Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പെയ്‌നിന് നന്ദി, ഡിആര്‍എസ് അബദ്ധം കോലിയെ രക്ഷിച്ചു!

അഡ്‌ലെയ്ഡ്: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ നാണക്കേടില്‍ നിന്നും രക്ഷിച്ചതിന് ആരാധകര്‍ നന്ദി പറയേണ്ടത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നിനോടാണ്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവാണ് ക്യാപ്റ്റന്‍ വിരാട് കോലിയെ ടീമിന്റെ ടോപ്‌സ്‌കോററാവാന്‍ സഹായിച്ചത്. 74 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത് അദ്ദേഹമായിരുന്നു. 180 പന്തില്‍ എട്ടു ബൗണ്ടറകളടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

Virat Kohliയെ രക്ഷിച്ചത് DRS അബദ്ധം | Oneindia Malayalam
1

ഡിആര്‍എസ് വിളിക്കുന്നതില്‍ പെയ്‌നിനു പിഴച്ചപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയ കോലി ഇതു മികച്ച ഇന്നിങ്‌സാക്കി മാറ്റിയെടുക്കുകയായിരുന്നു. ടെസ്റ്റ് കരിയറിലെ 23ാമത്തെ ഫിഫ്റ്റിയാണ് അഡ്‌ലെയ്ഡില്‍ അദ്ദേഹം നേടിയത്. എന്നാല്‍ വെറും 16 റണ്‍സ് മാത്രമെടുത്ത് കോലി പുറത്താവേണ്ടതായിരുന്നു. പക്ഷെ പെയ്ന്‍ റിവ്യു വിളിക്കാതിരുന്നതോടെ ഇന്ത്യന്‍ ആരാധകര്‍ക്കു ആശ്വാസമാവുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 35ാം ഓവറിലായിരുന്നു കളിയിലെ വഴിത്തിരിവ് ആവേണ്ടിയിരുന്ന നിമിഷം. സ്പിന്നര്‍ നതാന്‍ ലിയോണായിരുന്നു ബൗളര്‍. ലിയോണിന്റെ ഷോര്‍ട്ട് ബോളിനെതിരേ ഫ്‌ളിക്കിനു ശ്രമിച്ച കോലിയെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ പെയ്ന്‍ ക്യാച്ച് ചെയ്തു. പന്ത് കോലിയുടെ ഗ്ലൗസില്‍ ഉരസിയെന്നു സൂചിപ്പിക്കുന്ന തരത്തിലായിരുന്നു പെയ്‌നിന്റെ കൈകളിലെത്തിയത്. ഓസീസ് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ട് വിളിക്കുകയായിരുന്നു. ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്ത മാത്യു വെയ്ഡായിരുന്നു വിക്കറ്റിനായി ഏറ്റവും ആവേശം കാണിച്ചത്. ഡിആര്‍എസ് വിളിക്കണമെന്ന നിര്‍ദേശവും അദ്ദേഹം നല്‍കി.

കുറച്ചു നേരത്തെ കൂടിയാലോചനയ്ക്കു ശേഷം ഡിആര്‍എസ് തേടേണ്ടെന്നു പെയ്ന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പെയ്‌നിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് റീപ്ലേകളില്‍ വ്യക്തമായി. പന്ത് കോലിയുടെ ഗ്ലൗസില്‍ തട്ടിയതായും അതുകൊണ്ട് അദ്ദേഹം ഔട്ടായിരുന്നുവെന്നും റീപ്ലേകള്‍ ചൂണ്ടിക്കാട്ടി.

കളിയുടെ കമന്ററി പറഞ്ഞ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ബ്രെറ്റ് ലീ എന്നിവര്‍ പെയ്‌നിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കോലിയുടെ വിക്കറ്റെടുക്കാനുള്ള സുവര്‍ണാവസരമാണ് ഓസീസ് നഷ്ടപ്പെടുത്തിയതെന്നും ഇരുവരും ചൂണ്ടിക്കാണിക്കുകയും ചെയ്തു. പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയും പെയ്‌നിന്റെ തീരുമാനത്തില്‍ അദ്ഭുതം പ്രകടിപ്പിച്ചു. മൂന്നു ഡിആര്‍എസ് അവസരങ്ങള്‍ ടീമിന് ഉണ്ടെന്നിരിക്കെ പെയ്ന്‍ ഇതിനു മടി കാണിച്ചതില്‍ ആശ്ചര്യം തോന്നുന്നതായും ഭോഗലെ പറഞ്ഞിരുന്നു.
ഇതാദ്യമായല്ല ടെസ്റ്റില്‍ ഡിആര്‍എസ് വിളിക്കുന്നതില്‍ പെയ്‌നിന്റെ ഭാഗത്തു നിന്നു വീഴ്ച സംഭവിക്കുന്നത്. നേരത്തേയും സമാനമായ അബദ്ധങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.

Story first published: Thursday, December 17, 2020, 19:24 [IST]
Other articles published on Dec 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+