരു പാഠം പഠിപ്പിച്ചു!- ഓസീസ് കോച്ച് ലാങര്‍

മെല്‍ബണ്‍: ടീം ഇന്ത്യ ഈ വര്‍ഷമവസാനം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്താനിരിക്കെ വിരാട് കോലിയെയും സംഘത്തെയും പുകഴ്ത്തി ഓസീസ് കോച്ച് ജസ്റ്റിന്‍ ലാങര്‍. ഒരു ഡേനൈറ്റ് ടെസ്റ്റുള്‍പ്പെടെ നാലു ടെസ്റ്റുകളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. ഓസീസിന് ഇന്ത്യ ശക്തമായ വെല്ലുവിളിയുയര്‍ത്തുമെന്നും ടീമിലെ ഓരോ താരവും തങ്ങള്‍ക്കു വെല്ലുവിളിയുയര്‍ത്താന്‍ ശേഷിയുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ടീമിനോട് തികഞ്ഞ ബഹുമാനമാണ് ഓസ്‌ട്രേലിയക്കുള്ളത്. സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും മടങ്ങിവരവ് ഓസീസിന് കൂടുതല്‍ കരുത്തേകുന്നതായും എന്നാല്‍ ഇന്ത്യയെ കീഴടക്കുക കടുപ്പമായിരിക്കുമെന്നും ലാങര്‍ അഭിപ്രായപ്പെട്ടു.

വിദേശ പിച്ചുകളില്‍ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാറുള്ള ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര മാത്രമായിരിക്കില്ല തങ്ങള്‍ക്കു വെല്ലുവിളിയുയര്‍ത്തുകയെന്നു ലാങര്‍ പറഞ്ഞു.
കഴിഞ്ഞ പര്യടനത്തില്‍ പുജാര മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അന്നത്തെ പരമ്പരയില്‍ നിന്നും ഓസീസ് ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. ഇന്ത്യന്‍ ടീമിലെ മറ്റേതൊരു ബാറ്റ്‌സ്മാനൈയും പോലെ പുജാരയെയും ഭയക്കണം. വെല്ലുവിളിയെ നേരിടാന്‍ ഓസീസ് തയ്യാറായിരിക്കുകയാണ് വേണ്ടത്. ഇന്ത്യന്‍ ടീമിനോട് തികഞ്ഞ ബഹുമാനമാണുള്ളത്. ടീമിലെ ഒരാളെയും വില കുറച്ചു കാണുന്നില്ല. എല്ലാ ബഹുമാനത്തോടെയും കൂടി ഇന്ത്യക്കെതിരേ ഏറ്റവും മികച്ച പ്രകടനം നടത്താനാണ് ഓസീസിന്റെ തയ്യാറെടുപ്പെന്നും ലാങര്‍ വിശദമാക്കി.

2018-19ല്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുകയും ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്ത ഇന്ത്യന്‍ സംഘമാണ് താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ശക്തമായ ടീമുകൡലൊന്നെന്നു ലാങര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അന്നു ഇന്ത്യക്കെതിരേ കളിച്ച ഒാസീസ് ടീമല്ല ഇപ്പോഴത്തേത്. ഒരു വര്‍ഷത്തെ വിലക്കിനു ശേഷം സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും മടങ്ങിയെത്തിയതോടെ ഓസീസ് കരുത്താര്‍ജിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സ്മിത്തും ബുംറയും തമ്മിലുള്ള പോരാട്ടവും വിരാട് കോലിയും പാറ്റ് കമ്മിന്‍സും തമ്മിലുള്ള ഏറ്റുമുട്ടലുമാണ് വരാനിരിക്കുന്ന പരമ്പരയില്‍ താന്‍ ഏറ്റവുമധികം ഉറ്റുനോക്കുന്നതെന്നും ലാങര്‍ വ്യക്തമാക്കി.

18 മാസങ്ങള്‍ക്കു മുമ്പ് നടന്ന ഇന്ത്യക്കെതിരായ പരമ്പര വളരെ കടുപ്പമേറിയതായിരുന്നു. ഇന്ത്യയുടെ അന്നത്തെ പ്രകടനം ഏറെ ആകര്‍ഷിച്ചു. അത്രയും മികച്ചൊരു ഇന്ത്യന്‍ സംഘത്തെ മുമ്പ് അധികം കണ്ടിട്ടില്ല. അന്നു ചില പാഠങ്ങള്‍ ഇന്ത്യക്കെതിരേ തങ്ങള്‍ പഠിച്ചിരുന്നു.
ഏറ്റവും ബെസ്റ്റായ രണ്ടു ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് താന്‍ എല്ലായ്‌പ്പോഴും ആസ്വദിക്കുന്നു. ഇതിലൊന്നാണ് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പരമ്പരയെന്നും ലാങര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കെതിരേ വരാനിരിക്കുന്ന പരമ്പരയില്‍ ഓസീസ് തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കുമെന്ന് കോച്ചെന്ന നിലയില്‍ തനിക്കു ഉറപ്പ് നല്‍കാന്‍ സാധിക്കുമെന്നും ലാങര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications