Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വെറും 33 ഇന്നിങ്‌സ്- ഡികോക്കിനെ കടത്തി വെട്ടി പെയ്ന്‍, കുറിച്ചത് ലോക റെക്കോര്‍ഡ്!

മെല്‍ബണ്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന്‍ കുറിച്ചത് ലോക റെക്കോര്‍ഡ്. ടെസ്റ്റില്‍ അതിവേഗം 150 പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന ലോക റെക്കോര്‍ഡാണ് പെയ്‌നിനെ തേടിയെത്തിയിരിക്കുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പുരോഗമിക്കുന്ന ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ക്യാച്ചെടുത്തതോടെ പെയ്ന്‍ നാഴികക്കല്ല് പൂര്‍ത്തിയാക്കുകയായിരുന്നു. മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങിലാണ് പന്തിനെ അദ്ദേഹം പിടികൂടിയത്.

1

150 ഇരകള്‍ക്കായി പെയ്‌നിനു വേണ്ടിവന്നത് വെറും 33 ഇന്നിങ്‌സുകള്‍ മാത്രമാണ്. ഇതോടെ നിലവിലെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും ഓപ്പണറുമായ ക്വിന്റണ്‍ ഡികോക്കിന്റെ ലോക റെക്കോര്‍ഡ് വഴിമാറുകയും ചെയ്തു. 34 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ഡികോക്ക് 150 പേരെ പുറത്താക്കിയത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റാണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 36 ഇന്നിങ്‌സുകളിലായിരുന്നു 150 പേരെ പുറത്തായക്കിയത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസം മാര്‍ക്ക് ബൗച്ചച്ചാണ് (38 ഇന്നിങ്‌സ്) നാലാംസ്ഥാനത്ത്.

മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ- ഓസീസ് ടെസ്റ്റില്‍ ഇതിനകം മൂന്നു ക്യാച്ചുകള്‍ പെയ്ന്‍ സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു. എല്ലാം ഇന്നു തന്നെയായിരുന്നു. രണ്ടാംദിനത്തിലെ ആദ്യ രണ്ടു വിക്കറ്റുകളും പെയ്‌നിന്റെ കരങ്ങളിലായിരുന്നു കലാശിച്ചത്. ബൗളറാവട്ടെ പേസര്‍ പാറ്റ് കമ്മിന്‍സുമായിരുന്നു. ഓപ്പണര്‍ ശുഭമാന്‍ ഗില്‍ (45), ചേതേശ്വര്‍ പുജാര (17) എന്നിവരാണ് കമ്മിന്‍സിന്റെ ബൗളിങില്‍ പെയ്‌നിന്റെ കൈകളിലേക്കു എഡ്ജ് ചെയ്തു മടങ്ങിയത്.

ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് ആദ്യ ദിനം തന്നെ അവസാനിച്ചിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനെ ജസ്പ്രീത് ബുംറയും ആര്‍ അശ്വിനും അരങ്ങേറ്റക്കാരനായ മുഹമ്മദ് സിറാജും ചേര്‍ന്നു എറിഞ്ഞിടുകയായിരുന്നു. 195 റണ്‍സില്‍ ഓസീസ് കൂടാരം കയറി. ഓസീസ് നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. മാര്‍നസ് ലബ്യുഷെയ്ന്‍ (48), ട്രാവിസ് ഹെഡ് (38), മാത്യു വെയ്ഡ് (30) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിനോക്കിയത്.

Story first published: Sunday, December 27, 2020, 11:21 [IST]
Other articles published on Dec 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+